യഹോവയുടെ സാക്ഷികളും യുഗാന്തചിന്തയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യഹോവയുടെ സാക്ഷികളുടെ ബൈബിൾ കാലകണക്കിന്റെ അടിസ്ഥാനത്തിൽ 1914 മുതൽ യേശുക്രിസ്തു സ്വർഗ്ഗത്തിൽ ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപെട്ടെന്നും അങ്ങനെ അന്നുമുതൽ മനുഷ്യവർഗ്ഗം അന്ത്യകാലത്താണ് ജീവിക്കുന്നതെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. 1914-ൽ യേശു ക്രിസ്തു അദൃശ്യമായി തിരിച്ചുവരവ് നടത്തിയെന്നും തുടർന്ന് സാത്താനെ ഭുമിയിലേക്ക് തള്ളിയിട്ടെന്നും അവർ വിശ്വസിക്കുന്നു. അന്ത്യകാലത്തെകുറിച്ച് യേശു പ്രവചിച്ച എല്ലാ പ്രവചനങ്ങളും തുടർന്ന് നിവൃത്തിയേറിയതായി അവർ വിശ്വസിക്കുന്നു. ഉടനെ തന്നെ യേശു അർമ്മഗദോൻ യുദ്ധത്തിലൂടെ ദൈവരാജ്യം ഭുമിയിൽ സ്ഥാപിക്കുമെന്നും അങ്ങനെ ഭുമി അനുസരണമുള്ള മനുഷ്യവർഗ്ഗത്തെകൊണ്ട് നിറയുമെന്നും അവർ വിശ്വസിക്കുന്നു. ബൈബിളിലെ പ്രവചന പുസ്തകങ്ങളായ ദാനിയേൽ, വെളിപ്പാട് എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയാണ് ഇവരുടെ യുഗാന്തചിന്ത.[1][2][3] ഉടനെതന്നെ യഹോവയുടെ സാക്ഷികൾ ഒഴികെയുള്ള എല്ലാ മതങ്ങളെയും ഐക്യരാഷ്ട്ര സംഘടനയുടെ നീക്കത്താൽ നശിപ്പിക്കപെടാൻ ദൈവം ഇടയാക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതിനെ അവർ വെളിപ്പാടു പുസ്തകത്തിലെ "മഹോപദ്രവമായി" വിവരിക്കുന്നു. ദൈവം ബൈബിളിൽ വച്ചിരിക്കുന്ന നിലവാരങ്ങൾക്ക് വിരുദ്ധമായി ആ മതങ്ങൾ പ്രവർത്തിക്കുന്നതിനാലാണ് അങ്ങനെ സംവിക്കുകയെന്നും അവർ വിശ്വസിക്കുന്നു. തുടർന്ന് യഹോവയുടെ സാക്ഷികളെ നശിപ്പിക്കാൻ സാത്താനാൽ പ്രേരിതരായി ലോകം പ്രവർത്തിക്കുമ്പോൾ, ദൈവിക ഇടപെടലിലൂടെ അത് അർമ്മഗ്ദോൻ യുദ്ധത്തിലേക്ക് നയിക്കുമെന്ന് അവർ വിശ്വസിക്കുന്നു. തുടർന്ന് ദുഷ്ടന്മാരെ നശിപ്പിച്ചതിനു ശേഷം ഭുമി 1000 വർഷം നീണ്ട് നിൽക്കുന്ന ക്രിസ്തുവിന്റെ ഭരണത്തിലേക്ക് വരുമെന്ന് അവർ വിശ്വസിക്കുന്നു. ആയിരം വർഷഭരണത്തിൽ മുപ്കാലങ്ങളിൽ മരിച്ചുപോയ ദൈവദാസന്മാരും (നീതിമാന്മാർ), ദൈവത്തെകുറിച്ച് മനസ്സിലാക്കാൻ അവസരം ലഭിക്കാതെ മരിച്ചുപോയ നല്ല മനുഷ്യരും(നീതികെട്ടവർ) കാലക്രമത്തിൽ പുനരുത്ഥാനം പ്രാപിക്കുമെന്ന് അവർ വിശ്വസിക്കുന്നു. തുടർന്ന് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കേണ്ട വിധം അവരെ പഠിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു. ആയിരം വർഷത്തിന്റെ അവസാനം തടങ്കലിലാക്കപെട്ടിരുന്ന സാത്താനെ അഴിച്ചുവിടുമെന്നും, അങ്ങനെ സാത്താന്റെ അന്തിമ പരിശോധന വിജയകരമായി തരണം ചെയ്യുന്നവർക്ക് ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനാകുമെന്നും അവർ പഠിപ്പിക്കുന്നു.[4][5] [6]

അവലംബം[തിരുത്തുക]

  1. "The House-to-House Ministry--Why Important Now?". The Watchtower: 5–6. July 15, 2008.
  2. Revelation—Its Grand Climax at Hand 1988, pages 235-236 pars. 2-3 "Judging the Infamous Harlot", © Watch Tower Bible and Tract Society of Pennsylvania
  3. Revelation—Its Grand Climax at Hand, Watch Tower Bible & Tract Society, 1988, pp. 205-206.
  4. The Watchtower, September 1, 1959, pp. 530-531 par. 15.
  5. "Armageddon—A Happy Beginning Jehovah's Witnesses Official Web Site". Archived from the original on 2011-05-14. Retrieved 2011-02-11.
  6. The Watchtower, May 15, 2006, p 6.