Jump to content

ശാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shari
ജനനം
Sadhana

(1963-04-14) 14 ഏപ്രിൽ 1963  (61 വയസ്സ്)
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1982–present
ജീവിതപങ്കാളി(കൾ)Kumar (m.1991-present)
കുട്ടികൾKalyani (b.1993)
മാതാപിതാക്ക(ൾ)Vishwanathan, Saraswathi

ഒരു മലയാളചലച്ചിത്രനടിയാണ് ശാരി. പ്രശസ്ത മലയാള സം‌വിധായകൻ പി. പത്മരാജൻ സം‌വിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രമാണ് ശാരിയുടെ ആദ്യ ചിത്രം. തുടർന്ന് ധാരാളം നല്ല ചലച്ചിത്രങ്ങളിലൂടെ ശാരി 1980, 1990 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രവേദിയിൽ സജീവമായിരുന്നു. പത്മരാജൻ ചിത്രങ്ങളിലൂടെയാണ് ശാരി ഒരു അഭിനേത്രി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പത്മരാജൻറെ തന്നെ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ കഥാപാത്രം ശാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. ഒരു മേയ് മാസപ്പുലരിയിൽ, പൊൻ‌മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ജീവിതരേഖ

[തിരുത്തുക]

ശാരി ജനിച്ചുവളർന്നത് ചെന്നൈയിലാണ്. പത്മരാജൻറെ ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ ശാരിക്ക് തുടക്കത്തിൽ മലയാളം സംസാരിക്കാൻ അറിയില്ലായിരുന്നു. പിന്നീട് തൻറെ തന്നെ അഭിമുഖങ്ങൾ വാരികയിൽ വായിച്ചാണ് ശാരി മലയാളം പഠിച്ചതെന്ന് ഒരിക്കൽ ശാരി തന്നെ പറയുകയുണ്ടായിട്ടുണ്ട്[1]. 1980-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന ശാരി അതിനുശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ചോക്കലേറ്റ് എന്ന ചിത്രത്തിലൂടെയാണ്, മലയാളചലച്ചിത്രവേദിയിലേക്ക് ശാരി തിരിച്ചുവന്നത്[2]. ഷാഫി സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു കോളേജ് അദ്ധ്യാപികയുടെ കഥാപാത്രമാണ് ശാരി കൈകാര്യം ചെയ്തത്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

അവാർഡുകൾ

[തിരുത്തുക]

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://sify.com/fullstory.php?id=14521127
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-08-19. Retrieved 2009-04-14.
"https://ml.wikipedia.org/w/index.php?title=ശാരി&oldid=3645975" എന്ന താളിൽനിന്ന് ശേഖരിച്ചത്