കായംകുളം കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kayamkulam Kayal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kayamkulam Kayal in Puthupally

വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ[1] ഇതിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.[2] കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.[൧][3]

ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിർത്തിയാണ് കായംകുളം കായൽ.[3]

ചരിത്രം[തിരുത്തുക]

കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്.[4]

വികസനപദ്ധതികൾ[തിരുത്തുക]

കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.[5] പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.[6] നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:

  • കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
  • ഹൗസ്ബോട്ട് ടെർമിനൽ
  • ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
  • ഉല്ലാസ മേഖല
  • ഗാലറി
  • സുനാമി സ്മാരകം
  • മ്യൂസിയം
  • സൈക്ലിംഗ് ട്രാക്ക്
  • പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
  • സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.

സംസ്കാരത്തിൽ[തിരുത്തുക]

കായംകുളം കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെ കൊല ചെയ്ത് ശവശരീരം കായങ്കുളം കായലിൽ താഴ്ത്തിയതായി ഐതിഹ്യമാലയിൽ പ്രസ്താവനയുണ്ട്.[7]

കുറിപ്പുകൾ[തിരുത്തുക]

  • ^ കായലിന്റെയും കടലിന്റെയും ഇടയിലുള്ള മണൽത്തിട്ടയെയാണ് പൊഴി എന്നു പറയുന്നത്

അവലംബം[തിരുത്തുക]

  1. "കേരളത്തിലെ പ്രധാന കായലുകൾ". കേരള ടൂറിസം. Retrieved 15 ഏപ്രിൽ 2013.
  2. ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
  3. 3.0 3.1 "ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി". എൽ.എസ്.ജി. Archived from the original on 2015-04-04. Retrieved 15 ഏപ്രിൽ 2013.
  4. "ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം". കായങ്കുളം മുനിസിപ്പാലിറ്റി. Archived from the original on 2016-01-31. Retrieved 15 ഏപ്രിൽ 2013.
  5. "കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു". മാദ്ധ്യമം. 6 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  6. "കായംകുളം കായൽ ശൂന്യം, കോടികൾ പാഴായി". തേജസ്‌ന്യൂസ്. 10 ഒക്റ്റോബർ 2012. Archived from the original on 2013-10-03. Retrieved 15 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  7. ശങ്കണ്ണി, കൊട്ടാരത്തിൽ. "ഐതിഹ്യമാല/കായംകുളം കൊച്ചുണ്ണി". വിക്കി ഗ്രന്ഥശാല. Retrieved 15 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=കായംകുളം_കായൽ&oldid=3628115" എന്ന താളിൽനിന്ന് ശേഖരിച്ചത്