യാൻ വാൻ ഐൿ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാഹ് വാൻ ഐൿ
തലപവ് വെച്ച ഒരാളുടെ ചിത്രം , സ്വന്തം ചിത്രമാകാൻ സാദ്ധ്യതയുള്ളതു്.
ജനനപ്പേര് Jan van Eyck/Johannes van Eyck
ജനനം c. 1395
probably Maaseik, Burgundian Netherlands
മരണം July 1441 (വയസ്സ് 45–46)
Bruges, Burgundian Netherlands
രാജ്യം Flemish
പ്രവർത്തന മേഖല ചിത്രരചന
പ്രസ്ഥാനം Renaissance
സൃഷ്ടികൾ About 25 paintings have been attributed
രക്ഷാധികാരി John III, Duke of Bavaria, Philip the Good
പ്രചോദനം നൽകിയവർ Hubert van Eyck


നെതർലൻഡിലെ ആദ്യകാല ചിത്രകാരന്മാരിൽ ഒരാൾ. സഹോദരനായ ഹ്യൂബർട് വാൻ അയ്ക്കിനോടൊപ്പം സെന്റ് ബവോൺ (St. Bavon) ഭദ്രാസന ദേവാലയത്തിലെ അഡൊറേഷൻ ഒഫ് ദി ഹോളി ലാംബ് (Adoration of the Holy Lamb) എന്ന അൾത്താരഫലക ചിത്രത്തി(Altar Piece)ന്റെ രചനയിൽ ഇദ്ദേഹവും സഹകരിച്ചിരുന്നുവെന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യൂറോപ്യൻ ചിത്രകലാവല്ലഭന്മാരിൽ ഒരാളായ ഇദ്ദേഹത്തിനു സഹോദരനിൽനിന്നു ഭിന്നവും വ്യക്തവുമായ സിദ്ധികൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രതിഭയിൽനിന്നും രൂപംപൂണ്ട ചിത്രരചനാശൈലി സമകാലികരായ മറ്റു ചിത്രകാരന്മാരുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 1422-25 വർഷങ്ങളിൽ ബവേറിയായിലെ ഡ്യൂക്കിനുവേണ്ടി ചെറുചിത്രങ്ങൾ രചിക്കുന്നതിൽ ഇദ്ദേഹം വ്യാപൃതനായിരുന്നു. 1425-ൽ ബർഗണ്ടിയിലെ ഡ്യൂക്കായിരുന്ന ഫിലിപ്പിന്റെ ആസ്ഥാനചിത്രകാരനായി യാൻ നിയമിതനായി. അദ്ദേഹത്തിനുവേണ്ടി പോർച്ചുഗലിലും സ്പെയിനിലും പര്യടനം നടത്തി. 1430-ൽ ബ്രൂഗസിൽ താമസമുറപ്പിച്ചു. അവിടെവച്ചും ഡ്യൂക്കിനുവേണ്ടി ചിത്രങ്ങൾ രചിച്ചിരുന്നു. അവിടത്തെ താമസത്തിനിടയിൽ അവിടെയുള്ള പ്രഭുക്കൾക്കു വേണ്ടിയും ഈ അന്താരാഷ്ട്ര വാണിജ്യകേന്ദ്രം സന്ദർശിക്കാറുള്ള വിദേശസഞ്ചാരികൾക്കുവേണ്ടിയും അദ്ദേഹം നിരവധി ഛായാചിത്രങ്ങൾ രചിച്ചിട്ടുണ്ട്. സൂക്ഷ്മാംശങ്ങളിലേക്കു കടന്നുചെന്ന് ചിത്രരചന നടത്തുന്നതിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവു പ്രത്യേകം പ്രശംസ നേടിയിരുന്നു.


യാൻ വാൻ അയ്ക് രചിച്ച ഒരു ഛായാചിത്രം ജിയോവന്നി അർണോൾഹിനിയും പത്നിയും അതുപോലെ ഒരു പ്രത്യേക വീക്ഷണപഥം രേഖപ്പെടുത്തുന്നതിൽ ഇദ്ദേഹത്തിനുള്ള കഴിവ് സമകാലികരായ ഇറ്റാലിയൻ കലാകാരന്മാരെ അതിശയിക്കുന്നതായിരുന്നു. മഡോണ ഒഫ് ദി ചാൻസലർ റോളിൻ, തിമോത്തിയോസ്, തലപ്പാവുവച്ച മനുഷ്യൻ തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്. എണ്ണച്ചായചിത്രങ്ങളുടെ രചനാസങ്കേതത്തിനും യാൻ പുരോഗമനോന്മുഖമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. വാർണീഷും തെളിഞ്ഞതും സ്ഫുടവുമായ മാധ്യമങ്ങളും ഇദ്ദേഹം ചിത്രരചനയിൽ ഉപയോഗിച്ചു. നിറങ്ങളുടെ തിളക്കവും ചിത്രതലത്തിന് ഇനാമൽ പൂശിയാലെന്നപോലെ ഉണ്ടാകുന്ന പൂർണതയും കൈവരിക്കാൻ ജാനിന് കഴിഞ്ഞത് ചായം കൈകാര്യം ചെയ്യുന്നതിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന അതുല്യമായ വൈദഗ്ധ്യവും അതിൽ ഇദ്ദേഹം സ്വീകരിച്ചിരുന്ന സമ്പ്രദായത്തിന്റെ പ്രത്യേകതയും കൊണ്ടാണെന്നു പറയാം. വ്യാപകമായ അർഥത്തിൽ ഒരു ചിത്രരചനാപദ്ധതിതന്നെ ഇദ്ദേഹം നടപ്പിലാക്കി. ശിഷ്യന്മാരും സഹപ്രവർത്തകരും ഇദ്ദേഹത്തിന്റെ ശൈലിക്ക് പ്രചാരം നല്കുവാനുണ്ടായിരുന്നില്ലെങ്കിലും നെതർലൻഡിലെ കല പതിനാറാം നൂറ്റാണ്ടുവരെ നിലനിർത്തിവന്ന പ്രത്യേക സ്വഭാവത്തിനു തുടക്കം കുറിച്ച ആൾ എന്ന നിലയിൽ യാൻ വാൻ അയ്ക് സ്മരണാർഹനാണ്. നോ: അയ്ക്; ഹ്യൂബർട് വാൻ

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ യാൻ വാൻ ഐൿ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Commons:Category
വിക്കിമീഡിയ കോമൺസിലെ Jan van Eyck എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikisource-logo.svg
Wikisource has the text of the 1911 Encyclopædia Britannica article Eyck, van.
Persondata
NAME Eyck, Jan Van
ALTERNATIVE NAMES
SHORT DESCRIPTION painter
DATE OF BIRTH c. 1395
PLACE OF BIRTH probably Maaseik, Burgundian Netherlands
DATE OF DEATH before 9 July 1441
PLACE OF DEATH Bruges, Burgundian Netherlands
"https://ml.wikipedia.org/w/index.php?title=യാൻ_വാൻ_ഐൿ&oldid=2189422" എന്ന താളിൽനിന്നു ശേഖരിച്ചത്