വെളുത്ത രാജാക്കന്മാർ (ഇന്തോനേഷ്യയിലെ ഇംഗ്ലിഷ് രാജമാർ)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
രാജാ of സാരവാക്ക് | |
---|---|
Details | |
Style | ഹൈനസ് |
First monarch | ജെയിംസ് ബ്രൂക്ക് |
Last monarch | ചാൾസ് വൈനർ ബ്രൂക്ക് |
Formation | 1841 |
Abolition | 1946 |
Residence | അസ്താന, സാരവാക്ക് |
Pretender(s) | ജയിംസ് ബർത്രാം ലയണൽ ബ്രൂക്ക് |
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ സരാവാക് ആസ്ഥാനമാക്കി ബ്രിട്ടീഷ് വംശജനായ ജെയിംസ് ബ്രൂക്ക് സ്ഥാപിച്ച രാജ വംശമാണ് വൈറ്റ് രാജാസ് (വെളുത്ത രാജാക്കന്മാർ) എന്നറിയപ്പെടുന്നത്. ബ്രൂണയിൽ അവിടത്തെ സുൽത്താനെ തദ്ദ്ശീയരായ ആളുകൾ എതിർത്തപ്പോഴും അവിടത്തെ അന്തശ്ചിദ്രം നടന്നപ്പോഴും ആ സുൽത്താനു ബ്രൂക്ക് കുടുംബം ആ അന്ത്ച്ഛിദ്രം അടിച്ചമർത്താൻ സഹായിച്ചതിനു ബ്രൂണൈ സുൽത്താൻ ഇവർക്കു 1841ൽ വലിയ ഒരു ഭൂപ്രദേശം അൻൽകുകയും ആ ഇംഗ്ലിഷ് ഭരണാധികാരിക്ക് രാജപദവി നൽകി ആദരിക്കുകയും ചെയ്തു. ഇതാണ് വെളുത്ത രാജാവ് എന്നറിയപ്പെട്ടത്.
സർ ജോൺ ബ്രൂക്കിന്റെ വിൽ അനുസരിച്ച് ആൺരാജക്കന്മാർക്കു മാത്രമേ ഭരിക്കാനുള്ള അവകാസമുണ്ടായിരുന്നുള്ളു. അദ്ദേഹത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മരുമകൻ, അതിനുശേഷം മരുമകളുടെ മകൻ എന്നിവർ ഭരിച്ചു. തുടർന്നു വന്ന പിന്മുറക്കാരൻ ഈ രാജ്യത്തെ ബ്രിട്ടനു തീറെഴുതിനൽകുകയുണ്ടായി അങ്ങനെ ഇത്തരം രാജഭരണം അവസാനിച്ചു. 1946ൽ ആണിത് ബ്രിട്ടനു നൽകിയത്.
ഭരണകർത്താക്കൾ
[തിരുത്തുക]ബ്രൂണൈൻ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ II ൽ നിന്ന്ബ്രൂണൈയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് 1841 ൽ ജെയിംസ് ബ്രൂക്കിനു ഭൂമിക്ക് ലഭിക്കുന്നതുവരെ സാരവാക്ക് ബ്രുണായിയുടെ ഭാഗമായിരുന്നു. അദ്ദേഹം പിന്നീട് ഈ പ്രദേശത്തിന്റെ രാജാ എന്ന സ്ഥാനപ്പേര് സ്ഥിരീകരിച്ചു. ബോർണിയോ ദ്വീപിലെ വടക്കുഭാഗത്തെ ഭൂരിഭാഗവും പിടിച്ചടക്കിയ ആദ്യത്തെ രണ്ട് വെള്ളരാജന്മാരുടെ ഭരണകാലത്ത് സരാവക് രാജ്യം വികസിക്കുകയും വിപുലീകരിക്കുകയും ചെയ്തു. ബ്രൂക്ക് ഭരണകൂടങ്ങൾ ബ്രൂണൈയിൽ നിന്ന് കൂടുതൽ ഭൂമിയെ പാട്ടത്തിന് കൊടുക്കുകയോ അല്ലെങ്കിൽ കൂട്ടിച്ചേർക്കുകയോ ചെയ്തു.