ടാനിംബാർ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tanimbar Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Tanimbar Islands in the south of Maluku Islands
Tanimbar warriors.

കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ദ്വീപസമൂഹമാണ് ടാനിംബാർ. 66-ഓളം ദ്വീപുകളുൾക്കൊള്ളുന്ന ഈ ദ്വീപസമൂഹം ബൻദ-അറാഫുറ കടലുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. മുമ്പു ടിമോർ ലോത് ദ്വീപുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ദ്വീപസമൂഹം മാലുകു പ്രവിശ്യയുടെ ഭാഗമാണ്. ജനസംഖ്യ ഏകദേശം 61,000. ജംദേന (Jamdena) ആണ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഇതിനു 110 കി. മീ. നീളവും 45 കി. മീ. വീതിയുമുണ്ട്. വനനിബിഡമായ ടാനിംബാർ ദ്വീപുകളിൽ സാവന്നാ പുൽമേടുകളും, ചതുപ്പുനിലങ്ങളും ധാരാളമായി കാണപ്പെടുന്നു. 'ആൽഫേഴ്സ്' (Alfurs) വിഭാഗത്തിൽപ്പെടുന്ന ജനങ്ങളിൽ ഭൂരിഭാഗവും ജഡാത്മവാദ (Animism) വിശ്വാസികളാകുന്നു; ശേഷിക്കുന്നവർ ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികളും.

ഭൂമിശാസ്ത്രം[തിരുത്തുക]

A building in Tanimbar

ദ്വീപുകളുടെ വടക്ക് കിഴക്ക് അറു ദ്വീപുകൾ,കൈ ദ്വീപുകൾ എന്നിവയും പടിഞ്ഞാറ് ബാബർ ദ്വീപ്, ടിമോർ എന്നിവയും സ്ഥിതി ചെയ്യുന്നു. ജംദേന ആണ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഇതിനു 110 കി. മീ. നീളവും 45 കി. മീ. വീതിയുമുണ്ട്. ലറത്, സെലറു, വുളിയറു എന്നിവയാണ് മറ്റ് പ്രധാന ദ്വീപുകൾ. വനനിബിഡമായ ടാനിംബാർ ദ്വീപുകളിൽ സാവന്നാ പുൽമേടുകളും, ചതുപ്പുനിലങ്ങളും ധാരാളമായി കാണപ്പെടുന്നു.

സമ്പദ്ഘടന[തിരുത്തുക]

കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം. ചോളം, നെല്ല്, ചൗവ്വരി, കിഴങ്ങിനങ്ങൾ, തേങ്ങ, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന വിളകൾ. മത്സ്യബന്ധനവും പന്നി വളർത്തലുമാണ് ദ്വീപുവാസികളുടെ മറ്റ് ഉപജീവനമാർഗങ്ങൾ. ആമത്തോടും, ട്രിപ്പാങ് എന്ന ഒരിനം കക്കാപ്രാണിയും ഇവിടെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്.


അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാനിംബാർ ദ്വീപുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാനിംബാർ_ദ്വീപുകൾ&oldid=3258519" എന്ന താളിൽനിന്ന് ശേഖരിച്ചത്