സാവൻ ദുർഗ


ബാംഗളൂരിൽ നിന്നും അറുപതു കിലോമീറ്റർ പടിഞ്ഞാറ് ആയി മഗഡി റോഡിനു സമീപത്ത് ആയി സ്ഥിതിചെയ്യുന്ന ഒരു ഏകശിലാസ്‌തംഭമാണ് (Monolithic Rock) സാവൻ ദുർഗ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറകളിൽ ഒന്നായി സാവൻ ദുർഗ കണക്കാക്കപ്പെടുന്നു. [1]. സമുദ്രനിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറ ഡെക്കാൺ പീഠഭൂമിയുടെ ഒരു ഭാഗമാണ്. ഇതിനു സമീപത്ത് കൂടെ അർക്കാവതി നദി ഒഴുകുന്നു.
നിരുക്തം
[തിരുത്തുക]1340-ൽ ഹൊയ്സാല ബല്ലാല മൂന്നാമൻറെ ലിഖിതങ്ങളിൽ ഈ കുന്നിന് സാവന്ദി എന്ന് പേര് ഉള്ളതായി കാണുന്നു. 1791-ൽ കോൺവാലിസ് പ്രഭു ടിപ്പു വിൽ നിന്നും മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം പിടിച്ചടക്കി. [2][3] ആ കാലങ്ങളിൽ പ്രാദേശികമായി ഈ കുന്നിനെ സാവിന-ദുർഗ്ഗ ( സാവ്= ചാവ്,മരണം) എന്ന് പറഞ്ഞിരുന്നു. ഈ കുന്നിൻ മുകളിൽ കയറാൻ പടവുകൾ ഒന്നും ഇല്ല എന്നതും കയറുന്നത് മരണത്തിനു കാരണം ആകുന്നു എന്നതുമാണ് അങ്ങനെ പേര് വരാൻ കാരണം. ഇവിടെ നിന്നും മഹാശിലായുഗത്തിലെ വസ്തുക്കൾ ലഭിച്ചിട്ടുണ്ട്[4].
ഈ കുന്നിനു ചുവട്ടിൽ ഉള്ള ക്ഷേത്രങ്ങളിൽ വീരഭദ്ര സ്വാമി , നരസിംഹ സ്വാമി എന്നീ ദേവതകളെ ആരാധിക്കുന്നു.
വിനോദസഞ്ചാരം
[തിരുത്തുക]
പർവതാരോഹകർക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഇവിടം. ഇതിനു സമീപത്തായി ഉള്ള മഞ്ചനബെലെ റിസർവോയറും ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രമാണ്. വ്യക്തമായ സുരക്ഷാ മുൻകരുതൽ ഇല്ലാതെ സാവൻദുർഗ്ഗ കയറുന്നത് അഭികാമ്യമല്ല.
മലകയറ്റം
[തിരുത്തുക]ലോകത്തിലെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിംഗ് പാതയാണ് ഇവിടെ. ഈ പാറയുടെ മുകളിൽ എത്തുവാൻ ആയി "ബെള തിങ്കളു, സിമ്പിൾ മങ്കി ഡേ, ദീപാവലി,ക്ലൌഡ് 9 എന്നിങ്ങനെ വ്യത്യസ്ത ഇനം പാതകൾ ഉണ്ട്. വെയിൽ സമയത്ത് ഈ പാറ അതിവേഗം ചൂടുപിടിക്കുന്നതിനാൽ കയറ്റം കൂടുതൽ ദുഷ്കരം ആകുന്നു.
ജൈവവൈവിധ്യം
[തിരുത്തുക]തവിട്ടു കഴുകൻ,ചുട്ടിക്കഴുകൻ.തേൻകരടി,പുള്ളിപ്പുലി തുടങ്ങിയ ജീവികളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. യെല്ലോ ത്രോട്ടഡ ബുൾബുൾ എന്ന അപൂർവ ഇനം ബുൾബുളിനെയും ഇവിടെ കാണാം. നിരവധി ശലഭങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
- ചിത്രശലഭങ്ങൾ
സസ്യജാലം
[തിരുത്തുക]ഈ പാറയ്ക്ക് ചുറ്റുമുള്ള 27 ചതുരശ്ര കിലോമീറ്റർ പ്രദേശം വരണ്ട ഇലപൊഴിയും വനപ്രദേശമാണ്. ഇവിടെ നിന്നും കണ്ടെത്തിയ സസ്യങ്ങളുടെ ചെറിയ പട്ടിക താഴെ കൊടുക്കുന്നു. [5]
അവലംബം
[തിരുത്തുക]- ↑ "Savandurga". Archived from the original on 2015-09-23.
- ↑ Wilks, Mark. Historical Sketches of the South of India in an Attempt to Trace the History of Mysoor: from the origin of the Hindoo government of that state, to the extinction of the Mohammedan dynasty in 1799. Edited with notes by Murray Hammick. Mysore: Government Branch Press, 1930-1932.
- ↑ Anon. (1908). The Imperial Gazetteer of India. Volume 22. Oxford. p. 150.
- ↑ Branfill, BR (1881) On the Savandurga rude stone cemetery, central Maisur. Indian Antiquary 10:1-12
- ↑ K. S. Murali, A. Kavitha, and R. P. Harish (2003) Spatial patterns of tree and shrub species diversity in Savanadurga State Forest, Karnataka. Current Science, 84(6):808-813
![]() | ഈ ലേഖനം 2015 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |