Jump to content

സംവാദം:144000 (സംഖ്യ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വർഗ്ഗിയ പ്രത്യാശ പ്രകടിപ്പിക്കുന്ന അംഗങ്ങൾ[തിരുത്തുക]

"ഇപ്പോൾ 75 ലക്ഷം യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായുണ്ടെങ്കിലും സ്വർഗ്ഗിയ പ്രത്യാശ പ്രകടിപ്പിക്കുന്ന എതാണ്ട് 11,000 അംഗങ്ങളെ യഹോവയുടെ സാക്ഷികൾക്കിടയിലുള്ളു. ഇവർ 1,44,000 അംഗങ്ങളുടെ ഭുമിയിൽ ഇപ്പോൾ അവശേഷിക്കുന്ന ഒരു ശേഷിപ്പാണെന്ന് അവർ വിശ്വസിക്കുന്നു" എന്നും "വേറെ ആട്ടിൻകൂട്ടം", വെളിപ്പാട് 7:9,14 കാണപെടുന്ന "മഹാപുരുഷാരം" എന്നിവ ഭുമിയിലെ പറുദീസയിൽ എന്നന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ക്രിസ്ത്യാനികളെയുമാണ് അർത്ഥമാക്കുന്നതെന്ന്" എന്നും എഴുതിയിരിക്കുന്നത് പൂർണ്ണമായും മനസ്സിലാകുന്നില്ല. ഈ "സ്വർഗ്ഗിയ പ്രത്യാശ പ്രകടിപ്പിക്കുന്ന" അംഗങ്ങൾ ആരാണ് ? എന്തു കൊണ്ടാണ് ചില അംഗങ്ങൾ മാത്രം സ്വർഗ്ഗിയ പ്രത്യാശ പ്രകടമാക്കുമ്പോൾ മറ്റെല്ലാവരും "ഭുമിയിലെ പറുദീസയിൽ തന്നെ" ജീവിക്കാനുള്ള ഭൗതീകപ്രത്യാശ പ്രകടമാക്കുന്നത്? ഇംഗ്ലീഷ് വിക്കിയിൽ ഇതേ ലേഖനത്തിൽ According to the Witnesses, the first of the 144,000 were raised to heaven from their graves in 1918 and others who die after 1918 immediately go to heaven when they die എന്നും കൊടുത്തിരിക്കുന്നു. - Johnchacks 17:20, 12 ഫെബ്രുവരി 2011 (UTC)[മറുപടി]

കുറച്ചുകുടെ ലളിതമാക്കി വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ദൈവരാജ്യം എന്താണ്?, 1914—ബൈബിൾ പ്രവചനത്തിലെ ഒരു സുപ്രധാന വർഷം,ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്? എന്നിവ് സഹായമേകിയേക്കും-സ്നേഹശലഭം:സം‌വാദം 18:32, 12 ഫെബ്രുവരി 2011 (UTC)[മറുപടി]

നന്ദി. ലേഖനം ലളിതമാക്കുവാനുള്ള ശ്രമങ്ങൾക്ക്. പക്ഷേ, വിഷയത്തിൽ കുറച്ചു കൂടി വ്യക്തത വരുത്തുന്നത് നല്ലതായിരിക്കും. 1,44,000 അംഗങ്ങളെ കൂട്ടിച്ചേർക്കുന്ന പ്രക്രിയ തുടങ്ങിയത് "യേശുവിന്റെ മരണശേഷം" എന്ന് ആദ്യം കൊടുത്തിരുന്നത് തിരുത്തി "യോഹന്നാൻ സ്നാപകന്റെ മരണശേഷം" എന്നാക്കിയതായി കാണുന്നു. എന്താണ് യോഹന്നാൻ സ്നാപകന്റെ മരണവും 1,44,000 പേരുടെ തെരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധം? മാത്രമല്ല "കുടാതെ യേശുവിന്റെ കാലഘട്ടത്തിനു മുന്നമേ മരിച്ചു പോയ നീതിമാന്മാർക്കെല്ലാം ഈ ഭൗമീക പുനരുത്ഥാനവും നിത്യജീവനുമാണുള്ളതെന്നും അവർ വിശ്വസിക്കുന്നു" എന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? പഴയ നിയമത്തിലെ പ്രമുഖ പ്രവാചകരായ മോശ,എലിയാവ്,നോഹ,അബ്രഹാം തുടങ്ങിയവർക്കെല്ലാം ഭൂമിയിൽ സൃഷ്ടിക്കപ്പെടുമെന്നു വിശ്വസിക്കുന്ന പറുദീസക്കു മാത്രമേ അർഹതയുള്ളോ? - ജോൺ |Johnchacks 17:40, 13 ഫെബ്രുവരി 2011 (UTC)[മറുപടി]

ചോദ്യം കൊള്ളാം. ഉത്തരം നൽകാനും സന്തോഷമുണ്ട്. സ്വർഗ്ഗിയ പ്രത്യാശ എന്ന ആശയം യേശുവാണ് ആദ്യമായി അവതരിപ്പിച്ചത്. യേശുവിന്റെ കാലത്തിനു മുന്നമേ ജീവിച്ചിരുന്ന പ്രവാചകന്മാരെല്ലാം ഭൗമിക പുനരുത്ഥാനത്തിൽ വിശ്വാസം വച്ചവരായിരുന്നു. യഹുദ പരീശന്മാർ ഭൗമിക പുനരുത്ഥാനത്തിൽ വിശ്വാസമുള്ളവരായിരുന്നു. സ്വർഗ്ഗിയ ജീവൻ എന്നത് അവർ കേട്ടിട്ടു പോലുമില്ലായിരുന്നു. ഇയ്യോബും, ദാവിദും, യെശയാവും മറ്റ് പ്രവാചകന്മാരും ഭൗമിക പുനരുത്ഥാനത്തെകുറിച്ചും നിത്യജീവനെകുറിച്ചും പരാമർശിക്കുന്നുണ്ട്. ഉദാഹരണത്തിന്

"ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും- സങ്കീ 37:9-11,29.

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും. - ഇയ്യോബ് 14:14,15

അവൻ[യഹോവ] മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു - യെശയ്യാവ് 25:8

കുടാതെ ക്രിസ്തീയ കാലത്തിനു മുമ്പത്തെ വിശ്വാസമുണ്ടായിരുന്ന ആളുകളെ പട്ടികപെടുത്തിയശേഷം എബ്രായർ 11:39,40 പറയുന്നു:

അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു - എബ്രായർ 11:39,40

ഇവിടെ "നമ്മെ" എന്ന് "സ്വർഗ്ഗിയ വിളിക്ക് ഒഹരിക്കാരായവരെയാണ്" വിളിക്കുന്നതെന്ന് എബ്രായർ 3:1 കാണിക്കുന്നു. അപ്പോൾ ക്രിസ്തിയ കാലത്തിനു മുന്നമേ മരിച്ചുപോയവർക്ക് മറ്റൊരു പ്രത്യാശയാണുണ്ടായിരുന്നതെന്ന് സുചിപ്പിക്കുന്നു. സനാപക യോഹന്നാനെകുറിച്ച് യേശു പറഞ്ഞു

സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു. - മത്തായി 11:11,12

ഈ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർഗ്ഗിയ പ്രത്യാശ യോഹന്നാൻ സ്നാപകന്റെ മരണശേഷം യേശുവിന്റെ ശിഷ്യന്മാരായി തീർന്നവർക്ക് ലഭിച്ചതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നത്. അപ്പോൾ യോഹന്നാൻ സ്നാപകനു മുൻപേ മരിച്ചുപോയ എല്ലാവരും സ്വർഗ്ഗരാജ്യത്തിലെ "ഏറ്റവും ചെറിയവരെക്കാൾ" താഴ്ന്നവരായിരുന്നെന്ന് ഇവിടെ പറയുന്നില്ലേ? കുടാതെ "ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ" എന്ന് പ്രവർത്തികൾ 2:24 വായിക്കുന്നു. "സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല" എന്ന് യോഹന്നാൻ 3:13 വായിക്കുന്നു. അപ്പോൾ യേശുവിന്റെ സ്വർഗാരോഹണത്തിനു മുൻപ് മരിച്ചുപോയവർ സ്വർഗ്ഗത്തിൽ പോയില്ല എന്ന് അത് സുചിപ്പിക്കുന്നു. യേശുവിനോട് കൂടെ ദൈവരാജ്യത്തിന്റെ ഭരണകർത്താക്കളും സഹായികളുമായി വർത്തിക്കാൻ ഒരു "ചെറിയാട്ടിൻ കൂട്ടത്തിന്" താൻ വാസസ്ഥലം ഒരുക്കുമെന്ന് യേശു യോഹന്നാൻ 14:2,3 പറയുന്നതായി കാണപെടുന്നത്. അതുതന്നെയാണ് ലുക്കൊസ് 12:32-ൽ യേശു അർത്ഥമാക്കിയത്

ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നലകുവാൻ പ്രസാദിച്ചിരിക്കുന്നു.- ലുക്കൊസ് 12:32

താൻ ആരോട് സംസാരിച്ചുവോ ആ വിശ്വസ്ത അപ്പോസ്തലന്മാർ കാലക്രമത്തിൽ തന്നൊടൊപ്പം പിതാവിന്റെ ഭവനത്തിലായിരിക്കുമെന്ന് യേശു സൂചിപ്പിച്ചു. അവരെ ഭുമിയിൽ നിന്ന് വിലക്ക് വാങ്ങിയിരിക്കുന്നെന്നും അത് 1,44,000 പേരാണെന്നും വെളിപ്പാട് 14:3-5 സുചിപ്പിക്കുന്നു. എന്നാൽ ഭൗമിക പ്രത്യാശയുള്ളവരെകുറിച്ചും യേശു പറയുകയുണ്ടായി. ഉദാഹരണത്തിന്

സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.- മത്തായി 5:5

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;-- മത്തായി 6:9,10

ഭുമിയെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം അനുസരണമുള്ള മനുഷ്യരെകൊണ്ട് നിറക്കുക എന്നതായിരുന്നെന്ന് ഉല്പത്തി 1:28 യെശയാവ് 45:18 സുചിപ്പിക്കുന്നു. അവരെകുറിച്ചാണ് യേശു ഇങ്ങനെ പറഞ്ഞത്,

ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. - യോഹന്നാൻ 10:16

ഇവരെയാണ് മഹാപുരുഷാരം എന്ന് വെളിപ്പാട് 7:9,14 അർത്ഥമാക്കുന്നത്.

മറ്റൊരു വീക്ഷണത്തിൽ ചിന്തിക്കുക. ആദമിനെയും ഹൗവയെയും ഭുമിയിൽ സന്തുഷ്ടാരായി ജീവിക്കാനാണ് ദൈവം സൃഷ്ടിച്ചത്. എന്നാൽ ആദം പാപം ചെയ്തതുകൊണ്ട് ദൈവത്തിന്റെ പ്ലാൻ പാളിപോകുമായിരുന്നോ? എല്ലാവരും സ്വർഗ്ഗത്തിലേക്കും ഭുമി നശിപ്പിക്കപെടുകയും ചെയ്യുകയാണെങ്കിൽ ദൈവോദ്യേശ്യം പാളി പോയി എന്ന് വരില്ലെ? എന്നാൽ യഹോവ "താൻ ഉദ്ദേശിച്ചത് തന്നെ സാധിക്കും" എന്ന് മറ്റ് പല വാക്യങ്ങളിലും പറയുന്നു. "ഭുമിയെ ഒരിക്കലും ഇളകിപോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സൃഷ്ടിച്ചിരിക്കുന്നു" എന്ന് ബൈബിൾ പറയുന്നു. കുടാതെ "ഭുമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള കാലവും വന്നു" എന്ന് വെളിപ്പാട് പുസ്തകത്തിൽ വായിക്കുന്നു. ഭുമി ദൈവത്തോട് തെറ്റ് ചെയ്തിട്ടില്ല. എന്നാൽ അതിലെ മനുഷ്യരാണ് തെറ്റ് ചെയ്തത്. നോഹയുടെ കാലത്ത് അനുസരണം കെട്ട മനുഷ്യരെ മാത്രമാണ് നശിപ്പിച്ചത്, ഭുമിയല്ല നശിക്കപെട്ടത്. അതുതന്നെയാണ് "നോഹയുടെ നാൾ പോലെ മനുഷ്യപുത്രന്റെ വരവും ആകും" എന്നതുകൊണ്ട് യേശു അർത്ഥമാക്കിയത്. വാസ്തവത്തിൽ സ്വർഗ്ഗിയജീവൻ എന്നത് ദൈവത്തിന്റെ ദാനമാണ്. പുതിയ ആകാശവും പുതിയ ഭുമിയും എന്നത് പുതിയ സ്വർഗ്ഗീയ ഭരണസംവിധാനത്തെയും അനുസരണമുള്ള മനുഷ്യവർഗ്ഗത്തെയുമാണ് യഥാക്രമം കുറിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. ദൈവരാജ്യത്തിൻ കിഴിൽ ഭുമി വീണ്ടും ഒരു പറുദീസ ആകുമ്പോൾ ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ ബൈബിൾ വിവരിക്കുന്നത് ശ്രദ്ധിക്കുക.

ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.- യെശയാവ് 11:6-9

ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുൻപിലത്തെവ ആരും ഔർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.. അവർ‍ വീടുകളെ പണിതു പാർ‍ക്കും; അവർ‍ മുൻ തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും അവർ‍ പണിക, മറ്റൊരുത്തൻ പാർ‍ക്ക എന്നു വരികയില്ല; അവർ‍ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും അവർ‍ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സൻ തതിയല്ലോ; അവരുടെ സൻ താനം അവരോടുകൂടെ ഇരിക്കും അവർ‍ വിളിക്കുന്നതിന്നുമുൻപെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുൻ പോൾ തന്നേ ഞാൻ കേൾക്കും ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു - യെശയാവ് 65:17-25

എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുംന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും-- യെശയാവ് 33:24

അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ : ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. -- വെളിപ്പാട് 21:4,5

സ്വർഗ്ഗിയ ജീവൻ ആയാലും ഭൗമീക ജീവൻ ആയാലും എല്ലാവരും സന്തുഷടരായിരിക്കുമെന്നും തൃപ്തരായിരിക്കുമെന്നും ദൈവം ഉറപ്പ് നൽകുന്നു. കുടാതെ മരിച്ചുപോയാൽ പോലും ഭൗമിക പ്രത്യാശയുള്ളവരെ ക്രിസ്തു പുനരുത്ഥാനത്തിലൂടെ ഭുമിയിൽ കൊണ്ടുവരുമെന്ന് യോഹന്നാൻ 5:28,29 സൂചിപ്പിക്കുന്നു.കുടുതൽ തിരുവെഴുത്തുകളെകുറിച്ച് സംസാരിക്കാൻ താല്പര്യമുണ്ടെങ്കിലും ലളിതമാക്കിയാണ് ഞാൻ എഴുതിയിട്ടുള്ളത്. ഉപയോക്താവിന്റെ സംവാദം:Sijocalicut#യഹോവയുടെസാക്ഷികളുടെ ഉപദേശത്തെക്കുറിച്ചുള്ള സംവാദം എന്നതുപോലെ ഒരു തർക്കം ആകാൻ ഇനി അഗ്രഹിക്കുന്നില്ലെങ്കിലും, കുടുതലായ എത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ എനിക്ക് സന്തോഷമുണ്ട്.:-) സസ്നേഹം--സ്നേഹശലഭം:സം‌വാദം 19:29, 13 ഫെബ്രുവരി 2011 (UTC)[മറുപടി]

ജോൺ: വിക്കി ലേഖനങ്ങൾ ലളിതവും മറ്റ് ലഘുലേഖകളുടെ സഹായം കൂടാതെ തന്നെ ആശയം വായനക്കാരന് മനസ്സിലാകണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംവാദത്താൾ തുടങ്ങിവെച്ചത്.ആരുടെയെങ്കിലും വിശ്വാസത്തെ ചോദ്യം ചെയ്യുവാനോ ബൈബിൾ വചനങ്ങളുടെ വാഖ്യാനങ്ങളിലൂടെ ആരുടെ വിശ്വാസം ശരി എന്നു സ്ഥാപിക്കുവാനോ ഉള്ള ശ്രമങ്ങളായിരുന്നില്ല എന്റെ ചോദ്യങ്ങൾ, പ്രത്യുതാ എന്താണ് യഹോവാ സാക്ഷികളുടെ വീക്ഷണം എന്നു മനസ്സിലാക്കുകഎന്ന സദുദ്ദേശം മാത്രം (അതും വിക്കിപീഡിയയിലെ ലേഖനത്തെ/ലേഖനങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം). 'സ്വർഗ്ഗീയ പ്രത്യാശ പ്രകടിപ്പിക്കുന്ന അംഗങ്ങൾ' എന്ന പ്രയോഗം ഈ പരമ്പരയിലെ ലേഖനങ്ങളിൽ പലയിടങ്ങളിലും ഒരു recursive function പോലെ ആവർത്തിച്ചിരുന്നുവെങ്കിലും എന്താണ് 'സ്വർഗ്ഗീയ പ്രത്യാശ' എന്താണ് 'ഭൗമിക പ്രത്യാശ' എന്ന് മനസിലാക്കുവാൻ സാധിച്ചില്ല. വിശദീകരണത്തിൽ സാക്ഷികളുടെ വീക്ഷണത്തെക്കുറിച്ച് കുറച്ചുകാര്യങ്ങൾ മനസ്സിലായെങ്കിലും താങ്കൾ തന്നെ ആദ്യം എഴുതിയ "ക്രിസ്തുവിന്റെ മരണശേഷം" എന്നതുമാറ്റി "യോഹന്നാൻ സ്നാപകന്റെ മരണശേഷം" എന്നാക്കിയത് കൂടുതൽ ആശയക്കുഴപ്പത്തിലാക്കി.അതാണ് ആദ്യത്തെ ചോദ്യത്തിന്റെ പശ്ചാത്തലം.

“ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ എല്ലാ അംഗങ്ങളും തന്നെ സ്വർഗ്ഗീയ പ്രത്യാശ പ്രകടിപ്പിക്കുന്നവരാണ്.” “ദൈവരാജ്യത്തിന്റെ ഭരണകർത്താവായ യേശുക്രിസ്തുവിനോടൊപ്പം ഈ 1,44,000 പേർ ഭുമിയെ ഭരിക്കുമെന്നും” “മറ്റുള്ള ക്രിസ്ത്യാനികൾ ഭുമിയിലെ പർദീസയിൽ എന്നന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരാണ്. ഭുമി ഒരിക്കലും നശിപ്പിക്കപെടുകയില്ല. “ “കുടാതെ യേശുവിന്റെ കാലഘട്ടത്തിനു മുന്നമേ മരിച്ചു പോയ നീതിമാന്മാർക്കെല്ലാം ഈ ഭൗമീക പുനരുത്ഥാനവും നിത്യജീവനുമാണുള്ളതെന്നും അവർ വിശ്വസിക്കുന്നു.” - എന്നീ വരികൾ വായിച്ചപ്പോൾ ആദ്യമനുഷ്യനായ ആദാം, വിശ്വാസികളുടെ പിതാവായ അബ്രഹാം, യഹോവയോട് എറ്റവും അടുത്ത് ഇടപഴകിയ പ്രവാചകരിലൊരാളായ മോശ, നോഹ,ദാവീദ് ,ദാനിയേൽ,എലിയാവ്,ഏലിശാ തുടങ്ങിയവരെല്ലാം ഭൂമിയിലെ പറുദീസയിലായിരിക്കുമോ? ഈ പ്രവാചകശ്രേഷ്ഠർ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ പെട്ടവരടങ്ങിയ 1,44,000 പേരുടെ ഭരണത്തിൻ കീഴിലായിരിക്കുമൊ? എന്നീ സംശയങ്ങളാണ് രണ്ടാമത്തെ ചോദ്യത്തിന്റെ അടിസ്ഥാനം.

വിപുലമായ ഉത്തരം ബൈബിൾ വചനങ്ങളുടെ പുതിയ വ്യാഖ്യാനങ്ങളോടെ കണ്ടു. യഹോവയുടെസാക്ഷികൾ എപ്രകാരമാണ് ഈ ആശയത്തിൽ എത്തിച്ചേർന്നതെന്ന് ഒരു പരിധി വരെ മനസ്സിലാക്കുവാൻ സാധിച്ചു. ഈ വിവരണങ്ങളിൽ കുറച്ച് കുറിപ്പുകളായെങ്കിലും ലേഖനത്തിൽ ഉൾപ്പെടുത്തുന്നത് "നല്ലതായിരിക്കും" എന്നാണ് എന്റെ അഭിപ്രായം(ഇപ്പോഴത്തെയും മുൻപത്തെയും) . ചേർത്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല "അവർ അങ്ങനെ വിശ്വസിക്കുന്നു", അത് അവരുടെ വിശ്വാസകാര്യം എന്നു വായനക്കാരൻ കരുതിക്കൊള്ളട്ടെ.

പക്ഷേ മറുപടിയുടെ ഒടുവിലായി "ഉപയോക്താവിന്റെ സംവാദം:Sijocalicut#യഹോവയുടെസാക്ഷികളുടെ ഉപദേശത്തെക്കുറിച്ചുള്ള സംവാദം എന്നതുപോലെ ഒരു തർക്കം ആകാൻ ഇനി അഗ്രഹിക്കുന്നില്ലെങ്കിലും" എന്നു ചേർത്തിരിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല. താങ്കൾ മറ്റൊരു ഉപയോക്താവുമായി ഉണ്ടായ തർക്കവും ഇതുമായി ബന്ധിപ്പിക്കുന്നതെന്തിന്? അങ്ങനെ തോന്നാനുള്ള കാരണവും മനസ്സിലാകുന്നില്ല. അത് രണ്ടു വ്യക്തികൾ അവരുടെ വിശ്വാസങ്ങളുടെ നിലപാടുതറകളിൽ നിന്നുള്ള വാദപ്രതിവാദമായിരുന്നെങ്കിൽ ഇതു ഈ ലേഖനം മെച്ചപ്പെടുത്താനുള്ള ഒരു സംവാദമായി മാത്രം നിലനിൽക്കണമെന്ന് എനിക്ക് താങ്കളേക്കാൾ നിർബന്ധമുള്ളതു കൊണ്ടാണ് 'സ്വർഗ്ഗിയ പ്രത്യാശ' എന്ന ആശയം പലയിടത്തും ആവർത്തിച്ചു കണ്ടെങ്കിലും 'യഹോവയുടെസാക്ഷികൾ' എന്ന പ്രധാനലേഖനത്തിന്റെ സംവാദം താളിലും 'ഉപയോക്താവിന്റെ സംവാദം' താളിലും ഉൾപ്പെടുത്താതെ ഈ ലേഖനത്തിന്റെ സംവാദം താളിൽ ഉൾപ്പെടുത്തിയത്. ആശംസകളോടെ - Johnchacks 07:29, 14 ഫെബ്രുവരി 2011 (UTC)[മറുപടി]

യഹോവയുടെ സാക്ഷികളുടെ വിശ്വാസം എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഞാൻ മുകളിൽ എഴുതിയത്. എന്നാൽ കാരണങ്ങൾ സഹിതം എഴുതുന്നത് വിക്കിയിൽ ഉചിമാണെന്ന് കരുതുന്നില്ല. ഒരു വിജ്ഞാനകോശത്തിന്റെ ദൗത്യം "എന്താണ് വിശ്വാസം" എന്ന് പറയുന്നതിലുപരിയായി "എങ്ങനെയാണ് ആ വിശ്വാസത്തിൽ എത്തിചേർന്നത്" എന്നല്ലെന്ന് കരുതുന്നു. "യേശൂവിന്റെ കാലം" എന്നത് യോഹന്നാൻ സ്നാപകന്റെ കാലം എന്ന് ഞാൻ മാറ്റിയത് കുറച്ചുകുടെ കൃത്യമായി വിവരിക്കാൻ ഞാൻ ശ്രമിച്ചപ്പോഴുണ്ടായതാണ്. "സ്വർഗിയ പ്രത്യാശ" എന്നതുകൊണ്ട് മരണാനന്തരം സ്വർഗിയ നിത്യജീവൻ ലഭിക്കുമെന്നുള്ള ഒരു വിശ്വാസത്തെയാണ് അർത്ഥമാക്കിയത്. ഉദാഹരണത്തിന് ഞാൻ മരിച്ചാൽ ഭുമിയിൽ പുനരുത്ഥാനം പ്രാപിക്കുമെന്നതാണ് എന്റെ പ്രത്യാശ.(ഭൗമിക പ്രത്യാശ). എന്നാൽ പരിശുദ്ധാത്മാവ് സാക്ഷ്യപെടുത്തുന്നതിനാൽ മരിച്ചാൽ സ്വർഗത്തിൽ പോകും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന ഒരു ന്യുനപക്ഷവും സാക്ഷികൾക്കിടയിലുണ്ട്.(സ്വർഗിയ പ്രത്യാശ). പിന്നെ ആദം നീതിമാനാണെന്ന് ബൈബിൾ പറയുന്നില്ല. മറിച്ച് ഹാബേലാണ് ആദ്യത്തെ നീതിമാനെന്ന് എബ്രായ ലേഖനം പറയുന്നത്. കാരണം പൂർണ്ണതയുള്ള മനുഷ്യനായ ആദം മനപ്പുർവ്വം ദൈവനിയമം ലംഘിക്കുകയായിരുന്നു. മറ്റേ സംവാദത്തെകുറിച്ച് ഞാൻ സുചിപ്പിക്കാൻ കാരണം ഒരുപക്ഷേ താങ്കളും ഒരു തർക്കത്തിനു മുതിരുമോ എന്ന സംശയം കൊണ്ടാണ്.ആശംസകളോടെ --സ്നേഹശലഭം:സം‌വാദം 12:22, 14 ഫെബ്രുവരി 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:144000_(സംഖ്യ)&oldid=4025779" എന്ന താളിൽനിന്ന് ശേഖരിച്ചത്