ഇൻഫോപാർക്ക്, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(InfoPark, Kochi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇൻഫോപാർക്ക്
സർക്കാർ അധീനം
വ്യവസായംവിവരസാങ്കേതികവിദ്യ കേന്ദ്രം
സ്ഥാപിതംജൂലൈ 18, 2004
ആസ്ഥാനം
കുസുമഗിരി, കാക്കനാട് വില്ലേജ്, കണയന്നൂർ താലൂക്ക്, കൊച്ചി
,
ലൊക്കേഷനുകളുടെ എണ്ണം
കൊച്ചി, തൃശൂർ, ചേർത്തല, അമ്പലപ്പുഴ
ഉടമസ്ഥൻകേരള സർക്കാർ
Number of employees
17,000+
വെബ്സൈറ്റ്www.infopark.in

എറണാകുളം ജില്ലയിലെ കാക്കനാട്ടിൽ, കേരള സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായ പാർക്കാണ്ഇൻഫോപാർക്ക് കൊച്ചി. 2004 നിലവിൽ വന്നപ്പോൾ 101 ഏക്കറിൽ 80 കമ്പനികളിലായി ഏതാണ്ട് പതിനേഴായിരത്തിലധികം ആൾക്കാർ ജോലിയെടുത്തിരുന്നു. ഇപ്പോൾ രണ്ടാം ഘട്ട വികസനമായി ഏതാണ്ട് 100 ഹെക്ടറിലധികം ഇതിനോടൊപ്പം ചേർക്കുന്നു. 2012 മാർച്ചിലെ കണക്കനുസരിച്ച് 94 കമ്പനികൾ ഇൻഫോപാർക്ക് കൊച്ചി യിൽ ഉണ്ട്. വിപ്രോ, ടി.സി.എസ്., സി ടി എസ് , യു എസ് ടി ഗ്ലോബൽ, ഐ.ബി.എസ്.സോഫ്റ്റ്‌വെയർ സർവീസസ്,എറ്റിസലാറ്റ് എന്നിവയാണ് ഇവിടുത്തെ എടുത്തുപറയത്തക്ക പ്രധാന കമ്പനികൾ. തേർച്ചക്ര മാതൃക (hub and spoke model) ആസ്പദമാക്കി പ്രവർത്തിക്കുന്ന കൊച്ചി ഇൻഫോപാർക്കിന് കൊരട്ടി (തൃശ്ശൂർ), അമ്പലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ ശാഖകളുണ്ട്. ഒന്നാം ഘട്ടത്തിൽ ഏതാണ്ട് 80 ഏക്കറോളം ഭൂമിക്ക് പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചിട്ടുണ്ട്. ഇൻഫോപാർക്കിന്റെ സ്വന്തം കെട്ടിടങ്ങൾക്കു പുറമേ, ലീല സോഫ്റ്റ്, എൽ ആന്റ് ടി ടെക്ക്പാർക്ക്, ബ്രിഗേഡ് എന്റർപ്രൈസസ് എന്നീ അടിസ്ഥാന സൗകര്യ ദാതാക്കളുടേയും വികസന പ്രവർത്തനങ്ങൾ ക്യാമ്പസ്സിനുള്ളിൽ നടക്കുന്നുണ്ട്. സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനികളായ വിപ്രോ, ടി.സി.എസ്., ഐ.ബി.എസ് എന്നിവയുടേയും ക്യാമ്പസ്സുകൾ ഇൻഫോപാർക്കിനുള്ളിൽ പുരോഗമിക്കുന്നുണ്ട്. [1]

അവലംബം[തിരുത്തുക]

  1. "ഇൻഫോപാർക്ക്, കൊച്ചി". വിവര സാങ്കേതിക വകുപ്പ്, കേരള സർക്കാർ. ശേഖരിച്ചത് 2013-06-14.
"https://ml.wikipedia.org/w/index.php?title=ഇൻഫോപാർക്ക്,_കൊച്ചി&oldid=2172142" എന്ന താളിൽനിന്ന് ശേഖരിച്ചത്