ലൂക്ക മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lucca Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jan van Eyck, Lucca Madonna, 1436. Oil on panel, 65.5 x 49.5 cm. Städelsches Kunstinstitut, Frankfurt, Germany

1436-ൽ നെതർലൻഡിലെ ആദ്യകാല ചിത്രകാരന്മാരിൽ ഒരാളായ യാൻ വാൻ ഐൿ വരച്ച എണ്ണച്ചായാചിത്രം ആണ് ലൂക്ക മഡോണ. മേരി തടി കൊണ്ടുനിർമ്മിച്ച സിംഹാസനത്തിൽ ഇരുന്നുകൊണ്ട് ശിശുവായ ജീസസിന് മുലപ്പാൽ കൊടുക്കുന്നതായിട്ടാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ജർമ്മനിയിലെ ഫ്രാൻഫർട്ടിലെ സ്റ്റാഡെൽ മ്യൂസിയത്തിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

19-ാം നൂറ്റാണ്ടിനുമുമ്പ് ചാൾസ് II, പർമയിലെയും ലൂക്കയിലെയും പ്രഭുവായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശേഖരത്തിൽ ഈ ചിത്രവും എത്തപ്പെട്ടപ്പോൾ മുതലാണ് ഈ എണ്ണച്ചായാചിത്രം ലൂക്ക മഡോണ എന്നറിയപ്പെടാൻ തുടങ്ങിയത്. യാൻ വാൻ ഐൿന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. യാൻ വാൻ ഐൿ അദ്ദേഹത്തിന്റെ പത്നിയായ മാർഗരീത്തയുടെ ചിത്രമാണ് ലൂക്ക മഡോണയിൽ വരച്ചിരിക്കുന്നത്. ഇതുകൂടാതെ മാർഗരീത്തയുടെ മറ്റൊരു എണ്ണച്ചായാചിത്രവും അദ്ദേഹം വരച്ചിട്ടുണ്ട്.[1]

ചിത്രീകരണം[തിരുത്തുക]

നാല് ചെറിയ സിംഹത്തിന്റെ പ്രതിമയുള്ള സിംഹാസനത്തിൽ പരിശുദ്ധ കന്യക ഇരിക്കുന്നു. സോളമൻ ചക്രവർത്തിയുടെ സിംഹാസനത്തിൽ കയറുന്ന പടിക്കെട്ടുകളിൽ 12 സിംഹത്തിന്റെ പ്രതിമകൾ കാണുന്നതിനെ അവലംബിച്ചാണ് യാൻ വാൻ ഐൿ തന്റെ എണ്ണച്ചായാചിത്രമായ ലൂക്ക മഡോണയിൽ നാല് ചെറിയ സിംഹത്തിന്റെ പ്രതിമയുള്ള സിംഹാസനത്തിൽ പരിശുദ്ധ കന്യക ഇരിക്കുന്നതായി വരച്ചിട്ടുള്ളത്. [2] ത്രോൺ ഓഫ് വിസ്ഡം, നഴ്സിങ് മഡോണ എന്നീ സൃഷ്ടികളുടെ ശൈലിയെ അവലംബിച്ചാണ് ഈ എണ്ണച്ചായാചിത്രത്തിന്റെ ചിത്രീകരണം നിർവ്വഹിച്ചിട്ടുള്ളത്. മിറർ ഓഫ് ഹ്യൂമൻ സാൽവേഷനിൽ "the throne of the true Solomon is the most Blessed Virgin Mary, In which sat Jesus Christ, the true wisdom എന്നു പറഞ്ഞിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. Gallwitz, Klaus (ed). Besuch im Städel – Betrachtungen zu Bildern. Insel Taschenbuchverlag, Frankfurt 1986, ISBN 3-458-32639-1
  2. Harbison, Craig. "Jan van Eyck: The Play of Realism". Reaktion Books, 1997. ISBN 0-948462-79-5
  3. Lane, Barbara G,The Altar and the Altarpiece, Sacramental Themes in Early Netherlandish Painting. Harper & Row, 1984, ISBN 0-06-430133-8

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Pächt, Otto. Van Eyck – die Begründer der altniederländischen Malerei. Prestel Verlag, München 1989, ISBN 3-7913-1033-X
  • Purtle, Carol J. The Marian Paintings of Jan van Eyck. Princeton University Press, Princeton, New Jersey 1982
  • Sander, Jochen (ed). Fokus auf Jan van Eyck: Lukas Madonna, um 1437/1438 (Inv. Nr. 944). Publication of the Städel Museum, 2006
  • Végh, János. Jan van Eyck. Henschelverlag Kunst und Gesellschaft, Berlin 1984
"https://ml.wikipedia.org/w/index.php?title=ലൂക്ക_മഡോണ&oldid=3696414" എന്ന താളിൽനിന്ന് ശേഖരിച്ചത്