യഹോവയുടെ സാക്ഷികളും രക്ഷയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jehovah's Witnesses and salvation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവിന്റെ മറുവിലയിൽ വിശ്വാസമർപ്പിക്കുന്നതിലൂടെ മാത്രമേ രക്ഷ സാദ്ധ്യമാകുകയുള്ളുവെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു,[1] കുടാതെ തങ്ങളുടെ പാപങ്ങളെകുറിച്ച് അനുതപിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടത് രക്ഷക്ക് അനിവാര്യമാണെന്നും പഠിപ്പിക്കുന്നു.[2] രക്ഷ ദൈവത്തിൽ നിന്നുള്ള ഒരു സൗജന്യ ദാനമാണെന്നും എന്നാൽ നല്ലതു പ്രവർത്തിക്കാൻ പ്രേരിപ്പിക്കാത്ത വിശ്വാസം വ്യാജമാണെന്നും അവർ വിശ്വസിക്കുന്നു.[3][4] യക്കോബ് 2:26-ൽ "പ്രവൃത്തികളില്ലാത്ത വിശ്വാസം നിർജ്ജീവമാണ്" എന്ന തിരുവെഴുത്തിന്റെ അടിസ്ഥാനത്തിലാണിത്.[5] രക്ഷ ലഭിക്കാൻ നോഹയുടെ പെട്ടകത്തിനു സമാനമായി ദൈവം ഉപയോഗിക്കുന്ന സംഘടനയുടെ ഭാഗമായി തിരേണ്ടതുണ്ടെന്നും അവർ പഠിപ്പിക്കുന്നു.[6] തങ്ങൾക്കും മറ്റുള്ളവർക്കും രക്ഷ ലഭിക്കാൻ സുവിശേഷ പ്രവർത്തനം അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു.[7] യഹോവയുടെ സാക്ഷികൾക്ക് മാത്രമേ രക്ഷ ലഭിക്കാൻ തിരുവെഴുത്തുപരമായ കാരണങ്ങൾ ഉള്ളുവെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ യേശുക്രിസ്തു ന്യായവിധി നടപ്പാക്കുമെന്നും അവർ പഠിപ്പിക്കുന്നു.[8][9]

എല്ലാവരും രക്ഷിക്കപെടുമെന്നും, രക്ഷ വിധിയുടെ അടിസ്ഥാനത്തിലാണെന്നും പോലെയുള്ള വാദങ്ങൾ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല.[10] കൂടാതെ സ്നാനമേറ്റവർ രക്ഷിക്കപെടുന്നതായും അവർ കരുതുന്നില്ല, മറിച്ച് അവസാനത്തോളം സഹിച്ചു നിൽക്കുന്നവർക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളുവെന്ന് അവർ വിശ്വസിക്കുന്നു.[11] രക്ഷിക്കപെടുന്നവർക്ക് രണ്ട് പ്രത്യാശയാണുള്ളതെന്നും അവർ വിശ്വസിക്കുന്നു, സ്വർഗിയ പ്രത്യാശയും ഭൗമിക പ്രത്യാശയും.

സ്വർഗിയ നിത്യജീവൻ[തിരുത്തുക]

ബഹുഭുരിപക്ഷം ദൈവദാസന്മാരും ഭുമിയിലെ പറുദീസയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരാണെന്നും, എന്നാൽ ഒരു ചെറിയ കൂട്ടത്തിന് സ്വർഗിയ പ്രത്യാശയാണുള്ളതെന്നും സാക്ഷികൾ വിശ്വസിക്കുന്നു. "ദൈവത്തിന്റെ യിസ്രായേൽ" (ഗലാത്യർ 6:16) "ചെറിയാട്ടിൻകുട്ടം"(ലുക്കൊസ് 12:32) "കുഞ്ഞാടിന്റെ കാന്ത"(വെളിപ്പാട് 21:9) എന്നി പദപ്രയോഗങ്ങൾ സ്വർഗത്തിലേക്ക് ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കാൻ ഭുമിയിൽ നിന്ന് എടുക്കപെടുന്ന ക്രിസ്ത്യാനികളെയാണ് കുറിക്കുന്നതെന്ന് സാക്ഷികൾ വിശ്വസിക്കുന്നു.[12][13] കുടാതെ ഇവരുമായാണ് ദൈവം "പുതിയ ഉടമ്പടി" നടത്തുന്നതെന്നും സാക്ഷികൾ വിശ്വസിക്കുന്നു. വെളിപ്പാട് 14:1-4-ൽ കാണപ്പെടുന്ന 1,44,000 എന്ന സംഖ്യ ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ എണ്ണത്തെയാണ് കുറിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു.[14][15] "പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല" എന്നു യേശുപറഞ്ഞത് ഈ അഭിഷിക്ത ക്രിസ്ത്യാനികളെകുറിച്ചാണെന്ന് സാക്ഷികൾ പഠിപ്പിക്കുന്നു. ആദിമക്രിസ്ത്യാനികളിൽ ഭുരിഭാഗവും സ്വർഗിയ നിത്യജീവനവകാശികളായതിനാൽ പുതിയനിയമത്തിലെ വിഷയം പ്രമുഖമായും ഇവരെ കേന്ദ്രികരിച്ചുള്ളവായാണെന്നും അവർ വിശ്വസിക്കുന്നു. ഇവരുടെ തിരഞ്ഞെടുപ്പ് ഒന്നാം നുറ്റാണ്ട് തുടങ്ങി ഇന്നു വരെ ദൈവം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അവർ വിശ്വസിക്കുന്നു. "കുടാതെ 1,44,000 വ്യക്തികളിൽ ഭുരിഭാഗവും ഇപ്പോൾ തന്നെ സ്വർഗത്തിലാണെന്നും എന്നാൽ ഭുമിയിൽ ഇപ്പോൾ അവശേഷിക്കുന്നവരെയാണ് വെളിപ്പാട് 12:17-ൽ "ശേഷിപ്പ്" എന്ന് പരാമർശിച്ചിരിക്കുന്നതെന്നും അവർ പഠിപ്പിക്കുന്നു. അവരാണ് അന്ത്യകാലത്ത് "സത്യക്രിസ്ത്യാനികൾക്ക്" തക്ക സമയത്ത് ആത്മീയാഹാരം പ്രദാനം ചെയ്യാൻ നിയോഗിക്കപെട്ട വിശ്വസ്തനും വിവേകിയുമായ അടിമ എന്ന് പരാമർശിച്ചിരിക്കുന്നതെന്ന് സാക്ഷികൾ വിശ്വസിക്കുന്നു.

ഭൗമിക നിത്യജീവൻ[തിരുത്തുക]

യോഹന്നാൻ 10:16ലെ 'വേറെ ആടുകൾ' എന്ന പദപ്രയോഗം ഭുമിയിലെ പറുദിസയിൽ നിത്യജീവൻ ആസ്വദിക്കാൻ പോകുന്ന ദൈവദാസരെയാണ് ചിത്രീകരിക്കുന്നതെന്ന് സാക്ഷികൾ വിശ്വസിക്കുന്നു. ഇവരെയാണ് വെളിപ്പാട് 7:9,14-ൽ "മഹാപുരുഷാരം" എന്ന് വിളിച്ചിരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു.

അവലംബം[തിരുത്തുക]

 1. The Watchtower 6/1/00 p. 11 par. 6 Keep Your “Hope of Salvation” Bright!
 2. The Watchtower 3/15/89 p. 31 Call on Jehovah’s Name and Get Away Safe! “The Way of Salvation”
 3. The Watchtower 3/1/83 p. 13 James Urges Clean and Active Worship
 4. “Our Kingdom Ministry” 1/79 p. 2 Meetings to Help Us Make Disciples
 5. The Watchtower 5/15/06 pp. 28-29 par. 12
 6. The Watchtower 2/15/83 p. 12 You Can Live Forever in Paradise on Earth—But How?
 7. "Remaining Organized for Survival Into the Millennium", The Watchtower, September 1, 1989, page 19
 8. “Jehovah’s Witnesses—Who Are They? What Do They Believe?” p. 29 Questions Often Asked by Interested People
 9. The Watchtower 11/1/2008 "Our Readers Ask"
 10. The Watchtower 4/15/60 p. 229 Does the Bible Teach What You Believe?
 11. You Can Endure to the End The Watchtower October 1, 1999, p. 17.
 12. "Survivors Out of All the Nations, ©1984 Watch Tower, page 65
 13. "Congregation of God", Watchtower Publications Index 1930–1985, "CONGREGATION OF GOD (Also called 144,000; Anointed; Body of Christ; Bride of Christ; Chosen Ones; Elect; Holy Nation; Israel of God; Kingdom Class; Little Flock; New Creation; New Nation; Royal House; Royal Priesthood; Sanctuary Class; Sons of Levi; Spirit Begotten; Spiritual Israel; Spiritual Sons)"
 14. The Watchtower 11/1/96 p. 10 Look to Jehovah for Comfort: “One of the main operations of God’s spirit upon first-century Christians was to anoint them as adopted spiritual sons of God and brothers of Jesus. (2 Corinthians 1:21, 22) This is reserved for only 144,000 disciples of Christ. (Revelation 14:1, 3)”
 15. Worldwide Security Under the “Prince of Peace” chap. 13 p. 110 par. 10 The “Prince of Peace” Turns to Those Outside the New Covenant