ശിവമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sivamani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആനന്ദൻ ശിവമണി
Sivamani 2009.jpg
2009 ൽ കൊച്ചിയിൽ അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്നും
ജീവിതരേഖ
ജനനനാമംആനന്ദൻ ശിവമണി
തൊഴിലു(കൾ)മേളവിദഗ്‌ദ്ധൻ
സജീവമായ കാലയളവ്1971 മുതൽ
വെബ്സൈറ്റ്[1]
മുംബൈയിലെ കലാ ഘോഡ ആർട്സ് ഫെസ്റ്റിവലിൽ ശിവമണിയുടെ ഡ്രം പ്രകടനം.

ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തു നിന്നുള്ള ഒരു മേളവിദഗ്ദ്ധനാണ്‌ ശിവമണി എന്ന ആനന്ദൻ ശിവമണി (ജനനം:1959). ഡ്രം വായനയിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന ഇദ്ദേഹം ഉടുക്ക,കഞ്ചിറ,ദർബുക തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്.

ഐ.പി.എൽ. മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചിയർ ലീഡിംഗ് ടീമിന്റെ ഭാഗമാണ് ഇദ്ദേഹം. പ്രതിഭയുടെ തിളക്കമുള്ള ഈ കലാകാരന്‌ വലിയ ഒരു ആരാധനാവൃന്ദം ഉണ്ട്. 2008 ലെ ഐ.പി.എൽ മത്സരത്തോടനുബന്ധിച്ചുള്ള ശിവമണിയുടെ സംഗീത പരിപാടി എല്ലാ ജനങ്ങളെയും ആവേശം കൊള്ളിച്ചു.

ജീവിത രേഖ[തിരുത്തുക]

ചെന്നൈ ആസ്ഥാനമായുള്ള കൊട്ടു വിദ്വാൻ എസ്.എം. ആനന്ദിന്റെ മകനാണ്‌ ശിവമണി. ഏഴാം വയസ്സിൽ തന്നെ അദ്ദേഹം കൊട്ടു പഠിക്കൽ ആരംഭിച്ചിരുന്നു. പതിനൊന്നാം വയസ്സിൽ സംഗീത ജീവിതം തുടങ്ങിയ ശിവമണി പിന്നീട് മുംബൈയിലേക്ക് പോയി. ശിവമണി തന്റെ 'ഗോഡ്‌ഫാദർ' ആയി കണക്കാക്കുന്നത് എസ്.പി. ബാലസുബ്രമണ്യത്തെയാണ്‌.

സംഗീത ജീവിതം[തിരുത്തുക]

ശിവമണിയുടെ ആദ്യകാലത്തെ സംഗീത പരിചയങ്ങൾ കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ പോലുള്ള സംഗീതപ്രതിഭകളുമൊത്തായിരുന്നു. ഒരിക്കൽ തബല വിദഗ്‌ദ്ധൻ സക്കീർ ഹുസൈൻ തന്റെ ഒരു പരിപാടിയിൽ വേദി പങ്കിടുന്നതിനായി ശിവമണിയെ ക്ഷണിക്കുയുണ്ടായി.

ലൂയിസ് ബാങ്ക്സ് ഉൾപ്പെടെയുള്ള പലരുമായും ചേർന്ന് അദ്ദേഹം പരിപാടി നടത്തിയിട്ടുണ്ട്. കൂടാതെ എ.ആർ. റഹ്‌മാനുമായി വിവിധ രാജ്യങ്ങളിൽ സംഗീത പര്യടനവും ചെയ്തിട്ടുണ്ട്. 'ഏഷ്യ് ഇലക്‌ട്രിക്' എന്ന പേരിൽ ഒരു സംഗീത ബാൻഡും ശിവമണി നടത്തുന്നു.

'റോജ', 'രംഗ് ദെ ബസന്തി' ,'താൽ' ,'ലഗാൻ', 'ദിൽസെ' ,'ഗുരു' ,കാബൂൾ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളിൽ ഡ്രം വായിച്ചത് ശിവമണിയാണ്‌.കാദൽ റോജാവെ ,പുതു വെള്ളൈ മലൈ , ചയ്യ ചയ്യ തുടങ്ങിയ പാട്ടുകളിലെ സംഗീതത്തിലും ശിവമണിയുടെ സംഭാവനയുണ്ട്.

ദുബായ്, മോസ്കോ, ന്യൂയോർക്ക്, ദോഹ, ടൊറൊണ്ടൊ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ശിവമണി ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ശിവമണി&oldid=1766741" എന്ന താളിൽനിന്ന് ശേഖരിച്ചത്