കായംകുളം കായൽ
വേമ്പനാട് കായലിന് തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ് കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ[1] ഇതിന് 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.[2] കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.[൧][3]
ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിർത്തിയാണ് കായംകുളം കായൽ.[3]
ചരിത്രം
[തിരുത്തുക]കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്.[4]
വികസനപദ്ധതികൾ
[തിരുത്തുക]കായംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.[5] പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.[6] നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:
- കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
- ഹൗസ്ബോട്ട് ടെർമിനൽ
- ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
- ഉല്ലാസ മേഖല
- ഗാലറി
- സുനാമി സ്മാരകം
- മ്യൂസിയം
- സൈക്ലിംഗ് ട്രാക്ക്
- പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
- സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.
സംസ്കാരത്തിൽ
[തിരുത്തുക]കായംകുളം കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെ കൊല ചെയ്ത് ശവശരീരം കായങ്കുളം കായലിൽ താഴ്ത്തിയതായി ഐതിഹ്യമാലയിൽ പ്രസ്താവനയുണ്ട്.[7]
കുറിപ്പുകൾ
[തിരുത്തുക]- ൧ ^ കായലിന്റെയും കടലിന്റെയും ഇടയിലുള്ള മണൽത്തിട്ടയെയാണ് പൊഴി എന്നു പറയുന്നത്
അവലംബം
[തിരുത്തുക]- ↑ "കേരളത്തിലെ പ്രധാന കായലുകൾ". കേരള ടൂറിസം. Archived from the original on 2013-05-10. Retrieved 15 ഏപ്രിൽ 2013.
- ↑ ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
- ↑ 3.0 3.1 "ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി". എൽ.എസ്.ജി. Archived from the original on 2015-04-04. Retrieved 15 ഏപ്രിൽ 2013.
- ↑ "ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം". കായങ്കുളം മുനിസിപ്പാലിറ്റി. Archived from the original on 2016-01-31. Retrieved 15 ഏപ്രിൽ 2013.
- ↑ "കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു". മാദ്ധ്യമം. 6 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help) - ↑ "കായംകുളം കായൽ ശൂന്യം, കോടികൾ പാഴായി". തേജസ്‌ന്യൂസ്. 10 ഒക്റ്റോബർ 2012. Archived from the original on 2013-10-03. Retrieved 15 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help) - ↑ ശങ്കണ്ണി, കൊട്ടാരത്തിൽ. "ഐതിഹ്യമാല/കായംകുളം കൊച്ചുണ്ണി". വിക്കി ഗ്രന്ഥശാല. Retrieved 15 ഏപ്രിൽ 2013.