തവിട്ടു കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവിട്ടു കഴുകൻ
Indian Vulture
Indian vulture on cliff.jpg
Indian vulture
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Falconiformes
(or Accipitriformes, q.v.)
കുടുംബം: Accipitridae
ജനുസ്സ്: Gyps
വർഗ്ഗം: G. indicus
ശാസ്ത്രീയ നാമം
Gyps indicus
(Scopoli, 1786)
പര്യായങ്ങൾ

Gyps indicus indicus

തീവ്രമായി വംശനാശഭീക്ഷണി നേരിടുന്ന ഒരിനം കഴുകനാണ് തവിട്ടു കഴുകൻ - Indian Vulture.

വിവരണം[തിരുത്തുക]

വലിപ്പത്തിൽ കരിങ്കഴുകനേക്കാൾ ചെറിയ ഇനമാണിത്. കനമേറിയ കഴുത്തും കട്ടിയുള്ള തൂവലുകളും ഇവയുടെ പ്രത്യേകതയാണ്. 5.5 മുതൽ 6.3 kg വരെ തൂക്കം കാണപ്പെടുന്ന ഇവയ്ക്ക് 80–100 cm വരെ നീളമുണ്ട്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 205 മുതൽ 229 cm വരെയാണ്. തെക്കുകിഴക്കൻ പാകിസ്താൻ മുതൽ ഗംഗാതടത്തിനു തെക്കു നിന്നു തുടങ്ങി നീലഗിരി വരെ ഇവ കാണപ്പെടുന്നു. അപൂർവമായി ദക്ഷിണേന്ത്യയിലും ഇവ കാണപ്പെടുന്നു. കർണ്ണാടകയിലെ രാമനഗരം മലനിരകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

മൃഗങ്ങൾക്കൂള്ള മരുന്നായ diclofenac കൊണ്ട് ചികിത്സിച്ച മൃഗത്തിന്റെ മാംസം കഴിക്കുന്ന കഴുകന്റെ വൃക്ക തകരാറിലായി ചാവുന്നു. അങ്ങിനെ വംശനാശാ ഭീഷണി നേരിടുന്ന പക്ഷിയാണ്. [2]

അവലംബം[തിരുത്തുക]

  1. IUCN redlist.
  2. tell me why. manorama publishers. September 2017.  Unknown parameter |month= ignored (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തവിട്ടു_കഴുകൻ&oldid=2602317" എന്ന താളിൽനിന്നു ശേഖരിച്ചത്