കഞ്ചിക്കോട്
കഞ്ചിക്കോട് | |
10°46′N 76°51′E / 10.77°N 76.85°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678621 +91 491 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വ്യസായിക പട്ടണമാണ് കഞ്ചിക്കോട്.പാലക്കാട് പട്ടണത്തിൽ നിന്ന് 12 കിലോമീറ്ററും,കോയമ്പത്തൂരിൽ നിന്നും ദേശീയപാതയിലൂടെ 33 കിലോമീറ്ററും ദൂരത്തിൽ കഞ്ചിക്കോട് സ്ഥിതിചെയ്യുന്നു.വാളയാർ ചെക്ക്പോസ്ടിനടുത്താണ് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായികപ്രദേശങ്ങളിൽ ഒന്നാണ് കഞ്ചിക്കോട്.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്(ഐ.ടി.ഐ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് (ഐ.എൽ.പി),ഫ്ലൂയിഡ് കൻട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.സി.ആർ.ഐ)കാർബൊറണ്ടം ഇന്റർനാഷണൽ, പെപ്സി ,പി.പി.എസ് സ്റ്റീൽ (കേരള)പ്രൈവറ്റ് ലിമിറ്റഡ് ,യുണൈറ്റഡ് ബ്രൂവറീസ്, എമ്പീ ടിസ്ടിലറീസ്,മാരികോ,ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്,രബ്ഫില ഇന്റർനാഷണൽ,ആര്യ വൈദ്യ ഫാർമസി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന യുണിറ്റുകൾ കഞ്ചിക്കോടുണ്ട്. കൂടാതെ ഒരു കേന്ദ്രീയ വിദ്യാലയം ,ഫയർ സ്റേഷൻ ,റയിൽവേ സ്റേഷൻ ,പെട്രോൾ പമ്പുകൾ,ഭക്ഷണശാലകൾ,എ.ടി.എം സംവിധാനങ്ങൾ തുടങ്ങിയവയും ഇവിടെ നിലകൊള്ളുന്നു.പുതുതായി തുടങ്ങുന്ന റയിൽവേ കൊച്ച് ഫാക്ടറി ,കേരളത്തിനനുവദിച്ച ഐ.ഐ.ടി എന്നിവയും കഞ്ചിക്കൊടാണ് വരാൻ പോകുന്നത് .പാലക്കാടുനിന്നും കോയമ്പത്തൂർക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സേവനങ്ങളും വാളയാർ,ചിറ്റൂർ,മലമ്പുഴ എന്നിവിടങ്ങളിലേക്കുള്ള ലോക്കൽ ബസ് സേവനങ്ങളും ലഭ്യമാണ്.കഞ്ചിക്കോട് മലമ്പുഴ നിയമസഭാമണ്ടലത്തിന്റെയും പാലക്കാട് ലോകസഭാമണ്ടലത്തിന്റെയും ഭാഗമാണ്.