144000 (സംഖ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
List of numbers - Integers

100000   144000   1000000

Cardinal 144000
Ordinal 144000th
Roman numeral CXLIV
Factorization 27 × 32 × 53
Binary 100011001010000000
Hexadecimal 23280

144000 ഒരു പൂർണ്ണ സംഖ്യയാണ്. മതപരമായ പല പ്രസ്ഥാനങ്ങളിലും ഇതിനു പ്രാധാന്യമുണ്ട്. മായൻ കലണ്ടറിൽ 14400 ദിനങ്ങൾ ചേർന്നുണ്ടായതാണ് ഒരു ബ്ൿടൺ

ക്രിസ്തുമതത്തിൽ[തിരുത്തുക]

ബൈബിളിന്റെ പുതിയ നിയമത്തിന്റെ ഭാഗമായ വെളിപാട് പുസ്തകത്തിൽ 144000 എന്ന് സംഖ്യ മുന്ന് തവണ കാണപ്പെടുന്നു. മുദ്രിതരായ ജനങ്ങളുടെ എണ്ണമായിട്ടാണ് ഈ സംഖ്യയെ അവതരിപ്പിച്ചിരിക്കുന്നത്.

 • വെളിപ്പാട് 7:3-8

മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ. യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം; ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം; ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർഗോത്രത്തിൽ പന്തീരായിരം; സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.

 • വെളിപ്പാട് 14:1

പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു

 • വെളിപ്പാട് 14:3-5

അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷകു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.

പല ക്രിസ്തീയ വിഭാഗങ്ങളും ഈ സംഖ്യയെ പല രീതിയിൽ വ്യഖ്യാനിക്കുന്നു.

മുഖ്യധാരാ ക്രിസ്തീയ സഭകൾ[തിരുത്തുക]

പ്രതീകങ്ങളും സംഖ്യകളും കൊണ്ട് സന്ദേശം വെളിപ്പെടുത്തുന്ന അപ്പോക്കലിപ്റ്റിക്ക് ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന വെളിപാട് പുസ്തകത്തിൽ നൽകപ്പെട്ടിരിക്കുന്ന പല സംഖ്യകളും ഒരോ രൂപകങ്ങൾ ആണെന്നാണ് മുഖ്യധാരാ ക്രൈസ്തവ സഭകൾ ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്തുവാൻ കഴിയാത്ത ഒരു വലിയ ജനക്കൂട്ടത്തെ സൂചിപ്പിക്കുവാനാണ് 144000 എന്ന സംഖ്യ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.[1] ഈ സംഖ്യയെ 12x12x1000 എന്ന ഗുണിതരൂപത്തിൽ എഴുതാവുന്നതാണ്. ഇതിൽ ആദ്യത്തെ പന്ത്രണ്ട് പൂർണ്ണതയെ പ്രതിനിധീകരിക്കുന്നു. രണ്ടാമത്തെ പന്ത്രണ്ട് യിസ്രായേൽ ഗോത്രങ്ങളുടെ ആകെ എണ്ണവും ആയിരം ഒരു വലിയ സംഖ്യയുടെ പ്രതീകവുമാണ്.[2]'യിസ്രായേൽമക്കളുടെ സകല ഗോത്രങ്ങൾ' എന്നത് കൊണ്ട് കേവലം യഹൂദരെയോ യഹൂദാക്രിസ്ത്യാനികളെയോ അല്ല മറിച്ച് 'പുതിയ യിസ്രായേലായ' ക്രിസ്തീയസഭയെയാണ് വെളിപാട് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന വ്യാഖ്യാനമാണ് മുഖ്യധാരാ സഭകൾ നൽകുന്നത്. മിശിഹായുടെ വരവിൽ, ചിതറിപ്പോയ ഗോത്രങ്ങളെ ഒരുമിച്ച് ചേർക്കുമെന്നുള്ള യഹൂദന്മാരുടെ പ്രത്യാശ(യെശയ്യാവ് 49:6) ക്രിസ്തീയസഭയിലൂടെ നിവർത്തിയായി എന്നുള്ള ചിന്താഗതി പുതിയനിയമ പുസ്തകങ്ങളിൽ പലയിടത്തും(യാക്കോബ് 1:1,ഗലാത്യർ 6:16) കാണമെന്നതാണ് ഇതിന്റെ വിശദീകരണം. കൂടാതെ ക്രിസ്തുവിന്റെ തിരിച്ചുവരവിൽ എല്ലാ നിതിമാന്മാരായ ക്രിസ്ത്യാനികളും മരണാനന്തരം സ്വർഗ്ഗത്തിലെടുക്കപെട്ടതിനു ശേഷം ഭുമി നശിപ്പിക്കപെടുമെന്നും മുഖ്യധാരക്രൈസ്തവർ വിശ്വസിക്കുന്നു.[3]

യഹോവയുടെ സാക്ഷികൾ[തിരുത്തുക]

യഹോവയുടെ സാക്ഷികൾ 144000 എന്ന സംഖ്യയെ അതിന്റെ അക്ഷരാർത്ഥത്തിൽ തന്നെയാണ് വ്യാഖ്യാനിക്കുന്നത്. അത്മശരീരത്തിൽ സ്വർഗ്ഗത്തിലേക്ക് മരണാനന്തരം എടുക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണമാണ് ഈ സംഖ്യ എന്ന് അവർ വിശ്വസിക്കുന്നു. ദൈവരാജ്യത്തിന്റെ ഭരണകർത്താവായ യേശുക്രിസ്തുവിനോടൊപ്പം ഈ 1,44,000 പേർ ഭുമിയെ ഭരിക്കുമെന്നും "കുഞ്ഞാടിന്റെ കാന്ത" എന്ന് ബൈബിളിൽ വിശേഷിപ്പിച്ചിരിക്കുന്നത് ഇവരെക്കുറിച്ചാണെന്നും യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. മറ്റ് ബൈബിൾ വാക്യങ്ങളുമായുള്ള താരതമ്യത്തിന്റെ അടിസ്ഥാനത്തിൽ യാക്കോബിന്റെ ലൗകികപുത്രന്മാരെയല്ല, മറിച്ച് അത്മീയ യിസ്രായേലിന്റെ ഭാഗമായ അഭിഷിക്ത ക്രിസ്ത്യാനികളെയാണ് 144000 കുറിക്കുന്നതെന്ന് പഠിപ്പിക്കുന്നു.[4] യോഹന്നാൻ സ്നാപകന്റെ മരണശേഷം തുടങ്ങി ഇന്നുവരെ ഈ 1,44,000 അംഗങ്ങളെ ദൈവം കൂട്ടിചേർത്തുകൊണ്ടിരിക്കുകയാണെന്നും ലൂക്കോസ് 12:32-ൽ കാണപ്പെടുന്ന "ചെറിയ ആട്ടിൻകൂട്ടം" ഈ 1,44,000 പേരെയാണ് ചിത്രീകരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ആദിമ അപ്പോസ്തലന്മാരും ശിഷ്യന്മാരും ഈ ചെറിയാട്ടിൻകൂട്ടത്തിലെ അംഗങ്ങളാണെന്നും അവരുടെ കൂട്ടിചേർപ്പ് അന്ന് തുടങ്ങി ഇന്നോളം ദൈവം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അവർ വിശ്വസിക്കുന്നു. 1914-ൽ യേശു സ്വർഗ്ഗത്തിൽ ദൈവരാജ്യത്തിന്റെ രാജാവായി അവരോധിക്കപെട്ടെന്നാണ് സാക്ഷികളുടെ വിശ്വാസമെങ്കിലും വെളിപ്പാട് പുസ്തകത്തിന്റെ ഇവരുടെ വ്യാഖ്യാനമനുസരിച്ച് 1919-ലാണ് അതിനുമുൻപ് മരിച്ചുപോയ ചെറിയാട്ടിങ്കുട്ടത്തിലെ അംഗങ്ങൾ ശവകല്ലറയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് ഉയർപ്പിക്കപെട്ടതെന്നും അവർ വിശ്വസിക്കുന്നു. കൂടാതെ 1919-നു ശേഷം ഈ ചെറിയാട്ടിങ്കുട്ടത്തിന്റെ ഭുമിയിൽ ശേഷിക്കുന്ന അംഗങ്ങൾ മരണാനന്തരം ഉടനെ തന്നെ സ്വർഗ്ഗത്തിലേക്ക് എടുക്കപെട്ടുവരികയാണെന്നും അവർ വിശ്വസിക്കുന്നു. ഇപ്പോൾ 75 ലക്ഷം യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായുണ്ടെങ്കിലും പരിശുദ്ധാത്മാവിന്റെ സാക്ഷ്യപ്രകാരം സ്വർഗ്ഗിയ പ്രത്യാശയുണ്ടെന്ന് സ്വയം തിരിച്ചറിയിക്കുന്ന ഏതാണ്ട് 11,000 അംഗങ്ങളെ യഹോവയുടെ സാക്ഷികൾക്കിടയിലുള്ളു. ഇവർ 1,44,000 അംഗങ്ങളുടെ ഭുമിയിൽ ഇപ്പോൾ അവശേഷിക്കുന്ന ഒരു ശേഷിപ്പാണെന്ന് അവർ വിശ്വസിക്കുന്നു. അന്ത്യകാലത്ത് ദൈവദാസർക്ക് ആത്മീയ ആഹാരം വിതരണം ചെയ്യാൻ നിയോഗിക്കപെട്ട വിശ്വസ്തനും വിവേകിയുമായ അടിമ എന്നത് ഈ 1,44,000 അംഗങ്ങളുടെ ഇപ്പോൾ ഭുമിയിൽ അവശേഷിക്കുന്ന ശേഷിപ്പിനെയാണ് ചിത്രീകരിക്കുന്നതെന്നും അവർ വിശ്വസിക്കുന്നു.

എന്നാൽ യോഹന്നാൻ 10:16-ൽ കാണപ്പെടുന്ന "വേറെ ആട്ടിൻകൂട്ടം", വെളിപ്പാട് 7:9,14 കാണപ്പെടുന്ന "മഹാപുരുഷാരം" എന്നിവ ഭുമിയിലെ പറുദീസയിൽ എന്നന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരെയാണ് അർത്ഥമാക്കുന്നതെന്ന് അവർ പഠിപ്പിക്കുന്നു.[5][6] കൂടാതെ യേശുവിന്റെ കാലഘട്ടത്തിനു മുന്നമേ മരിച്ചു പോയ നീതിമാന്മാർക്കെല്ലാം ഈ ഭൗമീക പുനരുത്ഥാനവും നിത്യജീവനുമാണുള്ളതെന്നും അവർ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികളിൽ ഭുരിഭാഗവും ഈ ഭൗമീക നിത്യജീവന്റെ പ്രത്യാശ പ്രകടിപ്പിക്കുന്നവരാണ്. ഭുമിയെ അനുസരണമുള്ള മനുഷ്യവർഗ്ഗത്തെകൊണ്ട് നിറയ്ക്കണം എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം ഭൗമിക പ്രത്യാശയുള്ളവരിലൂടെ സാക്ഷാത്കരിക്കപെടുമെന്നും അവർ വിശ്വസിക്കുന്നു. കൂടാതെ സ്വർഗ്ഗിയ പ്രത്യാശ കൂടാതെ മരിച്ചുപോയ എല്ലാ നിതിമാന്മാർക്കും ദൈവരാജ്യത്തിലൂടെ ഭൗമിക പുനരുത്ഥാനം പ്രാപിക്കുമെന്ന് സാക്ഷികൾ വിശ്വസിക്കുന്നു.

മുഖ്യധാരാ ക്രിസ്തീയ വീക്ഷണം യഹോവയുടെ സാക്ഷികളുടെ വീക്ഷണം
12,000,144,000 എന്നിവയെല്ലാം ക്രിസ്തീയ സഭയെ മുഴുവനായി കുറിക്കുന്ന ആലങ്കാരിക സംഖ്യകളാണ്. 12,000 ആലങ്കാരിക അർത്ഥത്തിൽ "ആത്മീയ യിസ്രായേലിനെ" അർത്ഥമാക്കുന്നു, അക്ഷരീയ യിസ്രായേൽ ഗോത്രങ്ങളെയല്ല.[7][8] 144,000 അക്ഷരീയമാണ്,[9]അത് "അഭിഷിക്ത".[4] ക്രിസ്ത്യാനികളെ കുറിക്കുന്നു. യഹോവയുടെ സാക്ഷികൾക്കിടയിൽ ലോകവ്യാപകമായി ഏതാണ്ട് 11,000 അംഗങ്ങൾ ഇപ്പോൾ 1,44,000-ത്തിന്റെ ഭാഗമാണെന്ന് [10] സ്വയം വെളിപെടുത്തുന്നു.[11]
വീണ്ടും ജനനം പ്രാപിക്കപ്പെട്ട എല്ലാ വിശ്വാസികളും സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുകയും ഭൂമിയുടെ അവസാനം സംഭവിക്കുകയും ചെയ്യും. 144000 ക്രിസ്ത്യാനികൾ മാത്രമേ വീണ്ടും ജനിക്കുകയും സ്വർഗ്ഗത്തിലേക്കെടുക്കപ്പെടുകയും ചെയ്യുന്നുള്ളു. അവർക്ക് ദൈവത്തോടും ക്രിസ്തുവിനൊടും ഒപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കാൻ നിത്യമായ അവസരമാണുള്ളത്. മറ്റുള്ള ക്രിസ്ത്യാനികൾ ഭുമിയിലെ പർദീസയിൽ എന്നന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരാണ്. ഭുമി ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. പുതിയ ആകാശവും പുതിയ ഭുമിയും എന്നത് പുതിയ സ്വർഗ്ഗീയ ഭരണസംവിധാനത്തെയും അനുസരണമുള്ള മനുഷ്യവർഗ്ഗത്തെയുമാണ് യഥാക്രമം കുറിക്കുന്നത്.[12][13]

അവലംബം[തിരുത്തുക]

 1. വെളിപാടുപുസ്തകം: കത്തോലിക്കാ സമീപനം, ഫാ.മാത്യു വെള്ളാനിക്കൽ, കെ.സി.ബി.സി ബൈബിൾ കമ്മീഷൻ,കൊച്ചി, ഒക്ടോബർ 1989
 2. വെളിപാട് പുസ്തകം: ഒരു വ്യാഖ്യാനം, ഫാ.ഡോ.വി.പി.വർഗീസ്, ദിവ്യബോധനം,ഓർത്തഡോക്സ് സെമിനാരി കോട്ടയം, നവംബർ 1990
 3. The New Catholic Encyclopedia (2003), Volume 6, page 687
 4. 4.0 4.1 What does the Bible Really Teach?, ch. 8, p. 79
 5. Revelation—Its Grand Climax at Hand, page 103
 6. From Paradise Lost to Paradise Regained Watchtower Society 1st Ed. 1958, page 231-232
 7. Revelation—Its Grand Climax at Hand, page 117, "Sealing the Israel of God
 8. “Reasoning From The Scriptures” – 1985 © Watch Tower Bible and Tract Society of Pennsylvania | p. 224 - p. 225 Jews
 9. The Watchtower © Watch Tower Bible and Tract Society of Pennsylvania | 9/1/04 p. 30 Questions From Readers
 10. "Questions From Readers". The Watchtower: 30. 15 August 1996.
 11. Annual report, Yearbook, Watch Tower Bible & Tract Society, 2010
 12. The Watchtower, 2/1/1986, p. 17, ¶ 17
 13. The Watchtower, 2/15/1986, p. 14
"https://ml.wikipedia.org/w/index.php?title=144000_(സംഖ്യ)&oldid=3314187" എന്ന താളിൽനിന്ന് ശേഖരിച്ചത്