പി. വത്സല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Valsala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി. വത്സല
Pvalsala.jpg
ജനനം (1938-04-04) 4 ഏപ്രിൽ 1938 (പ്രായം 81 വയസ്സ്)[1]
കോഴിക്കോട് ജില്ല,കേരളം,ഇന്ത്യ
ദേശീയതഇന്ത്യക്കാരി
തൊഴിൽകേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷ
വിഷയംനോവൽ,ചെറുകഥ
വെബ്സൈറ്റ്http://www.vatsalap.com/

ഒരു മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റാണ്‌ പി. വത്സല (ജനനം ഏപ്രിൽ 4 1938)[2]. നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു.[3]. [4][5]

ജീവിതരേഖ[തിരുത്തുക]

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. വൈകാതെ പ്രദർശനത്തിനു എത്തുന്ന "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌[6]. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.


കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.[7]. ഭർത്താവ് എം. അപ്പുക്കുട്ടി[8]

പ്രധാന കൃതികൾ[തിരുത്തുക]

  • എന്റെ പ്രിയപ്പെട്ട കഥകൾ
  • ഗൗതമൻ
  • മരച്ചോട്ടിലെ വെയിൽചീളുകൾ
  • മലയാളത്തിന്റെ സുവർണ്ണകഥകൾ
  • വേറിട്ടൊരു അമേരിക്ക
  • അശോകനും അയാളും
  • വത്സലയുടെ സ്ത്രീകൾ
  • മൈഥിലിയുടെ മകൾ
  • ആദി ജലം
  • നെല്ല് (നോവൽ)
  • കൂമൻ കൊല്ലി
  • വിലാപം
  • നിഴലുറങ്ങുന്ന വഴികൾ
  • വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ
  • പോക്കുവെയിൽ പൊൻവെയിൽ
  • എരണ്ടകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്‌
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ
  • സി.എച്ച് അവാർഡ്
  • കഥ അവാർഡ്
  • പത്മപ്രഭ പുരസ്കാരം [8]
  • മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്[9]

അവലംബം[തിരുത്തുക]

  1. "Sahityachakravalam" (PDF) (ഭാഷ: Malayalam). Kerala Sahitya Akademi. ശേഖരിച്ചത് 29 April 2010.CS1 maint: Unrecognized language (link)
  2. "Telling her story". The Hindu. 9 May 2008. ശേഖരിച്ചത് 29 April 2010.
  3. "SAHITHYA ACADEMI AWARD WINNERS# from 1959 to 1999". malayalampadam.com. ശേഖരിച്ചത് 29 April 2010.
  4. P. Valsala gets Sahithya Academy top post
  5. http://expressbuzz.com/States/Kerala/p-valsala-to-chair-sahitya-akademi/160785.html
  6. കലാപത്തിന്റെ ചരിത്രവുമായി 'ഖിലാഫത്ത്' മലയാള മനോരമ ഓൺലൈൻ 14/10/2009 ന്‌ ശേഖരിച്ചത്
  7. മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ 29 മാർച്ച് 2010 ന്‌ ശേഖരിച്ച്ത്
  8. 8.0 8.1 വത്സല പി.
  9. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. ശേഖരിച്ചത് 28 April 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=പി._വത്സല&oldid=2918238" എന്ന താളിൽനിന്ന് ശേഖരിച്ചത്