വേഡ്പ്രസ്സ്
![]() | |||||||||||||||||||||||||||||||||||||||||
വികസിപ്പിച്ചത് | Matt Mullenweg, Ryan Boren, Donncha O Caoimh | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Stable release | 3.8.1
/ ജനുവരി 23, 2014
Usage[തിരുത്തുക]
The timestamp can be almost any solid, readable format but to avoid ambiguity mistakes, one of the styles below is preferred.
Spelling out numbers[തിരുത്തുക]Numbers from 1 to 100 can be spelled out in their equivalent English word by using the It is also possible to set a custom maximum value for spelling out by using the Numeric output[തിരുത്തുക]Add Purge link[തിരുത്തുക]Add the parameter Examples[തിരുത്തുക]
TemplateData[തിരുത്തുക]This is the TemplateData for this template used by TemplateWizard, VisualEditor and other tools. See a monthly parameter usage report for Template:വേഡ്പ്രസ്സ് in articles based on its TemplateData.
TemplateData for വേഡ്പ്രസ്സ് This template calculates the amount of time which has passed since a provided timestamp.
See also[തിരുത്തുക]
| ||||||||||||||||||||||||||||||||||||||||
Preview release | --
/ — | ||||||||||||||||||||||||||||||||||||||||
റെപോസിറ്ററി | |||||||||||||||||||||||||||||||||||||||||
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform | ||||||||||||||||||||||||||||||||||||||||
പ്ലാറ്റ്‌ഫോം | PHP | ||||||||||||||||||||||||||||||||||||||||
തരം | Blog publishing system,CMS | ||||||||||||||||||||||||||||||||||||||||
അനുമതിപത്രം | GNU General Public License version 2 | ||||||||||||||||||||||||||||||||||||||||
വെബ്‌സൈറ്റ് | http://wordpress.org/ |
സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് അധിഷ്ഠിതവുമായ ഒരു ബ്ലോഗ് പബ്ലിഷിങ്ങ് അപ്ലിക്കേഷനും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റവുമാണ് വേഡ്പ്രസ്.[1] 2003-ൽ ആണിത് ആദ്യമായി പ്രകാശനം ചെയ്തത്. മൈക്കൽ വാൾഡ്റിഗി നിർമ്മിച്ച ബി2\കഫേലോഗ് എന്ന സോഫ്റ്റ്‌വെയറിന്റെ പിൻഗാമിയായിട്ടാണ് ഇത് പുറത്തിറങ്ങിയത്. എച്ച്ടിടിപിഎസ്(HTTPS) പിന്തുണയ്‌ക്കുന്ന മൈഎസ്ക്യൂഎൽ(MySQL) അല്ലെങ്കിൽ മരിയഡിബി(MariaDB) ഡാറ്റാബേസുമായി ജോടിയാക്കുകയും ചെയ്യുന്നു. ഇതിന്റ ഫീച്ചറുകളിൽ ഒരു പ്ലഗിൻ ആർക്കിടെക്ചറും ഒരു ടെംപ്ലേറ്റ് സിസ്റ്റവും ഉൾപ്പെടുന്നു, ഇതിനെ വേർഡ്പ്രസ്സ് തീമുകൾ എന്ന് വിളിക്കുന്നു. വേർഡ്പ്രസ്സ് യഥാർത്ഥത്തിൽ ഒരു ബ്ലോഗ്-പബ്ലിഷിംഗ് സിസ്റ്റമായിട്ടാണ് സൃഷ്ടിച്ചത്, എന്നാൽ കൂടുതൽ പരമ്പരാഗത മെയിലിംഗ് ലിസ്റ്റുകളും ഫോറങ്ങളും, മീഡിയ ഗാലറികൾ, അംഗത്വ സൈറ്റുകൾ, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങൾ (LMS), ഓൺലൈൻ സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വെബ് കണ്ടന്റ് ടൈപ്പുകളെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചു. ഉപയോഗത്തിലുള്ള ഏറ്റവും ജനപ്രിയമായ ഉള്ളടക്ക മാനേജുമെന്റ് സിസ്റ്റം സൊല്യൂഷനുകളിലൊന്നായ വേഡ്പ്രസ്സ് 2021 ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച് മികച്ച 10 ദശലക്ഷം വെബ്‌സൈറ്റുകളിൽ 42.8% ഉപയോഗിക്കുന്നു.[2][3] നൂറുകണക്കിന് വളണ്ടിയർമാർ തികച്ചും സൗജന്യമായി ഈ സോഫ്‌റ്റ്‌വെയർ ഓരോ പ്രാവശ്യവും പുതുക്കിക്കൊണ്ടിരിക്കുന്നു. ആയരക്കണക്കിനു പ്ലഗിൻ സോഫ്‌റ്റ്‌വെയറുകളും തീമുകളും അനുബന്ധമായി വികസിപ്പിക്കുന്നുണ്ട്. പി.എച്ച്.പി, മൈഎസ്‌ക്യൂൽ എന്നിവ ഉപയോഗിച്ചാണിതിന്റെ പ്രവർത്തനം.
തീമുകൾ
[തിരുത്തുക]വേർഡ്പ്രസ് ഉപയോക്താക്കൾ അവരവരുടെ വെബ്സൈറ്റിനു വ്യത്യസ്ത തീമുകൾ ഉപയോഗിച്ചു വരുന്നു. വെബ്സൈറ്റിന്റെ ദൃശ്യഭംഗിയും പ്രവർത്തനവും മാറ്റാൻ വിവിധങ്ങളായ തീമുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് വെബ്സൈറ്റിന്റെ ഉള്ളടക്കത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തുന്നില്ല. എങ്ങനെ സൈറ്റ് ഒരു ഉപയോക്താവിനു ദൃശ്യമാവുന്നു എന്നതുമാത്രമാണിവിടെ കാര്യമായിട്ടെടുക്കുന്നത്. ഒരു വേർഡ്പ്രസ് സൈറ്റിന് ഒരു തീം അത്യാവശ്യമാണ്. പിഎച്ച്പി എന്ന കമ്പ്യൂട്ടർ ഭാഷയും എച്ച്. ടി. എം. എൽ., സ്റ്റൈൽ ഷീറ്റുകൾ, ജാവാസ്ക്രിപ്റ്റ് എന്നിവയാണ് വെബ്സൈറ്റ് തീമിലെ ഘടകങ്ങൾ. വേർഡ്പ്രസ്സിന്റെ ഡാഷ്ബോർഡിൽ ലോഗിൻ ചെയ്തു കയറിയാൽ വിവിധങ്ങളായ തീമുകൾ ഉപയോഗിച്ച് വെബ്സൈറ്റിന്റെ ദൃശ്യഭംഗി പരീക്ഷിക്കാവുന്നതാണ്. ഡാഷ്ബോർഡിൽ നിന്നും തന്നെ സൗജന്യമായി ലഭിക്കുന്ന വിവിധ തീമികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. എഫ്. ടി. പി. വഴി പുതിയ തീം അപ്ലോഡ് ചെയ്തിട്ട് അതും ഡാഷ്ബോർഡ് വഴി പ്രവർത്തിപ്പിക്കാവുന്നതാണ്. വിവിധങ്ങളായ വേർഡ്പ്രസ്സ് തീമുകൾ വിലയ്ക്ക് വാങ്ങിക്കുവാനും ഓൺലൈനിലൂടെ സാധ്യമാണ്. ചുരുക്കത്തിൽ പുറമേയ്ക്ക് കാണാവുന്ന ഒരു വെബ്സൈറ്റ് എന്ന് പറയാവുന്നതാണ് വേർഡ്പ്രസ് തീം. തീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ യുക്തമാക്കുവാൻ പ്ലഗ്ഇന്നുകളും നിരവധി ഉപയോഗിക്കാൻ വേർഡ്പ്രസ്സിൽ സാധ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "Requirements". wordpress.org (in അമേരിക്കൻ ഇംഗ്ലീഷ്). WordPress. Archived from the original on January 20, 2020. Retrieved Jan 29, 2020.
- ↑ "Usage Statistics and Market Share of Content Management Systems for Websites". w3techs.com. W3Techs. 7 May 2021. Retrieved 7 May 2021.
{{cite web}}
: CS1 maint: url-status (link) - ↑ "CMS Usage Statistics". builtwith.com (in അമേരിക്കൻ ഇംഗ്ലീഷ്). BuiltWith. Archived from the original on August 6, 2013. Retrieved August 1, 2013.