ഉണരുക!

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉണരുക!
Awake magazine malayalam.jpg
ഉണരുകയുടെ പുറം ചട്ട.
ഗണംമതപരം
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസം തോറും
സർക്കുലേഷൻഒറ്റ ലക്കം 9,33,54,000 പ്രതികൾ
പ്രധാധകർവാച്ച് ടവർ ബൈബിൾ അന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് ന്യുയോർക്ക്
ആദ്യ ലക്കം1919
പ്രസിദ്ധീകരിക്കുന്ന പ്രദേശംലോകവ്യാപകം
ഭാഷ225 ഭാഷകളിൽ
വെബ് സൈറ്റ്http://www.jw.org
ISSN0005-237X
സംഘടനയഹോവയുടെ സാക്ഷികൾ

യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി 225 ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന ഒരു വീക്ഷണ മാസികയാണ് ഉണരുക!. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമപരമായ കോർപ്പറേഷനായ വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി ഒഫ് പെനിസിൽവാനിയയുടെ വാൾക്കിൽ ന്യുയോർക്കിലും, മറ്റ് ഇതര ബ്രാഞ്ച് ഒഫീസുകളിലുമുള്ള അച്ചടിശാലകളിലാണ് ഇവ അച്ചടിക്കപെടുന്നത്. യഹോവയുടെ സാക്ഷികൾ അവരുടെ വീടുതോറുമുള്ള പ്രവർത്തനങ്ങൾക്ക് വീക്ഷാഗോപുരം എന്ന കൂട്ടുമാസികക്കൊപ്പം ഈ മാസിക ഉപയോഗിക്കുന്നു. വീക്ഷാഗോപുരം മാസിക കഴിഞ്ഞാൽ ലോകത്തിലേക്കും വച്ച് ഏറ്റവും പ്രചാരമുള്ള മാസികയാണ് ഇത്, 9,33,54,000 പ്രതികളാണ് ഒരോ മാസവും ശരാശരി മുദ്രണം ചെയ്യപെടുന്നത്.[1]

ഉദ്ദേശ്യം[തിരുത്തുക]

ഉണരുക മാസികയുടെ നാലാം പേജിൽ അതിന്റെ ഉദ്ദേശ്യം ഇപ്രകാരം നൽകിയിരിക്കുന്നു.

ഈ പത്രിക പ്രസിദ്ധീകരിക്കുന്നത് മുഴുകുടുംബത്തെയും പ്രബുദ്ധരാക്കുന്നതിനു വേണ്ടിയാണ്. ഇതു പ്രധാന സംഭവങ്ങളെക്കുറിച്ചു പ്രതിപാദിക്കുകയും അനേകം രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചു പറയുകയും മതത്തെയും ശാസ്ത്രത്തെയും പറ്റി അപഗ്രഥനം നടത്തുകയും ചെയ്യുന്നു. മാത്രമല്ല, ഈ പത്രിക ഉപരിതലത്തിനടിയിലേക്കു ചുഴ്ന്നിറങ്ങി ലോക സംഭവങ്ങളുടെ യഥാർഥ അർഥത്തിലേക്കു വിരൽചൂണ്ടുന്നു. എങ്കിലും, ഇത് എല്ലായ്പോഴും രാഷ്രീയമായി നിഷ്പക്ഷത പാലിക്കുകയും ഒരു വർഗത്തെ മറ്റൊന്നിനുമീതെ ഉയർത്താതിരിക്കുകയും ചെയ്യുന്നു. അന്ത്യന്തം പ്രധാനമായി, നിയമത്തിനു വില കൽപ്പിക്കാത്ത ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ ഉടൻ‌നീക്കി തത്സ്ഥാനത്ത് സമാധാനപൂർണ്ണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദാനത്തിൽ ഇതു വിശ്വാസം കെട്ടുപണി ചെയ്യുന്നു.[2]

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉണരുക!&oldid=3307552" എന്ന താളിൽനിന്ന് ശേഖരിച്ചത്