യുദ്ധത്തടവുകാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prisoner of war എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
1944 ഡിസംബറിൽ ആർദെൻസിൽ പിടിയിലായ അമേരിക്കൻ യുദ്ധത്തടവുകാർ

യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുസേനാംഗങ്ങളാണ് പൊതുവെ യുദ്ധത്തടവുകാർ (POW, PoW, PW, P/W, WP, PsW) എന്നറിയപ്പെടുന്നത്[1][2]

1929-ലെ ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 4-ൽ യുദ്ധത്തടവുകാരോട് പാലിക്കേണ്ട മര്യാദയും അവരുടെ അവകാശങ്ങളും പ്രതിപാദിക്കുന്നു. ഈ നിയമം യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന നിമിഷം മുതൽ അവർ മോചിക്കപ്പെടുന്ന നിമിഷം വരെ പ്രാബല്യത്തിലുള്ളതാണ്. യുദ്ധത്തടവുകാരെ പീഡിപ്പിക്കുന്നത് ഈ നിയമത്താൽ നിരോധിച്ചിരിക്കുന്നു. ഒരു തടവുകാരൻ തന്റെ പേര്, ജനനത്തിയതി, റാങ്ക്, സർവ്വീസ് നമ്പർ എന്നിവയൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്ന് ജനീവ കൺവെൻഷൻ അനുശാസിക്കുന്നു.[3] എന്നാൽ പല രാജ്യങ്ങളും മേൽ നിയമങ്ങൾ പാലിക്കാറില്ല.

യോഗ്യതകൾ[തിരുത്തുക]

തടവിലാക്കപ്പെട്ട രാജ്യത്തെ ശിക്ഷാനിയമങ്ങളിൽ നിന്നും കൊലപാതകക്കുറ്റങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനായി പിടിക്കപ്പെട്ടയാൾ ഒരു യുദ്ധത്തടവുകാരനായി പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.

മൂന്നാം ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 4 പ്രകാരം, അയാൾ

  • ഒരു രാജ്യത്തിന്റെ സേനാംഗമാണെന്നതിനുള്ള വ്യക്തമായ തെളിവുണ്ടായിരിക്കണം.[2]
  • ആയുധധാരിയായിരിക്കണം.
  • ഒരു സൈനിക ദളത്തിന്റെ ഭാഗമായിരിക്കണം.
  • യൂണിഫോമും ബാഡ്ജും ധരിച്ചിരിക്കണം.(അതുവഴി തീവ്രവാദികൾ, നുഴഞ്ഞുകയറ്റക്കാർ, ചാരന്മാർ എന്നിവർ ഈ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാകുന്നു.)[4]
കൊസവോയിൽ പിടിയിലായ സെർബിയൻ യുദ്ധത്തടവുകാർ
യു.എസ് ആർമി: ജർമൻ യുദ്ധത്തടവുകാരുടെ കാർഡിന്റ് മുൻവശം
മുകളിലത്തെ കാർഡിന്റെ പിൻവശം

അവലംബം[തിരുത്തുക]

  1. എൻസൈക്ലോപീഡിയ, ബ്രിട്ടാനിക്ക. "prisoner of war (POW)". ബ്രിട്ടാനിക്ക. ശേഖരിച്ചത് 4 മെയ് 2013. Check date values in: |accessdate= (help)
  2. 2.0 2.1 ഹിക്ക്മാൻ, ജോൺ. "WHAT IS A PRISONER OF WAR FOR?". scientia Militaria. ശേഖരിച്ചത് 4 മെയ് 2013. Check date values in: |accessdate= (help)
  3. ഇന്റർനാഷണൽ കമ്മിറ്റി, റെഡ് ക്രോസ്. "TREATIES AND STATES PARTIES TO SUCH TREATIES". ICRC. ശേഖരിച്ചത് 4 മെയ് 2013. Check date values in: |accessdate= (help)
  4. ഗറില്ലായുദ്ധത്തിലേർപ്പെട്ടിരിക്കുന്ന പട്ടാളക്കാർ യൂണിഫോം ഉപയോഗിക്കാറില്ല. എന്നാൽ ഇവരേയും PoW ആയി കണക്കാക്കപ്പെടാറുണ്ട്.
"https://ml.wikipedia.org/w/index.php?title=യുദ്ധത്തടവുകാർ&oldid=3091507" എന്ന താളിൽനിന്ന് ശേഖരിച്ചത്