സീ-മീ-വീ 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സീ-മീ-വീ 3
Cable typeഫൈബർ ഒപ്ടിക്
Construction beginning1997
Construction finished2000
Design capacity0.02 Tbit/s (1999)
0.96 Tbit/s (2007)
1.28 Tbit/s (2009)
4.6 Tbit/s (2015)
Lit capacity2.3 Tbit/s per pair (two fibre pairs)
Owner(s)92 Party Consortium (5 Suppliers)
Websitehttp://www.smw3.com/ http://www.seamewe3.net/

ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്രാന്തര വാർത്താവിനിമയ കേബിളാണ് സീ-മീ-വീ 3 (SEA-ME-WE 3) അഥവാ തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3(South-East Asia - Middle East - Western Europe 3). രണ്ടായിരമാണ്ട് അവസാനത്തോടു കൂടിയാണ് ഇത് പൂർത്തിയായത്. 2000, മാർച്ചിലാണ് ഇന്ത്യയിലിത് കമ്മീഷൻ ചെയ്തത്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന് 39,000 കീലോ മീറ്റർ ദൈർഘ്യമുണ്ട്.

കടന്ന് പോകുന്ന പ്രദേശങ്ങൾ[തിരുത്തുക]

കടന്നു പോകുന്ന വഴിയും(ചുവന്ന നിറത്തിൽ) ലാൻഡിംഗ് പോയിന്റുകളും(കറുത്ത നിറത്തിൽ എണ്ണമിട്ട് സൂചിപ്പിച്ചിരിക്കുന്നു).

39 പ്രദേശങ്ങളിലൂടെയാണ് കേബിൾ കടന്ന് പോകുന്നത്.

 1. നോർഡൻ, ജർമ്മനി
 2. ഊസ്റ്റെൻഡെ, ബൽജിയം
 3. ഗൂൺഹില്ലി, ഇംഗ്ലണ്ട്, യു.കെ.
 4. പെന്മാർച്ച്, ഫ്രാൻസ്
 5. സെസിംബ്ര, പോർച്ചുഗൽ
 6. റ്റെറ്റ്വാൻ, മൊറോക്കോ
 7. മസാര ദെൽ വല്ലൊ, ഇറ്റലി
 8. ചാനിയ, ഗ്രീസ്
 9. മർമാരിസ്, തുർക്കി
 10. യെരോസ്കിപൂ, സൈപ്രസ്
 11. അലക്സാണ്ട്രിയ, ഈജിപ്ത്
 12. സൂയസ്, ഈജിപ്ത്
 13. ജിദ്ദ, സൗദി അറേബ്യ
 14. ജിബൂട്ടി
 15. മസ്കറ്റ് ഒമാൻ
 16. ഫുജൈറ, യു.എ.ഇ.
 17. കറാച്ചി, പാകിസ്താൻ
 18. മുംബൈ, ഇന്ത്യ
 19. കൊച്ചിൻ, ഇന്ത്യ
 20. മൗണ്ട് ലാവിനിയ, ശ്രീലങ്ക
 21. പ്യാപോൺ, മ്യാൻമർ
 22. സാറ്റുൺ, തായലണ്ട്
 23. പെനാങ്, മലേഷ്യ (Where it meets the SAFE and the FLAG cables.)
 24. മെഡാൻ, ഇന്തോനേഷ്യ
 25. ടുവാസ്, സിംഗപ്പൂർ
 26. ജക്കാർത്ത, ഇന്തോനേഷ്യ
 27. പെർത്ത്, ഓസ്ട്രേലിയ
 28. മെർസിങ്, മലേഷ്യ
 29. ടങ്കു, ബ്രൂണൈ
 30. ഡാ നാങ്, വിയറ്റ്നാം
 31. ബാറ്റൻഗാസ്, ഫിലിപ്പീൻസ്
 32. തായ്പാ, മക്കൗ
 33. ഡീപ് വാട്ടർ ബേ, ഹോങ് കോങ്
 34. ഷാൻറു, ചൈന
 35. ഫെങ്ഷാൻ, തായവാൻ
 36. റ്റൗച്ചെങ്ങ്, തായവാൻ
 37. ഷാങ്ങായ്, ചൈന
 38. ക്യോജി, ദക്ഷിണ കൊറിയ
 39. ഒക്കിനാവ, ജപ്പാൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീ-മീ-വീ_3&oldid=3077729" എന്ന താളിൽനിന്ന് ശേഖരിച്ചത്