പ്രകാശ് പദുകോൺ
| പ്രകാശ് പദുകോൺ | |||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രകാശ് പദുക്കോൺ ടാറ്റ ഓപ്പൺ ചാമ്പ്യൻഷിപ്പ് വേളയിൽ. | |||||||||||||||||||||||||||||||||||||||||||||||
| വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||
| ജനനനാമം | പ്രകാശ് പദുക്കോണ് | ||||||||||||||||||||||||||||||||||||||||||||||
| രാജ്യം | |||||||||||||||||||||||||||||||||||||||||||||||
| ജനനം | ജൂൺ 10, 1955 വയസ്സ്) ബംഗളൂരു | ||||||||||||||||||||||||||||||||||||||||||||||
| ഉയരം | 1.85 മീ (6 അടി 1 ഇഞ്ച്) | ||||||||||||||||||||||||||||||||||||||||||||||
| കൈവാക്ക് | Right | ||||||||||||||||||||||||||||||||||||||||||||||
| Men's singles | |||||||||||||||||||||||||||||||||||||||||||||||
| ഉയർന്ന റാങ്കിങ് | 1 | ||||||||||||||||||||||||||||||||||||||||||||||
Medal record
| |||||||||||||||||||||||||||||||||||||||||||||||
| }} BWF profile | |||||||||||||||||||||||||||||||||||||||||||||||
ഇന്ത്യയിൽ നിന്നുള്ള ലോകപ്രശസ്ത ബാഡ്മിന്റൺ താരമായിരുന്നു പ്രകാശ് പദുകോൺ. മുൻ ലോകചാമ്പ്യനായ പ്രകാശ് പദുകോൺ 1955 ജൂൺ 10-ന് ജനിച്ചു. കോമൺവെൽത്ത് ഗെയിംസ്, തോമസ് കപ്പ്, ഏഷ്യൻ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് തുടങ്ങി പല അന്താരാഷ്ട്ര മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1971-ൽ 16-ാം വയസ്സിൽ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ് നേടിയ പദുക്കോൺ, ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. അടുത്ത വർഷം അദ്ദേഹം തന്റെ കാലഘട്ടത്തിലെ മുൻനിര യൂറോപ്യൻ കളിക്കാരെ പൂർണ്ണമായും കീഴടക്കി, ഡാനിഷ് ഓപ്പണും സ്വീഡിഷ് ഓപ്പണും നേടി. 1979 വരെ തുടർച്ചയായി ഓരോ ദേശീയ ചാമ്പ്യൻഷിപ്പും നേടിയ അദ്ദേഹം, തുടർച്ചയായി ഒമ്പത് ദേശീയ കിരീടങ്ങൾ എന്ന റെക്കോർഡ് സൃഷ്ടിച്ചു. 1980 ൽ അദ്ദേഹം ലോക ഒന്നാം നമ്പർ റാങ്കിലെത്തിയ അതേ വർഷം തന്നെ ലോകത്തിലെ ഏറ്റവും അഭിമാനകരമായ വാർഷിക ബാഡ്മിന്റൺ മത്സരമായ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ബാഡ്മിന്റൺ കോർട്ടിലെ ചടുലമായ ചലനങ്ങൾക്ക് പേരുകേട്ട പ്രകാശ് പദുക്കോൺ, 1970 കളുടെ അവസാനത്തിലും 1980 കളിലും ലോകത്തിലെ മുൻനിര സിംഗിൾസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു.
മത്സരാധിഷ്ഠിത ബാഡ്മിന്റണിൽനിന്നു വിരമിച്ചശേഷം അദ്ദേഹം ഉയർന്ന് വരുന്ന താരങ്ങൾക്ക് വേണ്ടി ബാംഗ്ലൂരിൽ ഒരു അക്കാദമി സ്ഥാപിച്ചു. ഇന്നുള്ള മിക്ക ബാഡ്മിൻറൺ പ്രതിഭകളും ഈ അക്കാദമിയുടെ സൃഷ്ടികളാണ്[അവലംബം ആവശ്യമാണ്]. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ പ്രകാശിന് അർജ്ജുന അവാർഡും, പദ്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[2] ഇന്ത്യയിലെ ഒളിമ്പിക് കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ഫൗണ്ടേഷനായ ഒളിമ്പിക് ഗോൾഡ് ക്വസ്റ്റിന്റെ സഹസ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.
ആദ്യകാലം
[തിരുത്തുക]1955 ജൂൺ 10 ന് കർണാടകയിലെ ബാംഗ്ലൂരിലാണ് പ്രകാശ് പദുക്കോൺ ജനിച്ചത്.[3] അദ്ദേഹത്തന്റെ പിതാവ് രമേശ് മൈസൂർ ബാഡ്മിന്റൺ അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു.[4] പിതാവാണ് രമേശ് പദുകോണാണ് അദ്ദേഹത്തെ കളിയിലേക്ക് നയിച്ചത്.
കരിയർ
[തിരുത്തുക]1962 ൽ കർണാടക സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പായിരുന്നു പാദുകോണിന്റെ ആദ്യ ടൂർണമെന്റ്. ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടെങ്കിലും രണ്ട് വർഷത്തിന് ശേഷം സംസ്ഥാന ജൂനിയർ കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1971 ൽ തന്റെ കളിക്കുന്ന രീതി കൂടുതൽ ആക്രമണാത്മക ശൈലിയിലേക്ക് മാറ്റി, 1972 ൽ ഇന്ത്യൻ ദേശീയ ജൂനിയർ കിരീടം നേടി. അതേ വർഷം തന്നെ സീനിയർ കിരീടവും നേടി. അടുത്ത ഏഴു വർഷത്തേക്ക് തുടർച്ചയായി ദേശീയ കിരീടം നേടി. 1978 ൽ കാനഡയിലെ എഡ്‌മോണ്ടണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസ് സ്വർണ്ണ മെഡൽ നേടി.[5] 1979 ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന "ഈവനിംഗ് ഓഫ് ചാമ്പ്യൻസ്" നേടി.
1980 ൽ ഡാനിഷ് ഓപ്പൺ, സ്വീഡിഷ് ഓപ്പൺ നേടിയ അദ്ദേഹം ഇന്തോനേഷ്യയുടെ ലീം സ്വീ കിംഗിനെ പരാജയപ്പെടുത്തിക്കൊണ്ട് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. 1981 ഒക്ടോബറിൽ മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ആദ്യത്തെ ആൽബ വേൾഡ് കപ്പും, നവംബറിൽ പൂനെയിൽ നടന്ന ആദ്യത്തെ ഇന്ത്യൻ ഓപ്പൺ പ്രൈസ് മണി ടൂർണമെന്റായ ഇന്ത്യൻ മാസ്റ്റേഴ്‌സ് (ഇപ്പോൾ ഇന്ത്യ ഓപ്പൺ) ഉം പദുക്കോൺ നേടി. 1982-ൽ ഡച്ച് ഓപ്പണും ഹോങ്കോംഗ് ഓപ്പണും നേടിയ അദ്ദേഹം 1983-ലെ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടി. തന്റെ കാലഘട്ടത്തിലെ ലോകത്തിലെ മുൻനിര സിംഗിൾസ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. തന്റെ അന്താരാഷ്ട്ര കരിയർ പരിശീലനത്തിന്റെ ഭൂരിഭാഗവും ഡെൻമാർക്കിൽ ചെലവഴിച്ചു, മോർട്ടൻ ഫ്രോസ്റ്റിനെപ്പോലുള്ള യൂറോപ്യൻ കളിക്കാരുമായി അടുത്ത സുഹൃദ്‌ബന്ധം വളർത്തി.[6]
മറ്റ് രംഗങ്ങൾ
[തിരുത്തുക]1991-ൽ മത്സരാധിഷ്ടിത കായിക ഇനങ്ങളിൽ നിന്ന് വിരമിച്ച ശേഷം, പദുക്കോൺ കുറച്ചുകാലം ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. 1993 മുതൽ 1996 വരെ ഇന്ത്യൻ ദേശീയ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഗീത് സേഥിയുമായി സഹകരിച്ച് ഇന്ത്യയിലെ ഒളിമ്പിക് കായിക ഇനങ്ങളുടെ പ്രോത്സാഹനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ഫൗണ്ടേഷനായ അദ്ദേഹം ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് സ്ഥാപിച്ചു.[7] 1994-ൽ, സഹ ദേശീയ ചാമ്പ്യനായ വിമൽ കുമാറിനൊപ്പം, ബാംഗ്ലൂരിൽ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമി സ്ഥാപിച്ചു. പുല്ലേല ഗോപിചന്ദ്, അപർണ പോപ്പട്ട് തുടങ്ങിയ ദേശീയ ചാമ്പ്യൻമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
സ്വകാര്യ ജീവിതം
[തിരുത്തുക]
1955 ജൂൺ 10 നാണ് പ്രകാശ് പദക്കോൺ ബാംഗ്ലൂരിൽ ജനിച്ചത്.
ഇന്ത്യൻ ഹിന്ദു വിവാഹ രീതി പ്രകാരം പദുക്കോണ് ഉജ്ജലയെ വിവാഹം ചെയ്തു.[8] അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണ്,പ്രശസ്ത ബോളിവുഡ് നടി ദീപികയും ഇന്ത്യൻ ഗോൾഫ് താരം അനീഷ പദുക്കോണും.[9][10]
അവലംബം
[തിരുത്തുക]
- ↑ http://www.theworldgames.org/the-world-games/results-history#edition=0&category=0&country=IND
- ↑ "Sportstar Aces Awards: Badminton legend Prakash Padukone wins Lifetime Achievement Award". 14 February 2019.
- ↑ "Prakash Padukone Profile - Indian Badminton Player Prakash Padukone Biography - Information on Prakash Padukon". Archived from the original on 29 July 2013. Retrieved 4 May 2011.
- ↑ "An exciting tournament". The Hindu. 5 January 2006. Archived from the original on 7 November 2017. Retrieved 3 August 2015.
- ↑ "Shuttlers aim for gold in the upcoming Commonwealth Games, writes M. S. Unnikrishnan". The Tribune. 24 April 2010. Retrieved 5 May 2012.
- ↑ "PROFILE – Morten Frost". Badzine.net. 5 January 2007. Archived from the original on 4 March 2016. Retrieved 18 May 2017.
- ↑ "History | OGQ". Archived from the original on 31 July 2024. Retrieved 29 November 2023.
- ↑ "I don't have an issue marrying an actor: Deepika Padukone". The Times of India. 8 April 2014. Archived from the original on 8 April 2014. Retrieved 8 April 2014.
- ↑ "She's the model of success". The Star. South Africa. 4 August 2008. Archived from the original on 10 June 2014. Retrieved 29 August 2013 – via Highbeam.
- ↑ Kaura, Neha (11 June 2012). "Deepika's link-ups don't bother us, says sister". The Times of India. Archived from the original on 16 June 2012. Retrieved 2 July 2013.