Jump to content

കൈ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kai Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈ ദ്വീപുകൾ
Native name: Kepulauan Kai
The Kai Islands
Geography
LocationSoutheast Asia
Coordinates5°45′S 132°44′E / 5.75°S 132.73°E / -5.75; 132.73
Total islands47
Major islandsKai Besar, Kai Kecil
Area1,438 km2 (555 sq mi)
Highest elevation90 m (300 ft)
Administration
ProvinceMaluku
Largest settlementAlaku Malaki
Additional information
Time zone
മാലുക് ദ്വീപുകൾക്ക് കിഴക്കുഭാഗത്തുള്ള കൈ ദ്വീപുകൾ

ഇന്തോനേഷ്യയിലെ മളുക്കു പ്രവിശ്യയിലെ മാലുക്കു ദ്വീപുകളിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ദ്വീപസമൂഹമാണ് കൈ ദ്വീപുകൾ (കെയി ദ്വീപുകൾ).[1][2]പതിനാറാം നൂറ്റാണ്ടിലെ തുടക്കത്തിൽ യൂറോപ്യൻ രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിരുന്ന ജാതിക്ക, മേസ്, ഗ്രാമ്പ് മുതലായ പ്രാദേശികമായ പ്രത്യേക സസ്യങ്ങൾ നിറഞ്ഞ മലക്കസ് സ്പൈസ് ദ്വീപുകൾ എന്നറിയപ്പെടുന്നു.[3]

യഥാർത്ഥത്തിൽ മെലനേഷ്യക്കാരാണ് എങ്കിലും [4] 17 നൂറ്റാണ്ടിൽ പല ദ്വീപുവാസികളും പ്രത്യേകിച്ച് ബാന്ദ ദ്വീപുനിവാസികൾ സുഗന്ധവ്യഞ്ജന യുദ്ധത്തിൽ തുടച്ചുനീക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർക്ക് കീഴിലായിരുന്ന ഓസ്ട്രോണിയൻ കുടിയേറ്റത്തിന്റെ രണ്ടാം വരവ്, ഇന്തോനേഷ്യൻ കാലഘട്ടത്തിൽ തുടർന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഇന്തോനേഷ്യൻ ദ്വീപുകളുടെ കൂട്ടമായ വാലാസിയയുടെ ഭാഗമാണ് കൈ ദ്വീപുകൾ. ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളെ ഏഷ്യൻ-ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ വൻകരത്തട്ടുകൾ ആഴത്തിലുള്ള ജലത്താൽ വേർതിരിക്കപ്പെട്ടിട്ടുള്ളവയാണ്. ഇവ ഏതെങ്കിലും ഒരു ഭൂഖണ്ഡമായും ഒരിക്കലും യോജിച്ചിട്ടില്ല. ഇതിൻറെ ഫലമായി, കൈ ദ്വീപുകളിൽ കുറച്ച് സസ്തനികൾ മാത്രമേ തദ്ദേശീയമായിട്ടുള്ളൂ. ബാൻഡാ ദ്വീപുകളുടെ ഒരു ഭാഗം ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളാണ്. കൈ ബേസാർ പ്രത്യേകിച്ച് പർവ്വതവും ഇടതൂർന്ന വനങ്ങൾ നിറഞ്ഞതുമായ പ്രദേശമാണ്. കൈ ദ്വീപുകളിലെ ബീച്ചുകൾ മനോഹാരിതയ്ക്ക് പ്രശസ്തമാണ്. പാസിർ പഞ്ജാങ്ങ് ശ്രദ്ധേയമാണ്.[5]

ഈ ദ്വീപിലെ നിവാസികളെ നൂഹ് ഇവാവ് (ഇവാവ് ഐലൻഡ്സ്) അല്ലെങ്കിൽ താനത് ഇവാവ് (ഇവാവ് ലാൻഡ്) എന്നു വിളിക്കുന്നു. എന്നാൽ അയൽ ദ്വീപുകളിൽ നിന്നുള്ളവരെ കൈ എന്നറിയപ്പെടുന്നു. ന്യൂ ഗിനിയയയിലെ ബേർഡ്സ് ഹെഡ് പെനിൻസുലയുടെ തെക്ക് ഭാഗമായ ബാൻഡാ തീരത്താണ് പടിഞ്ഞാറ് അരു ദ്വീപും, വടക്കുകിഴക്ക് തനിമ്പാർ .ദ്വീപും സ്ഥിതിചെയ്യുന്നത്.

കൈ ദ്വീപുകൾ നിരവധി ദ്വീപുകളാൽ നിർമ്മിതമാണ്, അവയിൽ ചിലതാണ്:

 • തെക്കുകിഴക്ക് മാലുക് റീജൻസി:
 • കൈ ബസാർ അല്ലെങ്കിൽ നൂഹ് യൂത്ത് അല്ലെങ്കിൽ നസ്ടീൻ (ഗ്രേറ്റ് കൈ)
 • കൈ കേസിൽ അല്ലെങ്കിൽ നൂഹ് റോയ അല്ലെങ്കിൽ നസൂയാത്ത് (ലിറ്റിൽ കൈ)
 • തനിമ്പാർ കൈ അല്ലെങ്കിൽ ട്നെബർ ഇവാവ്
 • ട്യൂവൽ നഗരത്തിനകത്ത്:
 • കൈ ദുലഹ് അല്ലെങ്കിൽ ഡു
 • ലഹ് ലൗട്ട് അല്ലെങ്കിൽ ഡു റോയ
 • കൂർ
 • ടാം
 • ടായിണ്ടു ദ്വീപുകൾ (തഹയാദ്) ഗ്രൂപ്പുകൾ

കൈ ഐലന്റ്സിന്റെ മൊത്തം വിസ്തീർണ്ണം 1,286.2 കിമീ 2 (496.6 ചതുരശ്ര മൈൽ ആണ്). 2010 ലെ സെൻസസിൽ 154,524 ജനസംഖ്യയുമുണ്ട്. [6] ഏറ്റവും പുതിയ ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരിയിൽ കണക്കാക്കിയത്) ജനസംഖ്യ172,126 ആയിരുന്നു.

കാലാവസ്ഥ[തിരുത്തുക]

ഭൂമധ്യരേഖയോടടുത്ത് ഉഷ്ണമേഖലാ പ്രദേശത്താണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും കാലാവസ്ഥയിൽ നേരിയ മാറ്റം ഇവിടെ സംഭവിക്കുന്നില്ല. വർഷം തോറും ഏതാണ്ട് 30 ഡിഗ്രി സെൽഷ്യസ് ആണ് താപനില. കുറഞ്ഞ താപനില 18 ° C (64 ° F) വരെ എത്താറുണ്ട്. ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് മഴക്കാലം.

സംസ്കാരം[തിരുത്തുക]

ചരിത്രം

ബാലിയിൽ നിന്ന് വന്ന സമകാലിക കൈദ്വീപുകളിലെ പൂർവ്വികർ പടിഞ്ഞാറൻ ദ്വീപ്സമൂഹത്തിൽനിന്ന് മജപഹിത് [7][8]സാമ്രാജ്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി എത്തിയവരാണ്. കൈ കെസിൽ അല്ലെങ്കിൽ നൂഹ് റോയ ദ്വീപിലെ ഒഹോയി-ഇവുർ (ആദ്യ രാജ എവാബ്: രാജ ഓഹോ-ഇവർ = രാജ ടാബ്റ്റട്ട്) ഗ്രാമത്തിലാണ് ബാലിനീസ് രാജകുടുംബവും അവരുടെ സൈന്യവും എത്തിച്ചേർന്നത്. അവർ ഗ്രാമത്തിൽ പ്രാദേശിക താമസക്കാരായി താമസിച്ചു. തത്ഫലമായി, ഒഹോയി-ഇവുർ ഒരു ഭരണകേന്ദ്രമായി മാറി. പ്രാദേശിക നിയമം (ലാർവുൽ എൻഗാബാൽ) - റെഡ് ബ്ലഡ്, ബാലിനീസ് സ്പീയർ എന്നിവ രാജകുമാരി ഡി സക്മാസ് മുൻകൈയെടുത്ത് വികസിപ്പിച്ചെടുത്തതാണ്.

ഭാഷകൾ[തിരുത്തുക]

കൈ ഐലൻഡുകളിലെ ഔദ്യോഗിക ഭാഷ ഇന്തോനേഷ്യൻ ഭാഷയാണ്.[9] പ്രദേശങ്ങൾക്കിടയിൽ പ്രാദേശിക ഭാഷകൾ നിലവിലുണ്ട്.

കൃഷി[തിരുത്തുക]

കൈ കേസിൽ മണ്ണ് ഗുണമേന്മ കുറഞ്ഞതാണ്. കരിച്ചു കൃഷിയിറക്കൽ രീതിയാണ് ഇവിടെ തുടരുന്നത്. ട്രെപാംഗിനു ചുറ്റിലും മീൻ പിടിക്കുന്നു. കൈ കേസിൽ മുത്ത് കൃഷി ചെയ്ത് വിളവെടുക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Indonesia: The Kai Islands (Kei Islands) « This Boundless World". thisboundlessworld.com.
 2. Administrator. "Maluku Travel Information – Kei Islands – East-Indonesia.info". east-indonesia.info.
 3. "Introducing Maluku". Lonely Planet. Retrieved 18 April 2015.
 4. IRJA.org Archived 14 April 2009 at the Wayback Machine.
 5. "Maluku and The Kai Islands on indahnesia.com". Archived from the original on 2018-11-18.
 6. Biro Pusat Statistik, Jakarta, 2011.
 7. Majapahit Overseas Empire, Digital Atlas of Indonesian History
 8. Cribb, Robert (2013). Historical Atlas of Indonesia. Routledge. ISBN 9781136780578.
 9. "History of Indonesian Language". Language Translation, Inc. Archived from the original on 4 March 2016. Retrieved 12 January 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള കൈ ദ്വീപുകൾ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=കൈ_ദ്വീപുകൾ&oldid=3803477" എന്ന താളിൽനിന്ന് ശേഖരിച്ചത്