Jump to content

ജാനകി ബല്ലഭ് പട്നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാനകി ബല്ലഭ് പട്നായിക്
അസം ഗവർണർ
ഓഫീസിൽ
11 ഡിസംബർ 2009 – 10 ഡിസംബർ 2014
മുൻഗാമിസയെദ് സിബ്തി റസി
പിൻഗാമിപത്മനാഭ ആചാര്യ
ഒഡീഷ മുഖ്യമന്ത്രി
ഓഫീസിൽ
9 ജൂൺ 1980 – 7 ഡിസംബർ 1989
മുൻഗാമിNilamani Routray
പിൻഗാമിHemananda Biswal
ഓഫീസിൽ
15 മാർച്ച് 1995 – 17 ഫെബ്രുവരി 1999
മുൻഗാമിബിജു പട്നായിക്
പിൻഗാമിGiridhar Gamang
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-01-03)3 ജനുവരി 1927
രാമേശ്വർ, പുരി ജില്ല
മരണം21 ഏപ്രിൽ 2015(2015-04-21) (പ്രായം 88)
തിരുപ്പതി, ആന്ധ്രാ പ്രദേശ്,  ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിജയന്തി പട്നായിക്
അൽമ മേറ്റർUtkal University,
Banaras Hindu University
വെബ്‌വിലാസംഔദ്യോഗിക വെബ്സൈറ്റ്

ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് ജാനകി ബല്ലഭ് പട്നായിക് (ഒറിയ: ଜାନକୀ ବଲ୍ଲଭ ପଟ୍ଟନାୟକ; 3 ജനുവരി 1927 – 21 ഏപ്രിൽ 2015). 1980 മുതൽ 1989 വരെ രണ്ടുതവണയും 1995 മുതൽ 1999 വരെ മൂന്നാം തവണയും ഒഡീഷയിൽ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2009 മുതൽ 2014 വരെ അസം ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971-ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രി, 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രി എന്നീ പദവികളിലും പ്രവർത്തിച്ചു. 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.[1]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1927-ൽ ഒഡീഷയിലെ പുരി ജില്ലയിലുള്ള രാമേശ്വർ ഗ്രാമത്തിലാണ് ജെ.ബി. പട്നായിക് ജനിച്ചത്. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1971-ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധസഹമന്ത്രിയായി. 1980-ൽ കേന്ദ്ര തൊഴിൽ-വിനോദസഞ്ചാര-വ്യോമയാന വകുപ്പ് മന്ത്രിയുമായി. മൂന്നുതവണ ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2004 മുതൽ 2009 വരെ ഒഡീഷ നിയമസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. അതിനുശേഷം അസമിലെ ഗവർണറായും പ്രവർത്തിച്ചു.[1]

കുടുംബം

[തിരുത്തുക]

ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയായ ജയന്തി പട്നായിക്കിനെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. പൃഥ്വി ബല്ലഭ് പട്നായിക്, സുദാത്ത പട്നായിക്, സുപ്രിയ പട്നായിക് എന്നിവർ മക്കളാണ്.

2015 ഏപ്രിൽ 21-ന് തിരുപ്പതി രാഷ്ട്രീയ സംസ്കൃത സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ജെ.ബി. പട്നായിക് അന്തരിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ഒഡീഷ മുൻ മുഖ്യമന്ത്രി ജെ.ബി. പട്നായിക് അന്തരിച്ചു". മാതൃഭൂമി ദിനപത്രം, കൊല്ലം എഡിഷൻ. 2015 ഏപ്രിൽ 22. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ജാനകി_ബല്ലഭ്_പട്നായിക്&oldid=3088525" എന്ന താളിൽനിന്ന് ശേഖരിച്ചത്