തോമസ് കപ്പ്
തോമസ് കപ്പ് | |
---|---|
![]() | |
Sport | Badminton |
Founded | 1949 |
No. of teams | 16 |
Most recent champion(s) | ![]() |
Most championship(s) | ![]() |
Official website | Thomas Cup |
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റൺ മത്സരമാണ് തോമസ് കപ്പ്. 1948-1949 ൽ ആദ്യ ടൂർണമെന്റ് നടന്നു. 1982 ലെ ടൂർണമെന്റിന് ശേഷം രണ്ട് വർഷത്തിലൊരിക്കലാണ് ചാമ്പ്യൻഷിപ്പുകൾ നടത്തപ്പെടുന്നത്. [1]
ചരിത്രം
[തിരുത്തുക]1900 കളുടെ തുടക്കത്തിൽ ഇംഗ്ലീഷ് ബാഡ്മിന്റൺ കളിക്കാരനായ സർ ജോർജ്ജ് അലൻ തോമസിന്റെ ആശയമായിരുന്നു തോമസ് കപ്പ്. ടെന്നീസിന്റെ ഡേവിസ് കപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇത് നിലവിൽ വന്നത്. 1939 ലെ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷന്റെ (ഇപ്പോൾ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ) പൊതുയോഗം തോമസ് കപ്പിന് അംഗീകാരം നൽകി. ആദ്യ ടൂർണമെന്റ് ആദ്യം ആസൂത്രണം ചെയ്തത് 1941-1942 ൽ ആയിരുന്നു. പക്ഷേ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനാൽ വൈകി. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം 1948-1949 ൽ പത്ത് ദേശീയ ടീമുകൾ ആദ്യ തോമസ് കപ്പ് മത്സരത്തിൽ പങ്കെടുത്തു. [2][3]
തോമസ് കപ്പ് ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ പന്ത്രണ്ട് ടീമുകൾ പങ്കെടുക്കുന്നു. ലോക വനിതാ ടീം ചാമ്പ്യൻഷിപ്പായ ഉബർ കപ്പ് അവസാന ഘട്ടത്തോടനുബന്ധിച്ച് കളിക്കുന്നു. 1984 മുതൽ രണ്ട് മത്സരങ്ങളും കളിയുടെ വിവിധ ഘട്ടങ്ങളിൽ സംയുക്തമായി നടക്കുന്നു. [4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://bwfthomasubercups.bwfbadminton.com/thomas-uber-cup-historic-journey/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Thomas Cup". Retrieved 2007-04-13.
- ↑ "Mengenal Sejarah Piala Thomas" (in ഇന്തോനേഷ്യൻ). Archived from the original on 2007-12-22. Retrieved 2007-04-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-20. Retrieved 2019-08-20.