Jump to content

രാജ്യഗീതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജ്യ ഗീതങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യഹോവയുടെ സാക്ഷികളുടെ ആരാധനയിൽ ഉപയോഗിക്കുന്ന ക്രിസ്തീയ ഗാനങ്ങളാണ് രാജ്യ ഗീതങ്ങൾ (Kingdom Songs). 1879 മുതൽ വച്ച്ടവർ സൊസൈറ്റി ഗീതം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു; 1920 ആയപ്പോഴേക്കും നൂറിൽ പരം പുതിയ ഗീതങ്ങളും മാറ്റം വരുത്തിയ പഴയ ഗീതങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. 1930 ആയപ്പോഴേക്കും ദൈവരാജ്യം ഉടനെ വരുമെന്ന യഹോവയുടെ സാക്ഷികളുടെ കേന്ദ്രവിശ്വാസത്തെ ആസ്പദമാക്കി ഈ ഗാനങ്ങളെ "രാജ്യ ഗീതങ്ങൾ" എന്ന് വിളിക്കാൻ തുടങ്ങി.

1966-ലെ ഹൃദയപൂർവ്വം സംഗീതത്തോടു കൂടെ പാടുക എന്ന പാട്ടുപുസ്തത്തിന്റെ പ്രകാശനത്തോടുകൂടി വിശ്വാസികൾ എഴുതിയ ഗീതങ്ങൾ മാത്രമേ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുകയുള്ളു എന്ന തീരുമാനം സ്വീകരിച്ചു. 1984-ൽ പുതിയ ഗാനങ്ങളും, പഴയവ പുതുക്കുകയോ നീക്കുകയോ ചെയ്തുകൊണ്ട് യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പുതിയ പാട്ടുപുസ്തകം പ്രസിദ്ധീകരിച്ചു. 225 ഗീതങ്ങളുള്ള ആ പാട്ടുപുസ്തകമാണ് 2008 വരെ ഉപയോഗിച്ചിരുന്നത്. എന്നാൽ 2009-ൽ യഹോവയെ പാടി സ്തുതിക്കുവിൻ എന്ന 135 ഗീതങ്ങളടങ്ങിയ പുതിയ പാട്ടുപുസ്തകം 44 ഭാഷകളിൽ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക കൺവൻഷൻ മുഖാന്തരം പ്രകാശനം ചെയ്യുകയുണ്ടായി. പാട്ടുപുസ്തകങ്ങൾ വ്യത്യസ്ത ആഗ്യഭാഷകളിലും ലഭ്യമാണ്.

ഈരടികളുള്ള പാട്ടുപുസ്തകങ്ങൾക്കുപരിയായി യഹോവയുടെ സാക്ഷികൾ പീയാനോ ഒർക്കസ്ട്രാ പോലെയുള്ള സംഗീത ഉപകരണങ്ങളാലുള്ള വ്യത്യസ്ത സംഗീത റിക്കാർഡിങ്ങുകൾ ഉപയോഗിക്കുന്നുണ്ട്. ഇവയെ രാജ്യ സുസ്വരങ്ങൾ എന്ന് വിളിക്കുന്നു. ഈ സംഗീതങ്ങൾ ഗീതം പുസ്തകത്തിലെ ഗാനങ്ങളെ ആസ്പദമാക്കിയുള്ളതാണ്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആരാധനയിലും, സമ്മേളനങ്ങളിലും ഗീതങ്ങൾ ഉപയോഗിക്കുന്നു. ലോകവ്യാപകമായി ഒരേ തരത്തിലുള്ള വരികളും ഈണങ്ങളും ഉള്ള പാട്ടുപുസ്തകങ്ങൾ വ്യത്യസ്തഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു.

സമാഹാരങ്ങൾ

[തിരുത്തുക]

സംഗീതത്തോടു കൂടെ പാടുക

[തിരുത്തുക]

ഹൃദയപൂർവ്വം സംഗീതത്തോടു കൂടെ പാടുക എന്ന 119 ഗീതങ്ങളടങ്ങിയ പാട്ടുപുസ്തകം 1966-ലാണ് പ്രസിദ്ധീകരിച്ചത്. വിശ്വാസികൾ എഴുതിയ ഗീതങ്ങൾ മാത്രമേ ഇതിൽ ഉപയോഗിക്കപ്പെട്ടുള്ളു. എന്നാൽ ചില ഗാനങ്ങൾ സാക്ഷികളല്ലാത്തവർ എഴുതിയതാണെന്നറിയാതെ ഈ പാട്ടുപുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു.[1]

യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക

[തിരുത്തുക]

1984-ൽ യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന 225 ഗീതങ്ങളുള്ള പുതിയ പാട്ടു പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. ഈ ഗീതങ്ങൾ പല ഭാഷകളിലേക്കും പിന്നീട് തർജ്ജമ ചെയ്യപ്പെട്ടു. യഹോവയുടെ സാക്ഷികളല്ലാത്തവരെഴുതിയ ഗീതങ്ങൾ നീക്കപ്പെട്ടു. പഴയ പാട്ടുപുസ്തകത്തിലെ ഗാനങ്ങൾ മാറ്റങ്ങൾ വരുത്തികൊണ്ട് നിലനിർത്തി, പുതിയ ഗാനങ്ങളും ഇതിൽ ഉൾപ്പെടുത്തി. രണ്ടു ഗാനങ്ങൾക്ക് സംഗീതം പുതുക്കപ്പെട്ടു, ചില ഗാനങ്ങളുടെ ഈരടികളും പുതുക്കപ്പെട്ടു.[1]

യഹോവയെ പാടി സ്തുതിക്കുവിൻ, യഹോവയുടെ സാക്ഷികളുടെ നിലവിലുള്ള പാട്ടുപുസ്തകം.

യഹോവയെ പാടി സ്തുതിക്കുവിൻ

[തിരുത്തുക]

2009 ജനുവരിയിൽ യഹോവയെ പാടി സ്തുതിക്കുവിൻ എന്ന 135 ഗീതങ്ങളുള്ള പുതിയ പാട്ടുപുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.[2] 2010 ജനുവരിയിലെ വാർത്തയനുസരിച്ച് ഈ പാട്ടുപുസ്തകമാണ് ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ആരാധനയിൽ ഉപയോഗിക്കുന്നത്. പഴയ പാട്ടൂപുസ്തകത്തിലെ ചില ഗാനങ്ങൾ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിലനിർത്തി. പുതിയ 42 ഗാനങ്ങൾ ഇതിൽ ഉൾപ്പെടുത്തി. 55 ഗാനങ്ങളുള്ള ഭാഗീക പാട്ടുപുസ്തകം 22 ചെറിയ ഭാഷകളിൽ ലഭ്യമാണ്.[3] രണ്ട് വാല്യങ്ങളുള്ള 36 പാടിയ ഗാനങ്ങൾ ഇംഗ്ലിഷിൽ ലഭ്യമാണ്.[4]

രാജ്യ സുസ്വരങ്ങൾ

[തിരുത്തുക]

രാജ്യ സുസ്വരങ്ങൾ (Kingdom melodies) എന്നത് സംഗീത വാദ്യ ഉപകരണങ്ങളാൽ തയ്യാറാക്കിയ ഒരു സംഗീത സമാഹാരമാണ്. ഇവ പാട്ടുപുസ്തകത്തിലെ ഗാനങ്ങളുടെ ഈണത്തിനനുസരിച്ച് ഉള്ളവയാണ്. ഇവയുടെ കൂടെ പാടാനുദ്ദേശിച്ചല്ല ഇവ തയ്യാറാക്കിയിരിക്കുന്നത്. മറിച്ച്, ശ്രവിച്ച് ആസ്വദിക്കാനായി തയ്യാറാക്കിയിരിക്കുന്നു. ഇവ യഹോവയുടെ സാക്ഷികളുടെ കൂടിവരവുകളിലെ ഇടവേളകളിലും മറ്റും ഉപയോഗിക്കപ്പെടുന്നു. 2008 സെപ്റ്റമ്പർ മുതൽ യഹോവയുടെ സാക്ഷികളുടെ ഗാനങ്ങൾ അവരുടെ jw.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ആരാധനയിലെ ഉപയോഗം

[തിരുത്തുക]

സാധാരണഗതിയിൽ യഹോവയുടെ സാക്ഷികൾ അവരുടെ ആരാധനയിൽ മുന്ന് ഗാനങ്ങൾ ഉപയോഗിക്കുന്നു. സഭയിൽ വരുന്ന അംഗങ്ങൾ എല്ലാവരും തന്നെ ഗാനം ആലപിക്കുന്നു, സാധാരണഗതിയിൽ സി.ടി-യിൽ [compact Disc] ഗാനത്തിന്റെ ഈണം ഇടുന്നതായിരിക്കും. ചില സഭകൾക്ക് സംഗീത ബാൻഡുകൾ ഉണ്ട്. ആരാധന പ്രാർത്ഥനയും, ഗീതാലാപനത്തോടും കൂടി തുടങ്ങി ഗീതാലാപനത്തൊടും, പ്രാർത്ഥനയോടും കൂടി അവസാനിക്കുന്നു. പാട്ടുപുസ്തകത്തിലെ എതു ഗാനങ്ങളാണ് ആലപിക്കേണ്ടതെന്ന് ഇവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ ഇവരുടെ സംഘടന വിശ്വാസികളെ അറിയിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Praising Jehovah With Music". The Watchtower: 23. 15 October 1986.
  2. "Theocratic Ministry School Schedule", Our Kingdom Ministry, October, 2009, page 3
  3. List of new literature available, sent to congregations in September 2009
  4. See JW.org, as retrieved 2009-09-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജ്യഗീതങ്ങൾ&oldid=2313701" എന്ന താളിൽനിന്ന് ശേഖരിച്ചത്