ജാനകി ബല്ലഭ് പട്നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Janaki Ballabh Patnaik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജാനകി ബല്ലഭ് പട്നായിക്
Janaki Ballabh Patnaik.JPG
അസം ഗവർണർ
ഓഫീസിൽ
11 ഡിസംബർ 2009 – 10 ഡിസംബർ 2014
മുൻഗാമിസയെദ് സിബ്തി റസി
പിൻഗാമിപത്മനാഭ ആചാര്യ
ഒഡീഷ മുഖ്യമന്ത്രി
ഓഫീസിൽ
9 ജൂൺ 1980 – 7 ഡിസംബർ 1989
മുൻഗാമിNilamani Routray
പിൻഗാമിHemananda Biswal
ഓഫീസിൽ
15 മാർച്ച് 1995 – 17 ഫെബ്രുവരി 1999
മുൻഗാമിബിജു പട്നായിക്
പിൻഗാമിGiridhar Gamang
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-01-03)3 ജനുവരി 1927
രാമേശ്വർ, പുരി ജില്ല
മരണം21 ഏപ്രിൽ 2015(2015-04-21) (പ്രായം 88)
തിരുപ്പതി, ആന്ധ്രാ പ്രദേശ്,  ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)ജയന്തി പട്നായിക്
അൽമ മേറ്റർUtkal University,
Banaras Hindu University
വെബ്‌വിലാസംഔദ്യോഗിക വെബ്സൈറ്റ്

ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് (ഒറിയ: ଜାନକୀ ବଲ୍ଲଭ ପଟ୍ଟନାୟକ; 3 ജനുവരി 1927 – 21 ഏപ്രിൽ 2015). 1980 മുതൽ 1989 വരെ രണ്ടുതവണയും 1995 മുതൽ 1999 വരെ മൂന്നാം തവണയും ഒഡീഷയിൽ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2009 മുതൽ 2014 വരെ അസം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971-ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രി, 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രി എന്നീ പദവികളിലും പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.[1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1927-ൽ ഒഡീഷയിലെ പുരി ജില്ലയിലുള്ള രാമേശ്വർ ഗ്രാമത്തിലാണ് ജെ.ബി. പട്നായിക് ജനിച്ചത്. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1971-ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധസഹമന്ത്രിയായി. 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രിയുമായി. മൂന്നുതവണ ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. അതിനുശേഷം അസമിലെ ഗവർണറായും പ്രവർത്തിച്ചു.[1]

കുടുംബം[തിരുത്തുക]

ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയായ ജയന്തി പട്നായിക്കിനെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. പൃഥ്വി ബല്ലഭ് പട്നായിക്, സുദാത്ത പട്നായിക്, സുപ്രിയ പട്നായിക് എന്നിവർ മക്കളാണ്.

മരണം[തിരുത്തുക]

2015 ഏപ്രിൽ 21-ന് തിരുപ്പതി രാഷ്ട്രീയ സംസ്കൃത സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ജെ.ബി. പട്നായിക് അന്തരിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ഒഡീഷ മുൻ മുഖ്യമന്ത്രി ജെ.ബി. പട്നായിക് അന്തരിച്ചു". മാതൃഭൂമി ദിനപത്രം, കൊല്ലം എഡിഷൻ. 2015 ഏപ്രിൽ 22. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ജാനകി_ബല്ലഭ്_പട്നായിക്&oldid=3088525" എന്ന താളിൽനിന്ന് ശേഖരിച്ചത്