പ്രകാശ് പദുകോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prakash Padukone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രകാശ് പദുകോൺ
Prakash Padukone at the Tata Open championship.JPG
Prakash Padukone at the Tata Open championship
വ്യക്തി വിവരങ്ങൾ
ജനനനാമംPrakash Padukone
രാജ്യം ഇന്ത്യ
ജനനം (1955-06-10) ജൂൺ 10, 1955 (age 64 വയസ്സ്)
Bangalore
ഉയരം1.85 m (6 ft 1 in)
കൈവാക്ക്Right
EventMen's singles

ഇന്ത്യയിൽ നിന്നുള്ള ലോകപ്രശസ്ത ബാഡ്മിന്റൺ താരമായിരുന്നു പ്രകാശ് പദുകോൺ. മുൻ ലോകചാമ്പ്യനുമായ പ്രകാശ് പദുകോൺ 1955 ജൂൺ 10-ന് ജനിച്ചു. കോമൺ‌വെൽത്ത് ഗെയിംസ്, തോമസ് കപ്പ്, ഏഷ്യൻ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് തുടങ്ങി പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1980-ൽ ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

മത്സരാധിഷ്ഠിത ബാഡ്മിന്റണിൽനിന്നു വിരമിച്ചശേഷം അദ്ദേഹം ഉയർന്ന് വരുന്ന താരങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിൽ ഒരു അക്കാദമി സ്ഥാപിച്ചു. ഇന്നുള്ള മിക്ക ബാഡ്മിൻറൺ പ്രതിഭകളും ഈ അക്കാദമിയുടെ സൃഷ്ടികളാണ്‌[അവലംബം ആവശ്യമാണ്]‍. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ പ്രകാശിന്‌‍ അർജ്ജുന അവാർഡും, പദ്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്രനടിയായ ദീപിക പദുകോൺ ഇദ്ദേഹത്തിന്റെ മകളാണ്.


"https://ml.wikipedia.org/w/index.php?title=പ്രകാശ്_പദുകോൺ&oldid=2781452" എന്ന താളിൽനിന്ന് ശേഖരിച്ചത്