Jump to content

ഗ്രന്ഥശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Library എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടീഷ് മ്യൂസിയത്തിലെ വായനശാല

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം.

ചരിത്രം

[തിരുത്തുക]

പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകൾ നിലവിൽ വന്നതെന്നു കരുതപ്പെടുന്നു.

ഇന്ത്യയിൽ

[തിരുത്തുക]

ദീർഘകാലം നിലനിൽക്കുന്ന തരവും പെട്ടെന്ന് നശിക്കുന്ന തരവുമായി രണ്ട് തരത്തിൽ പെട്ട എഴുത്തുസമ്പ്രദായങ്ങൾ ഭാരതത്തിൽ നിലനിന്നിരുന്നു. രാജശാസനങ്ങളാണ് ആദ്യവിഭാഗത്തിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇത് ശിലകൾ ,ലോഹങ്ങൾ എന്നിവകളിലായിരുന്നു ആലേഖനം ചെയ്തിരുന്നത്. താലപത്രമെന്ന പേരിൽ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടയിരുന്നവയായിരുന്നു എഴുത്തോലകൾ. ആലാപനപ്രധാനങ്ങളായ അദ്ധ്യയനരീതി അവലം‌ബമായിരുന്നതിനാൽ പ്രാചീനഭാരതത്തിൽ അതായത് എ.ഡി 400നു മുൻപ് ഗ്രന്ഥശാലകളൊന്നും ഉണ്ടായിരുന്നതായി തെളിവുകൾ ഇല്ല. ബുദ്ധകാലഘട്ടത്തിലെ നളന്ദ സർവകലാശാലയിലെ ഗ്രന്ഥാലയമാണ് ഏറ്റവും പുരാതനമായി കരുതുന്നത്.ബുദ്ധകൃതികള്‍,വേദങ്ങൾ,സാംഖ്യതത്വശാസ്ത്രം,ഭാഷാശാസ്ത്രം,കൃഷി,വൈദ്യം ഈ വിഷയങ്ങളുടെ വിവരങ്ങൾ താളിയോലകളിലായി ഇവിടെ സൂക്ഷിയ്ക്കപ്പെട്ടിരുന്നു. ഇവിടെ കല്ല്,കുമ്മായം എന്നിവ കൊണ്ട് നിർമ്മിച്ച പുസ്തകത്തട്ടുകളിലായിരുന്നു ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നത്.

സൗരാഷ്ട്രയിലെ വലഭി,വിക്രമശില,തക്ഷശില,നാഗാർജുന, എന്നീ പഠനസ്ഥാപനങ്ങളിലും ബനാറസ്, മിഥില, നാദിയ എന്നീ സാംസ്കാരികകേന്ദ്രങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചിരുന്നു. തഞ്ചാവൂരിലെ സരസ്വതി മഹാൾ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകൾ പ്രവർത്തിച്ചുതുടങ്ങി.

ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം

[തിരുത്തുക]

ഔദ്യോഗികമോ അനൗദ്യോഗികമോ ആയ പ്രവർത്തനങ്ങളിലൂടെ നിലവിൽ വന്ന ഗ്രന്ഥശാലാസം‌വിധാനമാണ് ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം.ബറോഡയിലാണ് ഇതിന്റെ തുടക്കം.

കേരളത്തിലെ വായനശാലാപ്രസ്ഥാനം

[തിരുത്തുക]
കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല

തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. 1829-ന്‌ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇതു സ്ഥാപിച്ചത്. പുരോഗമനാശയക്കാരായ യൂറോപ്പ്യൻമാരാണ് ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. ആദ്യ കാലങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

1940-ൽ ഗ്രാമീണ വായനശാല  പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ്. ഈ ഗ്രന്ഥശാലയുടെ പരിധി പനമ്പുകാട് ദ്വീപ് സമുച്ചയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. പനമ്പുകാട് ദ്വീപ് സമുച്ചയത്ത് കാൻഡിൽ ഐലെന്റ് ദ്വീപ് (രാമൻ തുരുത്ത്) വല്ലാർപാടം പ്രദേശം പനമ്പുകാട് പ്രദേശം എന്നിങ്ങനെ പള്ളിയിൽ തോട് വേർതിരിക്കുന്ന ദ്വീപുകൾ ഡയമെന്റ് കട്ട എന്നതിന്റെ ഒപ്പം നികത്തിയെടുത്ത പ്രദേശങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു. ഈ ഗ്രന്ഥശാലയുടെ രൂപീകരണസമയത്ത് ഈ സ്ഥലങ്ങളെല്ലാം കൊച്ചിയെന്ന നാട്ടു രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാലും ഇന്ത്യയെന്ന ഭരണപരമായ എകീകരണത്തിനു കീഴിൽ ബ്രിട്ടീഷ്കാർ ഈ പ്രദേശത്തെയും ചേർത്തിരുന്നു.

ഗ്രാമീണ വായനശാല

കൊച്ചി രാജ്യത്തിലെ ഗ്രന്ഥശാലകൾ പൊതുുവേ ഗ്രാമീണ വായനശാല എന്ന പേരിലാണ് തുടങ്ങിയിരിക്കുന്നത്. ഗ്രാമീണ വായനശാല എന്നതിൻ്റെ ഒപ്പം ആ നാടിൻ്റെ പേരും കൂട്ടി ചേർത്ത് നൽകുന്നതായിിരുന്നു പതിവ്. 1933- ൽ വോട്ടറാാകാനുള്ള അടിസ്ഥാന യോഗ്യത അക്ഷരാഭ്യാസമുണ്ടാകുകയാണ് എന്ന് ബ്രിട്ടിഷുകാർ തീരുമാാനിച്ചു. ഇതോടെ ദേശിയ പ്രസ്ഥാനത്തിൻ്റെ സജീവയിടപെടലുകൾ എഴുത്തും വായനയും പ്രോത്സാഹിിപ്പിക്കുക എന്നതും കൂടിയായ മാറി . 1945ൽ പി.എൻ പണിക്കർ സെക്രട്ടറിയായി തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം രൂപവത്കരിച്ചു.കേരളാസംസ്ഥാന രൂപവത്കരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.[1][2]1977ൽ സംഘത്തെ കേരള സർക്കാർ ഏറ്റെടുത്തു.[3]സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.[4] കേരളാ സർക്കാർ വായനശാലകൾക്ക് ധാരാളം ഗ്രാന്റുകൾ നല്കി വരുന്നുണ്ട്. ഒരു നാടിന്റെ സാംസ്കാരിക രംഗത്ത് വായനശാലകൾ വലിയ സംഭാവനകൾ നല്കുന്നുണ്ട്.

വായനാമത്സരം

[തിരുത്തുക]

കേരള ലൈബ്രറി കൗൺസിലിലിന്റെ ആഭിമുഖ്യത്തിൽ എൽ. പി., യു. പി.,ഹൈസ്കൂൾ, ഹയർ സെക്കന്ററി കോളേജ് വിദ്യാർത്ഥികൾക്കായി അഖിലകേരള വായനാമത്സരം നടത്തിവരുന്നുണ്ട്. [5]

നാൾവഴി

[തിരുത്തുക]

ഭാരതീയ ദേശീയ ഗ്രന്ഥശാല

[തിരുത്തുക]

കൊൽക്കത്തയിൽ ആണ് ഭാരതീയ ദേശീയ ഗ്രന്ഥശാല സ്ഥിതിചെയ്യുന്നത്.1835ൽ കൊൽക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവർത്തനമാരംഭിച്ചത്.1948ൽ ദേശീയഗ്രന്ഥശാലയായി. പുസ്തകങ്ങള്‍, ഭൂപടങ്ങള്‍, കൈയെഴുത്തുപ്രതികൾ എന്നിവയെല്ലാം ഇവിടെ സംഭരിയ്ക്കപ്പെട്ടിട്ടുണ്ട്.550ഓളം വായനാമുറികളും ഇവിടെ ഉണ്ട്.1954ൽ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി.യു.എൻ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്.

വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് ലൈബ്രറി മാനേജ്മെന്റ്റ് പഠനം എന്നു അറിയപ്പെടുന്നു.

ഗൃഹഗ്രന്ഥശാല

[തിരുത്തുക]

സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന വായനശാലകളാണ് ഗൃഹഗ്രന്ഥശാല. മരണശേഷം പല പ്രമുഖരുടേയും ഗൃഹഗ്രന്ഥശാല പ്രത്യേക ഗ്രന്ഥശാലകളാവുകയോ മറ്റു ഗ്രന്ഥശാലകളിലേയ്ക്കു ചേർക്കുകയോ ചെയ്തേക്കാം. വളരെ വിലപ്പെട്ട അപൂർവ ഗ്രന്ഥങ്ങൾ ഇത്തരം വായന ശാലയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനേകം ഇത്തരം ഗ്രന്ഥശാലകൾ നിലവിലുണ്ട്. പല പ്രസാധകരും ഗൃഹഗ്രന്ഥശാലകളെ പ്രോത്സാഹിപ്പിക്കാനായി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://librarycouncil.kerala.gov.in/
  2. http://www.keralalibraryassociation.org/
  3. http://www.cds.ac.in/krpcds/publication/downloads/78.pdf
  4. http://www.thehindu.com/todays-paper/tp-national/tp-kerala/state-library-council-to-set-up-balavedi-kendras-hold-arts-festival/article3137680.ece
  5. http://www.thehindu.com/todays-paper/tp-national/tp-kerala/reading-competition-2015/article7149041.ece
  6. http://shodhganga.inflibnet.ac.in/bitstream/10603/25020/21/21_appendix_4.pdf

കുറിപ്പുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗ്രന്ഥശാല&oldid=4095880" എന്ന താളിൽനിന്ന് ശേഖരിച്ചത്