രൂപ്പൂർ ആണവനിലയം

Coordinates: 24°4′0″N 89°2′50″E / 24.06667°N 89.04722°E / 24.06667; 89.04722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rooppur Nuclear Power Plant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രൂപ്പൂർ ആണവനിലയം
Rooppur Nuclear Power Plant
Map
Country ബംഗ്ലാദേശ്
Locationരൂപ്പൂർ, ഈശ്വർദീ ഉപജില്ല, പബ്ന ജില്ല, ബംഗ്ലാദേശ്
Coordinates24°4′0″N 89°2′50″E / 24.06667°N 89.04722°E / 24.06667; 89.04722
Statusനിർമ്മാണം പുരോഗമിക്കുന്നു
Commission date2023
Construction cost12.65 ബില്യൺ ഡോളർ
Owner(s)ബംഗ്ലാദേശ് ആണവോർജ്ജ കമ്മീഷൻ
Operator(s)റോസാറ്റം ( റഷ്യ)
Nuclear power station
Reactor typeVVER-1200
Reactor supplierRosatom
Power generation
Units planned2 × 1200 MW
Nameplate capacity2400 MW
External links
Websitehttp://www.rooppurnpp.gov.bd
CommonsRelated media on Commons

റഷ്യൻ സഹായത്തോടെ ബംഗ്ലാദേശിലെ രൂപ്പൂരിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന ആണവനിലയമാണ് രൂപ്പൂർ ആണവനിലയം (ബംഗാളി: রূপপুর পারমাণবিক বিদ্যুৎ কেন্দ্র). രണ്ടു റിയാക്ടറുകളിൽ നിന്നായി 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള ശേഷി ഈ നിലയത്തിനുണ്ട്. ബംഗ്ലാദേശിലെ ആദ്യത്തെ ആണവനിലയം കൂടിയായ രൂപ്പുർ 2023-ഓടെ പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യൻ സർക്കാരിനു കീഴിലുള്ള റോസാറ്റം സ്റ്റേറ്റ് അറ്റോമിക് എനർജി കോർപ്പറേഷനാണ് ആണവനിലയത്തിന്റെ നിർമ്മാണച്ചുമതല നിർവ്വഹിക്കുന്നത്.[1][2][3][2]

സ്ഥാനം[തിരുത്തുക]

ബംഗ്ലാദേശിലെ പബ്ന ജില്ലയിലെ ഈശ്വർദീ ഉപജില്ലയിൽ റൂപ്പൂർ എന്ന സ്ഥലത്താണ് ആണവ നിലയം സ്ഥാപിക്കുവാനുദ്ദേശിക്കുന്നത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നിന്ന് 140 കിലോമീറ്റർ അകലെയായി പത്മ നദിയുടെ തീരത്താണ് ഇത് നിർമ്മിക്കുന്നത്.[4]

ചരിത്രം[തിരുത്തുക]

ഇവിടെ ഒരു ആണവനിലയം സ്ഥാപിക്കുവാനുള്ള പദ്ധതി ആദ്യമായി മുന്നോട്ടുവച്ചത് 1961-ലാണ്.[5] ഇതിനായി 254 ഏക്കർ സ്ഥലം ആ വർഷം സർക്കാർ ഏറ്റെടുത്തു. പ്ലാന്റ് തുടങ്ങുന്നതിനുള്ള അനുമതി 1963-ൽ ലഭിച്ചു. നിർമ്മാണവുമായി സഹകരിക്കുന്നതിനായി 1964-ലും 1966-ലും കനേഡിയൻ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേവർഷങ്ങളിൽ സ്വീഡിഷ്, നോർവീജിയൻ സർക്കാരുകളുമായി നടത്തിയ ചർച്ചകളും വിജയം കണ്ടില്ല.

1971-ൽ ബംഗ്ലാദേശ് സ്വതന്ത്രമായി. രൂപ്പൂർ ആണവ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് സർക്കാർ മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട് 1974-ൽ സോവിയറ്റ് യൂണിയനുമായി നടത്തിയ ചർച്ചയും പരാജയമായിരുന്നു.

2001-ൽ ബംഗ്ലാദേശ് ഭരണകൂടം ഒരു ദേശീയ ആണവോർജ്ജ പദ്ധതിക്കു രൂപം നൽകി.[5] 2009-ൽ ബംഗ്ലാദേശ് സർക്കാർ റഷ്യൻ സർക്കാരുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചു. അതേവർഷം ഫെബ്രുവരി 13-ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. റഷ്യൻ ആണവോർജ്ജ കോർപ്പറേഷനായ റോസാറ്റത്തിന്റെ നേതൃത്വത്തിൽ 2013-നു മുമ്പായി ആണവനിലയത്തിന്റെ നിർമ്മാണം ആരംഭിക്കുവാനും തീരുമാനിച്ചു.[6][7][8][9][10]

ആശങ്കകൾ[തിരുത്തുക]

2013-ൽ തന്നെ ആണവനിലയത്തിന്റെ വിജയ സാധ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ബംഗ്ലാദേശി ശാസ്ത്രജ്ഞർക്കിടയിൽ ആശങ്ക പ്രകടമായിരുന്നു.[11] ബംഗ്ലാദേശിൽ നിർമ്മിക്കാൻ പോകുന്ന ആണവ നിലയം റഷ്യയുടെ കാലഹരണപ്പെട്ട വി.വി.ഇ.ആർ.-1000[൧] ശ്രേണിയിലുള്ളതാണെന്നും നിലയം സ്ഥാപിക്കുവാൻ തെരഞ്ഞെടുത്ത സ്ഥലം ഇതിന് അനുയോജ്യമല്ലെന്നും ആരോപണങ്ങളുയർന്നു.[12] ആണവമാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ റഷ്യയുമായി കരാറുണ്ടാക്കിയിട്ടില്ല എന്നതും നിലയത്തിന്റെ നിർമ്മാണത്തിനു വേണ്ടിവരുന്ന ഭീമമായ ചെലവും കൂടിയായപ്പോൾ രൂപ്പുർ ആണവനിലയത്തിനെതിരെ ശക്തമായ എതിർപ്പുണ്ടായി. തുടർന്ന് ഒരു വർഷത്തോളം നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. അതേത്തുടർന്ന് പദ്ധതിയിൽ മാറ്റംവരുത്തുവാൻ അധികൃതർ നിർബന്ധിതരായി.

റൂപ്പൂരിൽ വി.വി.ഇ.ആർ.-1200 ശ്രേണിയിലുള്ള രണ്ട് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന പദ്ധതി റോസാറ്റം മുന്നോട്ടുവച്ചു.[2] ഈ റിയാക്ടറുകളിൽ നിന്ന് 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. പദ്ധതി മാറ്റത്തിന്റെ ഫലമായി ആണവനിലയത്തിന്റെ നിർമ്മാണച്ചെലവ് 400 കോടി യു.എസ്. ഡോളറിൽ നിന്നും 1300 കോടി യു.എസ്. ഡോളറായി വർദ്ധിച്ചുവെന്ന് 2015 ഡിസംബറിൽ ദ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.[13] റഷ്യയിലെ പരിസ്ഥിതി പ്രവർത്തകർ പോലും റഷ്യൻ ആണവനിലയങ്ങൾ സുരക്ഷിതമല്ല എന്നു വാദിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിലയം ബംഗ്ലാദേശിൽ തുടങ്ങുന്നതിനോട് ട്രൻസ്പേരൻസി ഇന്റർനാഷണലും ആശങ്ക പ്രകടിപ്പിച്ചിരുന്നു.[13]

നിർമ്മാണം[തിരുത്തുക]

2016-ൽ റൂപ്പുർ ആണവനിലയത്തിന്റെ ഗ്രൗണ്ട് വർക്കുകൾ ആരംഭിച്ചു. ഏകദേശം 1265 കോടി ഡോളർ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 90 ശതമാനവും റഷ്യയിൽ നിന്നു വായ്പയെടുക്കും. 2.4 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള രണ്ടു യൂണിറ്റുകളും 2023-ലും 2024-ലും പ്രവർത്തനം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. നിർമ്മാണം പൂർത്തിയായ ശേഷം ഒരു വർഷത്തോളം കാലം നിലയത്തിന്റെ നിയന്ത്രണം റോസാറ്റം നിർവ്വഹിക്കും. അതിനുശേഷം ബംഗ്ലാദേശ് സർക്കാരിനു കൈമാറും. നിലയത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഇന്ധനം റഷ്യ നൽകും. ഉപയോഗശേഷം അവശേഷിക്കുന്ന ഇന്ധനം റഷ്യ തന്നെ കൊണ്ടുപോകും.[14] 2017 നവംബർ 4-ന് ബംഗ്ലാദേശ് അറ്റോമിക് എനർജി റഗുലേറ്ററി അതോറിറ്റി ആദ്യ യൂണിറ്റിന്റെ നിർമ്മാണത്തിന് അനുമതി നൽകി.[15]

ആരംഭിക്കുന്ന ന്യൂക്ലിയാർ റിയാക്ടറുകൾ[തിരുത്തുക]

യൂണിറ്റ് ഇനം ശേഷി നിർമ്മാണം ആരംഭിച്ചത് പ്രവർത്തനം തുടങ്ങുന്നത്
രൂപ്പൂർ 1 VVER-1200/523 1200 MWe 2017 2023
രൂപ്പൂർ 2 VVER-1200/523 1200 MWe 2018 2024

കുറിപ്പുകൾ[തിരുത്തുക]

^ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച ആണവറിയാക്ടറാണ് വി.വി.ഇ.ആർ. (VVER) അഥവാ WWER (വാട്ടർ - വാട്ടർ എനർജറ്റിക് റിയാക്ടർ). ഉന്നത മർദ്ദത്തിലുള്ള ജലമാണ് ഇതിൽ കൂളന്റായി ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Cabinet clears draft law to form company to operate Rooppur nuclear power plant". bdnews24.com. 4 May 2015. Retrieved 6 June 2015.
  2. 2.0 2.1 2.2 "Delay for Bangladesh nuclear plant". World Nuclear News. 20 October 2015. Retrieved 26 October 2015.
  3. "Rooppur nuclear deal signed with Russia", The Financial Express, 25 December 2015, retrieved 27 December 2015
  4. "Russian loan for Rooppur construction". World Nuclear News. 16 January 2013. Retrieved 24 May 2013.
  5. 5.0 5.1 Nuclear Power in Bangladesh, World Nuclear Association, archived from the original on 2016-01-18, retrieved 1 January 2016
  6. Mahbub, Sumon (15 January 2013). "N-plant funding deal cut". bdnews24.
  7. "PM seeks more Russian investment in ICT sector". The News Today. 15 January 2013. Archived from the original on 2017-11-08. Retrieved 2017-11-26.
  8. "Collaboration in defence, telecom agreed upon". The News Today. 15 January 2013. Archived from the original on 2017-11-08. Retrieved 2017-11-26.
  9. "Bangladesh agrees nuclear power deal with Russia". BBC News. 2 November 2011.
  10. "Bangladesh to Get $1Bln Loan for Weapons". The Moscow Times. 16 January 2013.
  11. [1], Voice for Justice World Forum, 30 June 2013
  12. Karmaker, Arun (23 July 2015). "Rooppur Plant reactor technology being changed". Prothom Alo. Archived from the original on 2015-12-23. Retrieved 2016-07-19.
  13. 13.0 13.1 TIB concerned over Rooppur nuke plant’s safety, The Daily Star, 28 December 2015
  14. "Contract signed for preparatory work at Bangladesh's NPP". Nuclear Engineering International. 1 April 2016. Retrieved 4 April 2016.
  15. "Rooppur gets design, construction licence". www.thedailystar.net. The Daily Star. 5 November 2017. Archived from the original on 4 November 2017. Retrieved 6 November 2017.
"https://ml.wikipedia.org/w/index.php?title=രൂപ്പൂർ_ആണവനിലയം&oldid=4022614" എന്ന താളിൽനിന്ന് ശേഖരിച്ചത്