സെൻട്രിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റൽ പുറത്തിറക്കിയ ബിസിനസ് മാർക്കറ്റിങ്ങ് പദമാണ് സെൻട്രിനോ. ഇതൊരു മൊബൈൽ പ്രോസസ്സറിന്റെ പേരല്ല. ഇന്റൽ മൊബൈൽ പ്രോസസ്സർ, മൊബൈൽ പ്രോസസ്സറിന് യോജിച്ച മദർബോർഡ്, ഇന്റൽ പ്രോ/വയർലെസ്സ് 802.11 വൈ-ഫൈ മിനി പി.സി.ഐ. കാർഡ് എന്നിവയുടെ കൂടിച്ചേരലാണ് സെൻട്രിനോ എന്ന പദം പ്രതിനിധീകരിക്കുന്നത്. ലാപ്ടോപ് നിർമ്മാതാവ് ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച ഇന്റലിൽ നിന്നും വാങ്ങി ഉപയോഗിച്ചാൽ മാത്രമേ നിർമ്മാതാവിന് സെൻട്രിനോ ലോഗോ ഉപയോഗിക്കാനുള്ള അവകാശമുള്ളു. ഇന്റൽ കോർപ്പറേഷന്റെ വൈഫൈ(Wi-Fi), വൈമാക്സ്(WiMAX)വയർലെസ് കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് അഡാപ്റ്ററുകളെ പ്രതിനിധീകരിക്കുന്ന ബ്രാൻഡ് നാമമാണ് സെൻട്രിനോ. മുമ്പ് ഇതേ ബ്രാൻഡ് നാമം കമ്പനി ഒരു പ്ലാറ്റ്ഫോം മാർക്കറ്റിംഗ് സംരംഭമായി ഉപയോഗിച്ചിരുന്നു. ഈ ബ്രാൻഡ് നാമം 2010 ജനുവരി 7-ന് നിലവിൽ വന്നു. പിന്നീട് സെൻട്രിനോയ്ക്ക് പകരമായി അൾട്രാബുക്ക് വന്നു.

പഴയ പ്ലാറ്റ്‌ഫോം-മാർക്കറ്റിംഗ് ബ്രാൻഡ് നാമം ലാപ്‌ടോപ്പിന്റെ രൂപകൽപ്പനയിൽ മെയിൻബോർഡ് ചിപ്‌സെറ്റ്, മൊബൈൽ സിപിയു, വയർലെസ് നെറ്റ്‌വർക്ക് ഇന്റർഫേസ് എന്നിവയുടെ ഒരു പ്രത്യേക സംയോജനത്തെ ഉൾക്കൊള്ളുന്നു. സെൻട്രിനോ ഇതര സംവിധാനങ്ങളേക്കാൾ മികച്ച പ്രകടനവും ദീർഘമായ ബാറ്ററി ലൈഫും വിശാലമായ വയർലെസ് നെറ്റ്‌വർക്ക് ഇന്ററോപ്പറബിളിറ്റിയും ഈ സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന സിസ്റ്റങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് ഇന്റൽ അവകാശപ്പെടുന്നു.

ഇന്റൽ വയർലെസ് ഉൽപ്പന്നങ്ങളുടെ പുതിയ പ്രോഡക്ട് ലൈനിന്റെ പേര് ഇന്റൽ സെൻട്രിനോ വയർലെസ് എന്നാണ്.[1]

സെൻട്രിനോ ബ്രാൻഡ്[തിരുത്തുക]

ഇൻറൽ സെൻട്രിനോ സാങ്കേതിക കുടുംബം
പ്ലാറ്റ്ഫോം കാർമൽ സോനോമ നാപാ സാൻററോസ മൊണ്ടേവിന മെൻലോ
Logo Original Centrino logo for Carmel and Sonoma platforms Napa Centrino Solo Yonah logo Napa Centrino Duo Merom logo Napa Centrino Solo Merom logo Santa Rosa Centrino Duo Merom logo Santa Rosa Centrino Pro Merom logo
New Logo New Napa & Santa Rosa Centrino logo New Santa Rosa Centrino Pro logo Montevina Centrino 2 Penryn logo Montevina Centrino 2 vPro Penryn logo Centrino Atom logo

പ്ലാറ്റ്ഫോമുകൾ[തിരുത്തുക]

കാർമൽ പ്ലാറ്റ്ഫോം(2003)[തിരുത്തുക]

സെൻട്രിനോ കാർമൽ പ്ലാറ്റ്ഫോം
മൊബൈൽ ചിപ്പ്സെറ്റ് ഇൻറൽ 855 ചിപ്പ്സെറ്റ് ശ്രേണി(codenamed Odem or Montara with ഇൻറൽ എക്സ്ട്രീം ഗ്രാഫിക്സ് 2), DDR-266 or DDR-333.
മൊബൈൽ പ്രോസസ്സർ ഇൻറൽ പെൻറിയം M പ്രോസസ്സർ (codenamed Banias or later Dothan) with a 400 MT/s FSB, സോക്കറ്റ് 479.
വയർലെസ്സ് അഡാപ്റ്റർ ഇൻറൽ പ്രോ/വയർലെസ്സ് 2100B (codenamed Calexico) or later 2200BG മിനി പിസിഐ വയർലെസ്സ് അഡാപ്റ്റർ (codenamed Calexico2).

സോനോമ പ്ലാറ്റ്ഫോം(2005)[തിരുത്തുക]

സെൻട്രിനോ സോനോമ പ്ലാറ്റ്ഫോം
മൊബൈൽ ചിപ്പ്സെറ്റ് ഇൻറൽ മൊബൈൽ 915 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി (codenamed Alviso with Intel's GMA 900), DDR2-533.
മൊബൈൽ പ്രോസസ്സർ ഇൻറൽ പെൻറിയം M പ്രോസസ്സർ (codenamed Dothan) with a 533 MT/s FSB, സോക്കറ്റ് 479.
വയർലെസ്സ് അഡാപ്റ്റർ ഇൻറൽ പ്രോ/വയർലെസ്സ് 2200BG or 2915ABG മിനി പിസിഐ വയർലെസ്സ് അഡാപ്റ്റർ (both codenamed Calexico2).

നാപാ പ്ലാറ്റ്ഫോം(2006)[തിരുത്തുക]

സെൻട്രിനോ നാപാ പ്ലാറ്റ്ഫോം
മൊബൈൽ ചിപ്പ്സെറ്റ് ഇൻറൽ മൊബൈൽ 945 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി codenamed Calistoga with Intel's GMA 950), including ICH7M southbridge.
മൊബൈൽ പ്രോസസ്സർ Processors - Socket M / Micro-FCBGA
വയർലെസ്സ് അഡാപ്റ്റർ an Intel PRO/Wireless 3945ABG mini-PCIe Wi-Fi adapter (codenamed Golan).
  • Some newer models (as of 1st quarter 2007) of the Napa Refresh platform contain the newer 4965AGN (a/b/g/draft-n) wireless cards.

സാൻററോസ പ്ലാറ്റ്ഫോം(2007)[തിരുത്തുക]

Centrino Santa Rosa platform
മൊബൈൽ ചിപ്പ്സെറ്റ് ഇൻറൽ മൊബൈൽ 945 എക്സ്പ്രസ്സ് ചിപ്പ്സെറ്റ് ശ്രേണി (codenamed Crestline): GM965 with Intel's GMA X3100 graphics technology or PM965 with discrete graphics, and ICH8M southbridge, 800 MT/s front side bus with Dynamic Front Side Bus Switching to save power during low utilization.
മൊബൈൽ പ്രോസസ്സർ Processors - Socket P / Micro-FCPGA / Micro-FCBGA
വയർലെസ്സ് അഡാപ്റ്റർ an Intel WiFi Link 4965AGN (a/b/g/draft-n) mini-PCIe Wi-Fi adapter (codenamed Kedron).
  • Wireless-N technology boasts a 5X speed increase, along with a 2X greater coverage area, and supports 2.4 GHz and 5 GHz signal bands, with enough bandwidth for high definition audio and video streams.[4].

അവലംബം[തിരുത്തുക]

  1. Connect with Intel® Centrino® Processor Technology
  2. "Intel dumbs down dual Santa Rosa cores with IDA - The INQUIRER". Archived from the original on 2013-01-12. Retrieved 2008-12-28.
  3. Intel Previews a New Family of Power-Saving Chips - New York Times
  4. Rickwood, Lee. "Intel Unveils Next Gen Processor". PCWorld.ca. Archived from the original on 2007-09-28. Retrieved 2007-05-09.
"https://ml.wikipedia.org/w/index.php?title=സെൻട്രിനോ&oldid=3970974" എന്ന താളിൽനിന്ന് ശേഖരിച്ചത്