ടാനിംബാർ ദ്വീപുകൾ
കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ദ്വീപസമൂഹമാണ് ടാനിംബാർ. 66-ഓളം ദ്വീപുകളുൾക്കൊള്ളുന്ന ഈ ദ്വീപസമൂഹം ബൻദ-അറാഫുറ കടലുകൾക്കിടയിലായി സ്ഥിതി ചെയ്യുന്നു. മുമ്പു ടിമോർ ലോത് ദ്വീപുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ദ്വീപസമൂഹം മാലുകു പ്രവിശ്യയുടെ ഭാഗമാണ്. ജനസംഖ്യ ഏകദേശം 61,000. ജംദേന (Jamdena) ആണ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഇതിനു 110 കി. മീ. നീളവും 45 കി. മീ. വീതിയുമുണ്ട്. വനനിബിഡമായ ടാനിംബാർ ദ്വീപുകളിൽ സാവന്നാ പുൽമേടുകളും, ചതുപ്പുനിലങ്ങളും ധാരാളമായി കാണപ്പെടുന്നു. 'ആൽഫേഴ്സ്' (Alfurs) വിഭാഗത്തിൽപ്പെടുന്ന ജനങ്ങളിൽ ഭൂരിഭാഗവും ജഡാത്മവാദ (Animism) വിശ്വാസികളാകുന്നു; ശേഷിക്കുന്നവർ ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികളും.
ഭൂമിശാസ്ത്രം
[തിരുത്തുക]ദ്വീപുകളുടെ വടക്ക് കിഴക്ക് അറു ദ്വീപുകൾ,കൈ ദ്വീപുകൾ എന്നിവയും പടിഞ്ഞാറ് ബാബർ ദ്വീപ്, ടിമോർ എന്നിവയും സ്ഥിതി ചെയ്യുന്നു. ജംദേന ആണ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഇതിനു 110 കി. മീ. നീളവും 45 കി. മീ. വീതിയുമുണ്ട്. ലറത്, സെലറു, വുളിയറു എന്നിവയാണ് മറ്റ് പ്രധാന ദ്വീപുകൾ. വനനിബിഡമായ ടാനിംബാർ ദ്വീപുകളിൽ സാവന്നാ പുൽമേടുകളും, ചതുപ്പുനിലങ്ങളും ധാരാളമായി കാണപ്പെടുന്നു.
സമ്പദ്ഘടന
[തിരുത്തുക]കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം. ചോളം, നെല്ല്, ചൗവ്വരി, കിഴങ്ങിനങ്ങൾ, തേങ്ങ, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന വിളകൾ. മത്സ്യബന്ധനവും പന്നി വളർത്തലുമാണ് ദ്വീപുവാസികളുടെ മറ്റ് ഉപജീവനമാർഗങ്ങൾ. ആമത്തോടും, ട്രിപ്പാങ് എന്ന ഒരിനം കക്കാപ്രാണിയും ഇവിടെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാനിംബാർ ദ്വീപുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |