ഇന്റൽ 8080

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Intel 8080 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്റൽ 8080
Central processing unit
Intel C8080A 9064 33001 N8384 top.jpg
An Intel C8080A processor.
ഉൽപാദിപ്പിക്കപ്പെട്ടത്: 1974 മധ്യത്തിൽ
ഉൽപാദകൻ: ഇന്റൽ
Max CPU clock: MHz
Instruction set: pre x86
Package: 40 pin DIP
NEC 8080AF (second source).

1974- ലിൽ ഇന്റൽ പുറത്തിറക്കിയ 8-ബിറ്റ് മൈക്രോപ്രൊസസ്സറാണ്‌ ഇന്റൽ 8080. 2 മെഗാഹെർട്സായിരുന്നു ഇതിന്റെ പരമാവധി പ്രവർത്തനവേഗത, 500,000 നിർദ്ദേശങ്ങൾ വരെ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു. ഉപയോഗപ്രദമായ രീതിയിൽ രൂപകൽപ്പനചെയ്ത ആദ്യത്തെ മൈക്രോപ്രൊസസ്സറാണ്‌ ഇത്. NMOS ആണ്‌ ഇതിൽ ഉപയോഗിച്ചിരുക്കുന്നത്.

വിവരണം[തിരുത്തുക]

പ്രോഗ്രാമിംഗ് മോഡൽ[തിരുത്തുക]

ഇന്റൽ 8008 ന്‌ തുടർച്ചയായി വന്ന മൈക്രോപ്രൊസസ്സറാണ്‌ ഇന്റൽ 8080. രണ്ടിലും ഒരുപോലെയുള്ള അസംബ്ലി ഭാഷയായിരുന്നു. കാരണം ഇവ രണ്ടിലും കമ്പ്യൂട്ടർ ടെർമിനൽ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത നിർദ്ദേശകൂട്ടങ്ങളായിരുന്നു. രണ്ട് വശങ്ങളിലുമായി 40 പിന്നുകളായിരുന്നതിനാൽ, 16-ബിറ്റ് അഡ്രസ്സ് ബസും 8-ബിറ്റ് ഡാറ്റാ ബസു ഇതിനുണ്ടായിരുന്നു, ഇത് ഇതിനെ 64 കിലോബൈറ്റുകളുള്ള മെമ്മറി ഉപയോഗപ്പെടുത്താൻ സഹായിച്ചു.

റജിസ്റ്ററുകൾ[തിരുത്തുക]

ഇതിന്‌ ഏഴ് 8-ബിറ്റ് റജിസ്റ്ററുകളാണുണ്ടായിരുന്നത്, ഇതിൽ ആറെണ്ണം (B, C, D, E, H, L എന്നിവ) 16-ബിറ്റ് റജിസ്റ്ററുകളായി ഉപയോഗിക്കാൻ പാകത്തിലായിരുന്നു. (BC- B ഉയർന്ന ബൈറ്റായും C താഴ്ന്ന ബൈറ്റായും, അതുപോലെ തന്നെ DE HL എന്നീ ജോടികളും). ഏഴാമത്തെ റജിസ്റ്ററായ A എന്നത് 8-ബിറ്റ് അക്യൂമലേറ്ററുമാണ്‌. മെമ്മറിയിലേക്കുള്ള 16-ബിറ്റ് സ്റ്റാക്ക് സൂചികയും, 16-ബിറ്റ് പ്രോഗ്രാം കൗണ്ടറും ഇതിനുണ്ടായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

This article was originally based on material from the Free On-line Dictionary of Computing, which is licensed under the GFDL.

"https://ml.wikipedia.org/w/index.php?title=ഇന്റൽ_8080&oldid=2280930" എന്ന താളിൽനിന്ന് ശേഖരിച്ചത്