Jump to content

മനോജ് കുമാർ പാണ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manoj Kumar Pandey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ
ജനനം(1975-06-25)ജൂൺ 25, 1975
Sitapur, Uttar Pradesh.
മരണംജൂലൈ 3, 1999(1999-07-03) (പ്രായം 24)
Batalik Sector, Kargil
വിഭാഗംIndian Army
യൂനിറ്റ്1/11 Gurkha Rifles
യുദ്ധങ്ങൾKargil War
പുരസ്കാരങ്ങൾParam Vir Chakra (posthumous)

വെറും 24 വർഷം മാത്രം നീണ്ട ജീവിത കാലത്തിനുള്ളിൽ മാതൃരാജ്യത്തിനു വേണ്ടി അവസാന ശ്വാസം വരെ പൊരുതി ഏറ്റവും ഉന്നതമായ സൈനിക ബഹുമതി തന്നെ നേടിയ ധീര ജവാനാണ് മനോജ് കുമാർ പാണ്ഡെ. കാശ്മീരിലെ ബടാലിക് മേഖലയിൽ നിന്ന് ജൂൺ 11ന് നുഴഞ്ഞു കയറ്റക്കാരെ തുരത്തിയത് ലഫ്റ്റനന്റ് മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ സേനാനീക്കത്തിലൂടെ തന്ത്രപ്രധാനമായ ജൗബർടോപ്പ് ഇന്ത്യ തിരിച്ച് പിടിച്ചു.

ജീവിത രേഖ

[തിരുത്തുക]

ഉത്തർപ്രദേശിലെ സീതാപൂരിൽ ഗോപിചന്ദ് പാണ്ഡെയുടേയും ഗോമതി നഗറിന്റേയും മൂത്ത പുത്രനായി 1975 ജൂൺ 25നാണ് മനോജ് കുമാർ ജനിച്ചത്. ലക്‌നൗവിലെ ഉത്തർപ്രദേശ് സൈനിക് സ്കൂളിൽ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കെ സ്പോട്സിലും ബോക്സിങ്ങിലും മനോജ് കുമാറിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് ഇദ്ദേഹം ബിരുദം നേടി. ഇന്ത്യൻ കരസേനയുടെ പതിനൊന്നാം ഗൂർഖാ റൈഫിൾസിന്റെ ഒന്നാം ബറ്റാലിയനിൽ ചേർന്ന മനോജ് കുമാർ, 1999ലെ കാർഗിൽ യുദ്ധകാലത്തെ സേവനത്തിന്റെ പേരിലാണ് പരമവീര ചക്രത്തിന് അർഹമായത്.



"https://ml.wikipedia.org/w/index.php?title=മനോജ്_കുമാർ_പാണ്ഡെ&oldid=2785543" എന്ന താളിൽനിന്ന് ശേഖരിച്ചത്