വാഴച്ചെങ്കണ്ണി
വാഴച്ചെങ്കണ്ണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | E. torus
|
Binomial name | |
Erionota torus Evans, 1941
|
എറിയോനോട്ട ജനുസ്സിൽ പെട്ട ഒരു ശലഭമാണ് വാഴച്ചെങ്കണ്ണി(Banana Skipper).[1][2][3] വാഴച്ചെങ്കണ്ണി (ശാസ്ത്രീയനാമം: എറിയോനോട്ട ടോറസ്) എന്ന് വിളിക്കുന്ന ഈ പൂമ്പാറ്റയുടെ ലാർവ വാഴ, തെങ്ങ് തുടങ്ങിയവയെ ആക്രമിക്കുന്നു[3].
ജീവിതചക്രം
[തിരുത്തുക]ശലഭം ഇടുന്ന മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവയുടെ നിറം വെളുപ്പാണ്. ലാർവകൾ വാഴയുടെ ഇല തിന്നും ബാക്കിഭാഗം ചുരുട്ടിയും കഴിഞ്ഞുകൂടുന്നു. 12 മുതൽ 25 വരെ മുട്ടകൾ ചിത്രശലഭം ഇടുന്നു. ശലഭത്തിന് തവിട്ടുനിറമാണ്[3] .
നിയന്ത്രണം
[തിരുത്തുക]1980-ൽ പാപുവ ന്യൂ ഗിനിയയിൽ ഈ ലാർവ കൃഷിയെ ബാധിച്ചിരുന്നു. ലാർവയുടെ പ്രവർത്തനത്താൽ ഇല ചുരുട്ടിവെക്കുന്നതുകൊണ്ട് മരുന്നടിച്ചാൽ അവയെ നശിപ്പിക്കാൻ സാധിക്കില്ല. 10 വർഷത്തോളമുള്ള പ്രയത്‌നഫലത്താലാണ് ആ രാജ്യം ലാർവയെ നിയന്ത്രണത്തിലാക്കിയത്[3]. അതിനായി മറുകീടത്തെ ഇറക്കിയിരുന്നു.
മൗറീഷ്യസ്, ഓസ്‌ട്രേലിയ, ഹവായ്, തായ്‌വാൻ എന്നീ രാജ്യങ്ങളും ലാർവയുടെ ആക്രണത്തിനിരയായിട്ടുണ്ട്. വാഴകളിൽ നിന്ന് തെങ്ങിലേക്കും ഇവ സംക്രമിക്കാറുണ്ട്.[3].
അവലംമ്പം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 326.
- ↑ 3.0 3.1 3.2 3.3 3.4 "വാഴക്കൃഷിയുടെ അന്തക ശലഭം കേരളത്തിലും". മാതൃഭൂമി. Nov 26, 2013. Archived from the original on 2013-11-26. Retrieved 2013 നവംബർ 26.
{{cite news}}
: Check date values in:|accessdate=
(help)
- Raju, D., K. Kunte, Kalesh S and Manoj P. 2013. Erionota torus Evans, 1941 – Rounded Palm-redeye. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Indian Foundation for Butterflies.
- ButterflyIndia - Three new species pages, and notes on Erionota torus from Kerala
- Natural History Museum Lepidoptera genus database
- Erionota at funet