കുമരകം
കുമരകം | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോട്ടയം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
9°35′0″N 76°26′0″E / 9.58333°N 76.43333°E
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ് കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു. Kashuvandi tree
പേരിനു പിന്നിൽ
[തിരുത്തുക]ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ് കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.
ചരിത്രം
[തിരുത്തുക]കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് വ്യക്തമായ രേഖകൾ കുറവാണ്. അതേ പ്രശ്നം തന്നെയാണ് കുമരകത്തിന്റെ ചരിത്രത്തെക്കുറിച്ചും നിലനിൽകുന്നത്. അറബിക്കടൽ പിൻവാങ്ങിയശേഷം രൂപമെടുത്ത വൈക്കം, കടുത്തുരുത്തി എന്നീ സ്ഥലങ്ങൾക്കൊപ്പമാണ് കുമരകവും ഉണ്ടായത്. എന്നാൽ ആദ്യകാലത്ത് ഈ പ്രദേശം ചതുപ്പ് നിലങ്ങൾ മാത്രമായിരുന്നു. എ.ജി. ബേക്കർ എന്ന സായിപ്പാണ് ആധുനിക കുമരകത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ വരവിനു മുൻപ് ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വേമ്പനാട്ടു കായലിനടിയിലുമായിരുന്നു. 1847 ലാണ് അദ്ദേഹം കുമരകത്തെത്തുന്നത്. അദ്ദേഹം തിരുവിതാംകൂര് രാജാവിൽ നിന്നും വെമ്പനാട് കായലിന്റെ വടക്ക് കിഴക്കായുള്ള കുമരകത്തിനോട് ചേർന്നുള്ള 500 ഏക്കർ ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. (ആധാരം-11 ആവണി -1022) അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ് നല്ലവിളവു തരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തായി തെങ്ങുകൾ വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകൾക്ക് ഉപ്പു കാറ്റേൽക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തിൽ നിന്ന് മണ്ണിനെ തടയാനുമായി കണ്ടൽ മരങ്ങൾ വച്ചു പിടിപ്പിച്ചു. തോടുകൾ കീറി 500 ഏക്കർ ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി.
പിൽക്കാലത്ത് നിരവധി സ്വദേശികൾ ബേക്കറുടെ പാത പിന്തുടർന്നു. മറ്റു ചിലരാകട്ടെ കായലിൽ സ്വദേശീയമായ രീതിയിൽ കായൽ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു (Reclamation). ചാലയിൽ ഇരവി കേശവ പണിക്കർ എന്ന ദീർഘദർശിയായ കൃഷിക്കാരനാണ് കായൽ നികത്തലിന്റെ പിതാവ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകി.മീ. വീസ്തീർണ്ണം ഉണ്ട്. ഇതിലെ 24.13 ച.കീ.മീ. വെമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം അമുദ്രനിരപ്പിൽ നിന്ന് അരയടിയോളം താഴയാണ് എന്നുള്ളതാന് വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാനായി ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്.
ഗ്രാമപ്രദേശത്തെ ആവാസസ്ഥലം ഏകദേശം 1179 ഹെക്ടറോളം വരും. മൊത്തം വിസ്തീർണ്ണത്തിന്റെ 24%മാണിത്. ഈ ഗ്രാമങ്ങൾ തന്നെയും ചെറിയ തോടുകൾ കൊണ്ട് വെട്ടിമുറിക്കപ്പെട്ടരീതിയിലാണ്.
പരിസ്ഥിതി
[തിരുത്തുക]കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ്. പല ദേശാടന പക്ഷികളും എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക, എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവർത്തനഫലമായി ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.
കാലാവസ്ഥ
[തിരുത്തുക]ഭൂമിശാസ്ത്രപരമായ സ്ഥാനം കുമരകത്തിൻ സമുദ്രതീരത്തിന്റെ കാലാവസ്ഥ നൽകുന്നു. കായലിനരികിലെ സ്ഥാനം ചൂടുകുറക്കാൻ സഹായകരമാണ്. ഊഷ്മാവ് 22 നും 34 നും ഇടക്കാണ് (ഡിഗ്രി സെൽഷ്യസ്) ഏറ്റവും ചൂട് കൂടുതൽ അനുഭവപ്പെടുന്നത് ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ്. ജൂൺ മുതൽ ജൂലൈ വരെയുള്ള കാലം മഴ ലഭിക്കുന്നു. ജൂൺ മുതലാരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം മഴകൊണ്ട് കേരളത്തിലെ ഏത് ഗ്രാമത്തേയുമെന്നപോലെ കുമരകത്തേയും അനുഗ്രഹിക്കുന്നു. പിന്നീടുണ്ടാകുന്ന മഴ വടക്കുകിഴക്കൻ മൺസൂണിലാണ് ലഭിക്കുന്നത്.
സാമ്പത്തിക രംഗം
[തിരുത്തുക]വിനോദസഞ്ചാരത്തിനു പുറമേ കൃഷിയിൽ നിന്നും കുമരകത്തിന് വരുമാനം ലഭിക്കുന്നു. കണ്ടൽ കാടുകളും നെൽ വയലുകളും തെങ്ങിൻ തോപ്പുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം. ഇഴപിരിയുന്ന ജലപാതകളും കനാലുകളും ഇവിടത്തെ കൃഷിഭൂമികൾക്ക് ജലം എത്തിക്കുന്നു. കുമരകത്തിന്റെ സന്തുലിതമായ മദ്ധ്യരേഖാ കാലാവസ്ഥ ചെടികളുടെയും മരങ്ങളുടെയും വളർച്ചയ്ക്ക് അനുയോജ്യമാണ്.
കൃഷി
[തിരുത്തുക]നെൽകൃഷി
[തിരുത്തുക]നെല്ലാണ് ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം. 57 ശതമാനത്തിൽ കൂടുതൽ നെൽകൃഷിയാണ് കുമരകത്ത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത നെൽകൃഷിക്ക് അനുയോജ്യമാണ്. വിരിപ്പൂ (മേയ്-സെപ്റ്റംബർ), പുഞ്ച (നവംബർ-മാർച്ച്) എന്നിങ്ങനെ രണ്ട് തവണ (മേയ്-സെപ്റ്റംബർ) കൃഷി ഇറക്കുന്നു. കൃഷിയിടങ്ങളേ ചെറിയ പാടശേഖരങ്ങളായി തിരിച്ചാൺ കൃഷി ചെയ്യുന്നത്. ഏകദേശം 45 പാടശേഖരങ്ങളും മേൽനോട്ടത്തിനായി അത്ര തന്നെ സമിതികളും ഉണ്ട്.വിളവ് സാധാരണയായി 3.3 ടൺ/ഹെക്റ്റർ ആണ്. ഇത് സംസ്ഥാനശരാശരിയായ 2 ടന്ൺ/ഹെക്റ്ററിനേക്കാൾ വളരെയധികമഅണ്. കൃഷിയിറക്കുന്ന രീതി
കളയും ചണ്ടിയും കളയൽ
[തിരുത്തുക]മഴക്കാലത്ത് കൃഷിശേഖരങ്ങൾ കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നിറഞ്ഞിരിക്കും. ഇവയെ നീക്കം ചെയ്യുകയാണ് ആദ്യത്തെ ജോലി
ബണ്ടുകളുടെ നിർമ്മാണം
[തിരുത്തുക]വെള്ളം സമുദ്രത്തിൽ നിന്ന് കയറാതിരിക്കാനായി ബൻഡുകൾ നിർമ്മിച്ചിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിൽ പ്രധാനമാണ്. ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യലാണ് അടുത്തതായി നിര്വഹിക്കുന്നത്.
നീർവറ്റിക്കൽ ലേലം
[തിരുത്തുക]പാട്ശേഖരത്തെ ജലം വറ്റിക്കാനുള്ള ജോലി ലേലം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പുഞ്ച ഓഫീസർ എന്ന പേരുള്ള പ്രത്യേക റവന്യൂ ജോലിക്കാരനാണ് നിര്വഹിക്കുന്നത്. സാധാരണയായി പാടശേഖര സമിതിയിൽ പെട്ട ഏതെങ്കിലും സമിതിക്കാരാണ് ഈ ജോലി ഏറ്റെടുക്കുന്നത്.
ജലം വറ്റിക്കൽ
[തിരുത്തുക]1-2 ആഴ്ച കൊണ്ട് പാടശേഖരങ്ങൾ പൂർണ്ണമായും ജലവിമുക്താക്കുന്നു. ചെലവുകൾ സഹകരണാടിസ്ഥാനത്തിലാണ് ചെയ്യുന്നത് ഈ സമയത്ത് പുറത്തേക്കൊഴുക്കുന്ന ജലത്തിൽ നിന്ന് മത്സ്യബന്ധനവും നടത്താറുണ്ട്. ഇത് സാധാരണയായി ലേലം കൈക്കൊണ്ടയാളുടെ അധികാര പരിധിയിൽ വരുന്നു ആദ്യകാലങ്ങളിൽ കാൽചക്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇന്ന് വൈദ്യുത, ഡീസർ പമ്പുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. ചെറിയ കൃഷിക്കാരായാലും വലിയ കൃഷിക്കാരായാലും ഒരുമിച്ചുള്ള സ്ഥലമായതിനാൽ ഒരുമിച്ചേ കൃഷിയിറക്കാനാകൂ എന്നതാണ് ഒരു പ്രധാന പോരായ്മ.
മത്സ്യകൃഷി
[തിരുത്തുക]== എത്തിച്ചേരാനുള്ള വഴി ==കോട്ടയം ചേർത്തല വഴി റോഡ് മാർഗം വരാം ആലപ്പുഴ വഴിയും വരാം അല്ലാതെ കോട്ടയം ആലപുഴ ജല ഗതാഗവും ഉണ്ട്
കുമരകത്തെ റിസോർട്ടുകൾ
[തിരുത്തുക]- തറവാട് ഹെറിറ്റേജ് ഹോം
- താജ് കുമരകം റിസോർട്ട് ആൻഡ് സ്പാ
- നിരാമയ റിട്രീറ്റ് ബാക് വാട്ട്സ്
- കുമരകം ലേക്ക് റിസോർട്ട്
- അവേദ കുമരകം
- ദി സൂറി റിസോർട്ട്
- ഇല്ലിക്കളം ലെയിക് സൈഡ് കോട്ടേജ്
അടുത്തുള്ള ഹൈന്ദവ ക്ഷേത്രം
[തിരുത്തുക]പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- കുമരകം ടൂറിസം . ഓർഗ്ഗ് Archived 2014-01-17 at the Wayback Machine.
- കുമരകം . കോം
ചിത്രശാല
[തിരുത്തുക]കുമരകത്തെ ടൂറിസ്റ്റ് ടാക്സി സർവീസുകൾ 1. കുമരകം ടാക്സി ഡ്രൈവേഴ്സ് സൊസൈറ്റി
Ph:9400154400
-
വേമ്പനാട് കായലിൽ ഒരു വള്ളക്കാരൻ കെട്ടുവള്ളം തുഴയുന്നു.
-
തോട്ടിൽ കൂടി തുഴയുന്ന വള്ളം.
-
കുമരകം പാലത്തിന്റെ കീഴിലൂടെ നീങ്ങുന്ന വള്ളം