ഇന്റൽ 8008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്റൽ 8008
Central processing unit
Intel 8008.jpg
ഒരു ഇന്റൽ 8008 മൈക്രോപ്രൊസസ്സർ
ഉൽപാദിപ്പിക്കപ്പെട്ടത്: mid 1972 മുതൽ 1983[1] വരെ
ഉൽപാദകൻ: Intel
Max CPU clock: 0.5 Mhz മുതൽ 0.8 Mhz വരെ
Instruction set: pre x86
Package: 18 pin DIP
i8008 clone U808 made in GDR.

നിർദ്ദേശങ്ങളും വിവരങ്ങളും ബൈറ്റുകളായി കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആദ്യകാല മൈക്രോപ്രൊസസ്സറുകളിലൊന്നാണ്‌ ഇന്റൽ 8008, 1972 ലാണ്‌ ഇന്റൽ കമ്പനി ഇത് പുറത്തിറക്കിയത്. കമ്പ്യൂട്ടർ ടെർമിനൽ കോർപ്പറേഷനു വേണ്ടി അവരുടെ ഡാറ്റപൊയിന്റ് 2200 പ്രോഗ്രാം ചെയ്യാവുന്ന ടെർമിനലിൽ ഉപയോഗിക്കാനായിരിന്നു ഇത് രൂപകൽപ്പന ചെയ്തിരുന്നത്. പൂർത്തിയക്കാനെടുത്ത കാലതാമസവും അവരുടെ അവശ്യങ്ങൾക്കനുസൃതമല്ലാതെ വന്നതിനാലും, കമ്പ്യൂട്ടർ ടെർമിനൽ കോർപ്പറേഷൻ സ്വന്തമായി നിർമ്മിച്ച ടി.ടി.എൽ അടിസ്ഥാനമാക്കിയുള്ള സി.പി.യു ഉപയോഗിച്ച് മുന്നോട്ട് പോയി. എന്നാൽ ധാരണാപത്രത്തിലെ ചില വ്യവസ്ഥകൾ ഇന്റലിന്‌ ഈ പ്രൊസസ്സറിനെ മറ്റ് ഉപഭോക്താക്കളുമായുള്ള വിപണനം സാധ്യമാക്കി.

10 മൈക്രോൺ സാങ്കേതിക വിദ്യയുപയോഗിച്ച് നിർമ്മിച്ച ഇതിന്റെ ആദ്യ പതിപ്പിന്റെ വേഗത 0.5 മെഗാഹെർട്സ് ആയിരുന്നു. പിന്നീട് ഇറങ്ങിയ പതിപ്പായ 8008-1 ന്റെ വേഗത 0.8 മെഗാഹെർട്സ് ആയി ഉയർത്തി.

അവലംബം[തിരുത്തുക]

  1. CPU History - The CPU Museum - Life Cycle of the CPU
"https://ml.wikipedia.org/w/index.php?title=ഇന്റൽ_8008&oldid=2280929" എന്ന താളിൽനിന്ന് ശേഖരിച്ചത്