Jump to content

ആണവമലിനീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കയിലെ ഉയർന്ന-നിലയിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ അളവിൽ 2/3 ഭാഗം ഹാൻഫോർഡ് എന്ന പ്രദേശവുമായി ബന്ധപെട്ടിരിക്കുന്നു. കൊളംബിയ നദിക്കരയിലെ ഹാൻഫോർഡിലുള്ള നൂക്ലിയർ റിയാക്ടറുകൾ, 1960 ജനുവരിയിലെ ഒരു ചിത്രം.
2013-ലെ സംഭവവികാരത്തെ തുടർന്ന്, ഫുക്കുഷിമ ആണവദുരന്ത പ്രദേശം ഉയർന്ന നിരക്കിൽ ആണവ മലിനീകരണത്തിനിടയായി. ഇവിടെനിന്നും ഒഴിപ്പിക്കപ്പെട്ട 160,000 ആളുകൾ ഇന്നും താത്കാലിക ഭവനങ്ങളിൽ കഴിയുന്നു. വികിരണമേറ്റ ചില ഭൂപ്രദേശങ്ങൾ നൂറ്റാണ്ടുകളോള ത്തേക്ക് കൃഷിയോഗ്യമല്ലാതായി മാറി. പൂർണമായുംവൃത്തിയാക്കൽ ജോലികൾ 40ലധികം വർഷം എടുക്കുമെന്ന് കരുതുന്നു, കൂടാതെ , ബില്യൺ കണക്കിന് ഡോളറുകളും ചെലവാക്കേണ്ടി വരും.[1][2]

ആണവമലിനീകരണം എന്നത് ആണവവസ്തുക്കളുടെ പ്രതലങ്ങളിലേയോ അല്ലെങ്കിൽ ഖരം, ദ്രാവകം, വാതകം (മനുഷ്യശരീരം ഉൾപ്പെടെ) എന്നിവയിലേയോ നിക്ഷേപമോ അല്ലെങ്കിൽ സാന്നിധ്യമോ ആണ്. അവയുടെ സാന്നിധ്യം അപ്രതീക്ഷിതവും അഭിലഷണീയമല്ലാത്തതുമായിരിക്കും (International Atomic Energy Agency - IAEA യുടെ നിർവ്വചനത്തിൽ നിന്ന്).

മലിനവസ്തുക്കളുടെ ആണവവിഘടനം കാരണം ഇങ്ങനെയുള്ള മലിനികരണം ഒരു അപകടസാധ്യത കാണിക്കുന്നു. അയോണീകരണം നടത്തുന്ന ദോഷകരമായ പ്രസരണങ്ങളായ ആൽഫാ കണങ്ങൾ അല്ലെങ്കിൽ ബീറ്റാ കണങ്ങൾ, ഗാമാ കിരണങ്ങൾ അല്ലെങ്കിൽ ന്യൂട്രോണുകൾ എന്നിവ അവ പുറപ്പെടുവിപ്പിക്കുന്നു. മലിനീകരണവസ്തുവിന്റെ സാന്ദ്രത, പുറപ്പെടുവിക്കുന്ന പ്രസരണത്തിന്റെ തരം, ശരീരത്തിലെ അവയവങ്ങളിലേക്കുള്ള മലിനീകരണത്തിന്റെ സാമീപ്യം എന്നിവയാണ് അപകടസാധ്യതയുടെ അളവിനെ നിർണ്ണയിക്കുന്നത്.

ആണവ വികിരണത്തെകുറിച്ച് ജാഗ്രതപെടുത്തുന്ന ചിഹ്നം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Richard Schiffman (12 March 2013). "Two years on, America hasn't learned lessons of Fukushima nuclear disaster". The Guardian.
  2. Martin Fackler (June 1, 2011). "Report Finds Japan Underestimated Tsunami Danger". New York Times.
  • Measurement Good Practice Guide No. 30 "Practical Radiation Monitoring" Oct 2002 - National Physical Laboratory, Teddington UK
"https://ml.wikipedia.org/w/index.php?title=ആണവമലിനീകരണം&oldid=2974318" എന്ന താളിൽനിന്ന് ശേഖരിച്ചത്