സാരവാക്ക്

Coordinates: 2°48′N 113°53′E / 2.800°N 113.883°E / 2.800; 113.883
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarawak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sarawak
Flag of Sarawak
Flag
Coat of arms of Sarawak
Coat of arms
Nickname(s): 
Bumi Kenyalang[1]
Land of the Hornbills
Motto(s): 
Bersatu, Berusaha, Berbakti
United, Striving, Serving
ദേശീയഗാനം: Ibu Pertiwiku
My Motherland[2]
   Sarawak in    Malaysia
Coordinates: 2°48′N 113°53′E / 2.800°N 113.883°E / 2.800; 113.883
CountryMalaysia
Established under the Bruneian Empire15th century
Raj of Sarawak1841
Japanese occupation1942
British crown colony1 July 1946
Gained self-governance22 July 1963[3][4]
Federated into Malaysia[5]16 September 1963[6]
Capital
(and largest city)
Kuching
Divisions
ഭരണസമ്പ്രദായം
 • ഭരണസമിതിSarawak State Legislative Assembly
 • GovernorAbdul Taib Mahmud
 • Chief MinisterAbang Johari Openg (GPS-PBB)
വിസ്തീർണ്ണം
 • Total1,24,450 ച.കി.മീ.(48,050 ച മൈ)
ജനസംഖ്യ
 (2019)[7]
 • Total28,10,000 (4th)
Demonym(s)Sarawakian
Demographics (2014)[8]
 • Ethnic composition
 • DialectsBornean • Sarawak Malay • Hakka • Hokkien • Teochew • Fuzhou
Other ethnic minority languages
State Index
 • HDI (2018)0.739 (high) (12th)[9]
 • TFR (2017)1.7[7]
 • GDP (2018)RM132,665 million[7]
സമയമേഖലUTC+8 (MST[10])
Postal code
93xxx[11] to 98xxx[12]
Calling code082 to 086[13]
ISO കോഡ്K (MY-13, 50–53)[14][15]
വാഹന റെജിസ്ട്രേഷൻQA to QT[16]
Official language(s)
Driving sideLeft
Electricity voltage230 V, 50 Hz
CurrencyMalaysian ringgit (RM/MYR)
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

സറവക് Sarawak (/səˈrɑːwɒk//səˈrɑːwɒk/; Malay: [saˈrawaʔ]) മലേഷ്യയിലെ ഒരു സംസ്ഥാനമാണ്. ബോർണിയോയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സരവാക്കിന്റെ വടക്കുകിഴക്ക് ഭാഗത്ത് മലേഷ്യൻ സംസ്ഥാനമായ സബാ കിടക്കുന്നു. തെക്ക് ഇന്തോനേഷ്യൻ പ്രവിശ്യയായ ബോർണിയോയുടെ ഭാഗമായ കലിമന്താൻ കിടക്കുന്നു. വടക്ക് സ്വതന്ത്രരാജ്യമായ ബ്രൂണൈ ആണു സ്ഥിതിചെയ്യുന്നത്. സാരവാക്ക് സർക്കാർ ആസ്ഥാനമായ കുചിങ്ങ് വാണിജ്യകേന്ദ്രം കൂടിയാണ്. മിറി, മലേഷ്യ, സിബു, ബിന്തുലു എന്നിവയാണു മറ്റു പ്രധാന പട്ടണങ്ങളും നഗരങ്ങളും. 2015 ലെ സെൻസസ് പ്രകാരം, സാരവാക്കിൽ 2,636,000 ആണ് ജനസംഖ്യ. സാരവാക്കിൽ മദ്ധ്യരേഖാ കാലാവസ്ഥയാണനുഭവപ്പെടുന്നത്. ആയതിനാൽ ട്രോപ്പിക്കൽ മഴക്കാടുകളും അനേകം സസ്യജന്തു ജനുസ്സുകളും ഇവിടെയുണ്ട്. ഇവിടെയുള്ള ഗുനുങ്ങ്മുലു ദേശീയോദ്യാനം അനേകം ഗുഹകൾ ചേർന്നതാണ്. രാജാങ് നദി മലേഷ്യയിലെ ഏറ്റവും നീളമുള്ള നദിയാണ്. ഈ നദിയുടെ ഒരു കൈവഴിയായ ബാല്യി നദിയിലുള്ള ബാക്കുൻ ഡാം തെക്കുകിഴക്കേ ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ്. സാരവാക്കിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മുരുദ് പർവ്വതമാണ്.

40,000 വർഷങ്ങൾക്കുമുമ്പേതന്നെ സാരവാക്കിലെ നിയാ ഗുഹകളിൽ മനുഷ്യൻ പാർത്തിരുന്നതിനു തെളിവുകളുണ്ട്. സന്തുബോങ് എന്ന പുരാവസ്തുഖനനപ്രദേശത്തുനിന്നും 8, 13 നൂറ്റാണ്ടുകൾക്കിടയിലുള്ള ഒരു നിര ചൈനീസ് സിറാമിക് വസ്തുക്കൾ ലഭിക്കുകയുണ്ടായി. സാരവാക്കിന്റെ തീരപ്രദേശങ്ങളിൽ ബ്രൂണിയൻ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായിരുന്നു. 1839ൽ, ബ്രിട്ടിഷ് പര്യവേഷകനായ ജെയിംസ് ബ്രൂക്ക് James Brooke, സാരവാക്കിൽ എത്തി. അദ്ദേഹവും അദ്ദേഹത്തിന്റെ പിൻതലമുറകളും 1841 മുതൽ 1946 വരെ ഭരിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ പ്രദേശം മൂന്നു വർഷത്തേയ്ക്ക് ജപ്പാൻകാർ പിടിച്ചെടുത്തു ഭരണം സ്ഥാപിച്ചു. യുദ്ധശേഷം, അവസാന വെളുത്ത രാജാക്കന്മാർ (ഇന്തോനേഷ്യയിലെ ഇംഗ്ലിഷ് രാജമാർ)ആയ ചാൾസ് വെയ്നെർ ബ്രൂക്ക് സാരവാക്ക് ബ്രിട്ടനിൽ ലയിപ്പിച്ചു. 1946ൽ ഇത് ബ്രിട്ടന്റെ കീഴിലുള്ള ഒരു കോളനിയായിത്തീർന്നു.  1963 ജൂലൈ 22നു സാരവാക്കിനു ബ്രിട്ടൻ സ്വയംഭരണം വാഗ്ദാനം ചെയ്തു. 1963 സെപറ്റംബർ 16ൽ സ്ഥാപിതമായ മലേഷ്യയുടെ സ്ഥാപനത്തിനു കാരണമായ അംഗരാജ്യമായി ഈ പ്രദേശം മാറി. എന്നിരുന്നാലും, ഇന്തോനേഷ്യ സാരവാക്കിന്റെ മലേഷ്യയുമായുള്ള കൂടിച്ചേരലിനെ എതിർത്തുവന്നു. 1990വരെ നിലനിന്ന കമ്യൂണിസ്റ്റ് തീവ്രവാദത്തിനും ഇതു കാരണമായി.

സാരവാക്കിന്റെ രാജ്യഭരണത്തലവൻ യാങ് ദി-പെർത്വ നെഗേരി എന്നറിയപ്പെടുന്ന ഗവർണ്ണറും സർക്കാർ തലവൻ പ്രധാനമന്ത്രിയുമാണ്. സാരവാക്ക് ഭരണവിഭാഗങ്ങളും ഡിസ്ട്രിക്റ്റുകളും ആയിത്തിരിച്ച് വെസ്റ്റ്മിൻസ്റ്റർ സംവിധാന പ്രകാരം ഭരണം നടത്തുന്നു. മലേഷ്യയിലെ ആദ്യ ലെജിസ്ലേച്ചർ സംവിധാനമാണിത്.

പേരു വന്ന വഴി[തിരുത്തുക]

Notes[തിരുത്തുക]

References[തിരുത്തുക]

  1. "Profil Negeri Sarawak (Sarawak state profile)". Jabatan Penerangan Malaysia (Malaysian Information Department). മൂലതാളിൽ നിന്നും 21 April 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2016.
  2. "Sarawak State Anthem". Sarawak Government. മൂലതാളിൽ നിന്നും 7 September 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2016.
  3. Vernon L. Porritt (1997). British Colonial Rule in Sarawak, 1946–1963. Oxford University Press. ISBN 978-983-56-0009-8. ശേഖരിച്ചത് 7 May 2016.
  4. Philip Mathews (28 February 2014). Chronicle of Malaysia: Fifty Years of Headline News, 1963–2013. Editions Didier Millet. പുറം. 15. ISBN 978-967-10617-4-9.
  5. "Malaysia Act 1963 (Chapter 35)" (PDF). The National Archives. United Kingdom legislation. മൂലതാളിൽ (PDF) നിന്നും 14 November 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 August 2011.
  6. Governments of United Kingdom of Great Britain; Northern Ireland, Federation of Malaya, North Borneo, Sarawak; Singapore (1963). Wikisource link to Agreement relating to Malaysia between United Kingdom of Great Britain and Northern Ireland, Federation of Malaya, North Borneo, Sarawak and Singapore. Wikisource. p. 1. 
  7. 7.0 7.1 7.2 7.3 "Sarawak @ a Glance". Department of Statistics, Malaysia. ശേഖരിച്ചത് 13 February 2020.
  8. "State statistics: Malays edge past Chinese in Sarawak". The Borneo Post. മൂലതാളിൽ നിന്നും 15 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 April 2016.
  9. "Subnational Human Development Index (2.1) [Sarawak – Malaysia]". Global Data Lab of Institute for Management Research, Radboud University. ശേഖരിച്ചത് 12 November 2018.
  10. "Facts of Sarawak". The Sarawak Government. മൂലതാളിൽ നിന്നും 23 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2015.
  11. "Postal codes in Sarawak". cybo.com. മൂലതാളിൽ നിന്നും 2019-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2015.
  12. "Postal codes in Miri". cybo.com. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2015.
  13. "Area codes in Sarawak". cybo.com. മൂലതാളിൽ നിന്നും 2018-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 July 2015.
  14. Lian Cheng (17 February 2016). "It's 13, 50 to 53 for Sarawak". The Borneo Post. മൂലതാളിൽ നിന്നും 19 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 May 2017.
  15. "State Code". Malaysian National Registration Department. മൂലതാളിൽ നിന്നും 19 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 May 2017.
  16. Soon, Teh Wei (23 March 2015). "Some Little Known Facts On Malaysian Vehicle Registration Plates". Malaysian Digest. മൂലതാളിൽ നിന്നും 8 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 July 2015.
"https://ml.wikipedia.org/w/index.php?title=സാരവാക്ക്&oldid=3792419" എന്ന താളിൽനിന്ന് ശേഖരിച്ചത്