Jump to content

ഗൾഫ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gulf War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gulf War
the Persian Gulf Conflicts ഭാഗം

Clockwise from top: USAF F-15Es, F-16s, and an F-15C flying over burning Kuwaiti oil wells; British troops from the Staffordshire Regiment in Operation Granby; camera view from a Lockheed AC-130; Highway of Death; M728 Combat Engineer Vehicle.
തിയതി2 August 1990 – 28 February 1991
(6 മാസം, 3 ആഴ്ച and 5 ദിവസം)
(Operation Desert Storm officially ended on 30 November 1995)[2]
സ്ഥലംIraq, Kuwait, Saudi Arabia, Israel
ഫലംUS-led Coalition victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Coalition forces:  Kuwait
 United States
 United Kingdom
 Saudi Arabia
 France
 Italy
 Canada
 Egypt
 Syria
 Morocco
 United Arab Emirates
 Pakistan
 Oman
 Qatar
 Bangladesh
Non-combat support:
ഇറാഖ് Iraq
Supported by:
 Brazil
 SFR Yugoslavia
പടനായകരും മറ്റു നേതാക്കളും
കുവൈറ്റ്‌ Jaber Al-Ahmad Al-Jaber Al-Sabah

യുണൈറ്റഡ് സ്റ്റേറ്റ്സ് George H. W. Bush
യുണൈറ്റഡ് സ്റ്റേറ്റ്സ് Colin Powell
യുണൈറ്റഡ് സ്റ്റേറ്റ്സ് Norman Schwarzkopf
യുണൈറ്റഡ് സ്റ്റേറ്റ്സ് John J. Yeosock
യുണൈറ്റഡ് സ്റ്റേറ്റ്സ് Walter E. Boomer
യുണൈറ്റഡ് സ്റ്റേറ്റ്സ് Charles Horner
യുണൈറ്റഡ് സ്റ്റേറ്റ്സ് Stanley Arthur
യുണൈറ്റഡ് കിങ്ഡം John Major
യുണൈറ്റഡ് കിങ്ഡം Margaret Thatcher
സൗദി അറേബ്യ King Fahd
സൗദി അറേബ്യ Khalid bin Sultan[3][4]

ഫ്രാൻസ് François Mitterrand
ഇറാഖ് Saddam Hussein

ഇറാഖ് Ali Hassan al-Majid
ഇറാഖ് Izzat Ibrahim al-Douri
ഇറാഖ് Salah Aboud Mahmoud
ഇറാഖ് Hussein Kamel al-Majid

ഇറാഖ് Abid Hamid Mahmud
ശക്തി
700,000, including 540,000 U.S. troops [5]650,000 frontline troops.
1,000,000 reserve troops
നാശനഷ്ടങ്ങൾ
Coalition:
148 US soldiers killed in action,[6] 145 non-hostile deaths
467 wounded in action
Total: 292 killed
776 wounded[7]
Kuwait:
200 killed[8]
20,000–35,000 killed 75,000+ wounded[7]
Kuwaiti civilian losses:
Over 1,000 killed[9]
600 missing people[10]


Iraqi civilian losses:
About 3,664 killed[11]

Other civilian losses:
300 civilians killed, more injured[12]

സുന്നി-ഷിയാ വിഭാഗിയതയുടെ ആധാരത്തിൽ 1980ൽ ഇറാഖ് ഇറാനെ ആക്രമിച്ചതുമുതൽ ഇറാക്കിന്റെ കഷ്ടകാലം ആരംഭിച്ചു എന്നുതന്നെ പറയാം. ഇസ്രയേൽ പലസ്തീൻ പ്രശ്നത്തിൽ പാലസ്തീനിനെ അനുകൂലിച്ചിരുന്ന ഇറാക്ക് പലസ്തീനിലും സിറിയയിലും മറ്റും രൂപംകൊണ്ട പല അറബിക്/പലസ്തീനി തീവ്രവാദി സംഘടനകൾക്കും രഹസ്യ പിന്തുണയും സഹായങ്ങളും നൽകിയിരുന്നു. ഇതിനാൽ ഇറാഖ് ഇതിനോടകം തന്നെ ലോകരാജ്യങ്ങൾക്കിടയിൽ തീവ്രവാദികളെ ആശയപരമായും സാമ്പത്തികമായും സഹായിക്കുന്നു എന്ന പേരിൽ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു. 1983ൽ ഇറാനുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടപ്പോഴേക്കും ഇറാഖ് ഒരു വൻ കടക്കെണിയിൽ അകപ്പെട്ടുകഴിഞ്ഞിരുന്നു. കൂടാതെ ഒരു ആഭ്യന്തിരകലാപം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം എന്നാ നിലയിലുള്ള ഒരു അസന്തുലിതാവസ്ഥ ഇറാഖിലാകമാനം നിലനിന്നിരുന്നു. ഇറാഖ് അധികവും കടം വാങ്ങിയിരുന്നത് സൗദിയയോടും കുവൈറ്റിനോടുമാണ്. സാമ്പത്തിക അടിത്തറ ആകെ തകർന്ന ഇറാഖ് തങ്ങളുടെ കടം എഴുതിത്തള്ളി കടക്കെണിയിൽ നിന്നും മോചിപ്പിക്കണം എന്ന് സൗദിയോടും കുവൈറ്റിനോടും ആവശ്യപ്പെട്ടു. എന്നാൽ അവർ ആ ആവശ്യം ചെവിക്കൊണ്ടില്ല.

ഒട്ടോമാൻ രാജവംശത്തിന്റെ ഭരണകാലത്ത് അവരുടെതന്നെ പ്രവിശ്യയായ ബസ്രയായിരുന്നു പിന്നീട് കുവൈറ്റ്‌ ആയി മാറിയത്. അതിനാൽ കുവൈറ്റ്‌ ഇറാഖിന്റെ ഭാഗമാണെന്ന ഒരു അവകാശംവാദം നേരതെതന്നെ ഇറാഖ് ഉന്നയിച്ചുവന്നിരുന്നു. കടബാദ്ധ്യതകൾ എഴുതിതള്ളാൻ കുവൈറ്റ്‌ വിസമ്മതിച്ചതോടെ ഇറാഖ് ഈ അവകാശവാദത്തിൽ വീണ്ടും പിടിമുറുക്കി. എന്നാൽ 1899ൽ തന്നെ അന്നത്തെ കുവൈറ്റ്‌ ഭരണാധികാരികളായ അൽ-സബാഹ് കുടുംബം തങ്ങളുടെ രാജ്യത്തിന്റെ വിദേശകാര്യ-സംരക്ഷണാധികാരം UKയ്ക്ക് നൽകിയിരുന്നു. അതുപ്രകാരം 1922ൽ UK കുവൈറ്റിനും ഇറാഖിനുമിടയിൽ വ്യക്തമായൊരു അതിർത്തിരേഖയുണ്ടാക്കി. അതോടെ ഇറാഖ് കുവൈറ്റിനും ഇറാനുമിടയിൽ അതിർത്തിരേഖകളാൽ ബന്ധനസ്ഥരാക്കപ്പെട്ടു. കുവൈറ്റിൽനിന്നും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും കൈവശപ്പെടുത്താനുമുള്ള ഇറാഖിന്റെ അധികാരത്തിന്മേൽ ഇതോടെ ഒരു അറുതിവന്നു.

OPEC രാജ്യങ്ങൾ തമ്മിലുള്ള ധാരണയിൽ പറഞ്ഞിരിക്കുന്ന ആനുപാതികമായ പങ്കിൽ കൂടുതൽ എണ്ണ കുവൈറ്റ്‌ ഉൽപ്പാദിപ്പിക്കുന്നു എന്നൊരു ആക്ഷേപം ആദ്യം മുതൽക്കേതന്നെ ഇറാഖിനുണ്ടായിരുന്നു. കൂടാതെ, ഇറാഖിന്റെ റുമൈല എണ്ണപ്പാടങ്ങളിൽനിന്നും അതിർത്തി ലംഘിച്ചുകൊണ്ട് സമാന്തരമായി ഡ്രില്ലിംഗ് നടത്തി എണ്ണ കടത്തിക്കൊണ്ടുപോകുന്നു എന്നും ഇറാഖ് പരാതിപ്പെട്ടിരുന്നു. ഇതോടെ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം തൻറെ രാജ്യത്തെ യുദ്ധകാലത്ത് അനുകൂലിച്ചിരുന്ന മറ്റു രാജ്യങ്ങളുമായി സമഗ്രമായി ഒരു ബന്ധമുണ്ടാക്കാൻ ശ്രമം ആരംഭിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളെ അനുകൂലിക്കുന്ന അറബ് രാജ്യങ്ങളുമായുള്ള ഇറാഖിന്റെ ബന്ധം തങ്ങൾക്കും ഉപയോഗപ്രദമാകും എന്ന വസ്തുത തിരിച്ചറിഞ്ഞ അമേരിക്കയും ഇറാഖിന്റെ ഈ തീരുമാനത്തെ പിന്തുണച്ചു.

എന്നാൽ ഇതേ സമയം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങൾക്ക് നേരിടേണ്ടിവന്ന കനത്ത തകർച്ച പ്രശ്നങ്ങൾ പിന്നെയും രൂക്ഷമാക്കി. ഉം-ഖസർ തുറമുഖം വിട്ടുകിട്ടണം എന്ന കുവൈറ്റിന്റെ ആവശ്യം ഇറാൻ നിരാകരിച്ചു. ഇറാഖിൽ നിന്നും ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്തുവന്നിരുന്ന ഈജിപ്ഷ്യൻ പ്രവാസികളെ കുടിയൊഴിപ്പിച്ചതുമൂലം ഈജിപ്തും ഇറാഖും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ഉലച്ചിലുകലുണ്ടായി. മനുഷ്യാവകാശലംഘനങ്ങൾ നടത്തിക്കൊണ്ടുള്ള ഇറാഖ് പട്ടാളത്തിന്റെ പീഡനമുറകളെക്കുറിച്ചും ഖ്യാതി പടർന്നതോടുകൂടി ഇറാഖിന്റെ മുഖം മങ്ങിത്തുടങ്ങി. ഇസ്രയേലിനുമേൽ രാസായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന സദ്ദാമിന്റെ പ്രസ്താവനകൂടിയായപ്പോൾ ഇറാഖിലേക്ക് എത്തിച്ചുകൊണ്ടിരുന്ന സഹായധനത്തിലും അമേരിക്ക കുറവുവരുത്തി. ബ്രിട്ടീഷ്‌ പത്രമായ 'ദ ഒബ്സെർവ'റിന്റെ പത്രപ്രവർത്തകനായിരുന്ന ഫർസാത് ബോഫാഫ്തിന്റെ കൊലപാതകത്തിൽ യു.കെയും ഇറാഖിനുമേൽ രൂക്ഷമായ ആരോപണമുന്നയിച്ചു.

ഇസ്രയേൽ കൈവശപ്പെടുത്തിയിരുന്ന പ്രവിശ്യകളിൽ നടക്കുന്ന കലാപങ്ങളെ വിലയിരുത്താൻ അന്വേഷണസംഘത്തെ അയയ്ക്കാനുള്ള ഐക്യരാഷ്ടസഭയുടെ തീരുമാനത്തെ 'വീറ്റോ പവർ' ഉപയോഗിച്ച് അമേരിക്ക നിരവീര്യമാക്കിയത്തിൽ ഇറാഖ് പ്രതിഷേധം പ്രകടിപ്പിച്ചു. 1990ൽ കുവൈറ്റ്‌ വീണ്ടും എണ്ണ ഉൽപ്പാതനത്തിൽ OPEC വ്യവസ്ഥകൾ ലംഘിക്കുന്നതായും, ഇറാഖിനെതിരെ കുവൈറ്റ്‌ സൈന്യം ഭീഷണി മുഴക്കുന്നതായും ഇറാഖ് വീണ്ടും പരാതിപ്പെട്ടു. തുടർന്ന് ഇറാഖ് 30,000 പട്ടാളക്കാരെ കുവൈറ്റ്‌ അതിർത്തിയിൽ വിന്യസിച്ചതായും, ഒരു ആക്രമണത്തിന് മുതിർന്നേക്കുമെന്നും CIA റിപ്പോർട്ട്‌ ചെയ്തു. ഇതിനെത്തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുധക്കപ്പലുകൾക്കും ജാഗ്രത അറിയിപ്പ് നൽകുകയുണ്ടായി.ഇറാഖിനെതിരെ കുവൈറ്റും സിറിയയും ഈജിപ്തും ചേർന്ന് യുദ്ധതന്ത്രങ്ങൾ മെനയുന്നതായി സദ്ദാം വാർത്താമാധ്യമങ്ങളെ അറിയിച്ചു. ഇറാഖ് പ്രധിരോധ സെക്രട്ടറിയുടെ അന്വേഷണത്തിൽ സിറിയ ഇറാഖിനുമേൽ വ്യോമാക്രമണം നടത്താൻ തീരുമാനിച്ചതായി അറിയാൻകഴിഞ്ഞ സദ്ദാം ഉടൻതന്നെ സിറിയയുമായി ചർച്ചനടത്തി യുദ്ധനടപടികൾ അവസാനിപ്പിച്ചു. 

1990ൽ സദ്ദാം അറബ് ലീഗ് രാജ്യങ്ങളോടുള്ള തൻറെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു. മറ്റു അറബ് രാജ്യങ്ങൾ അമേരിക്കയെ പിന്തുണയ്ക്കുന്നതായും അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും സദ്ദാം ആരോപിച്ചുകൊണ്ട് കുവൈറ്റിനെയും UAEയെയും വെല്ലുവിളിക്കാനും സദ്ദാം മുതിർന്നു. തുടർന്ന് കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങളുംയുധക്കപ്പലുകളും ഗൾഫ്‌ മേഖലയിലേയ്ക്ക് അയയ്ക്കപ്പെട്ടു. തുടർന്ന് ഇറാഖിലെ അമേരിക്കൻ അംബാസ്സഡർ ഏപ്രിൽ ഗ്ലാസ്പൈയുമായി സദാം നടത്തിയ ചർച്ചയിൽ അമേരിക്കയുമായി തങ്ങൾക്ക് യാതൊരുവിധ ശത്രുതയും ഇല്ലെന്നും, എന്നാൽ അമേരിക്കയുടെ സഹായത്തോടെയോ അല്ലാതെയോ മറ്റു അറബ് രാജ്യങ്ങൾ നടത്തുന്ന എന്ത് ആക്രമണത്തെയും ഇറാഖ് തകർത്തുതോൽപ്പിക്കുമെന്നും സദാം അറിയിച്ചു. ഇറാഖ് രാജ്യത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്നും, ഇറാഖിന്റെ ആന്തരികവിഷയങ്ങളിൽ തങ്ങൾക്ക് താല്പര്യമില്ലെങ്കിലും ഒരു യുധപരമായ നീക്കമുണ്ടായാൽ അത് തങ്ങളെ അതിലിടപെടാൻ പ്രേരിപ്പിക്കുമെന്നും സദ്ദാമിനുള്ള മറുപടിയായി ഏപ്രിൽ ഗ്ലാസ്പൈ അറിയിച്ചു. കുവൈറ്റുമായി ഒരു അവസാനഘട്ട സന്ധിസംഭാഷണം നടത്താമെന്ന സദ്ദാമിന്റെ ഉറപ്പിന്മേൽ ആ ചർച്ച അവസാനിച്ചു. ഒരാഴ്ചയ്ക്കുശേഷം, ഈജിപ്ഷ്യൻ പ്രസിഡന്റ്‌ ഹോസ്നി മുബാരക്കിന്റെ മധ്യസ്ഥതയിൽ ചേർന്ന അറബ്-ലീഗ് സമാധാനചർച്ചകളും കൃത്യമായ ഫലംകണ്ടില്ല.

 റുമൈലാ എണ്ണപ്പാടങ്ങളിൽ കുവൈറ്റ്‌ മൂലമുണ്ടായ നഷ്ടനു പകരമായി 10 ബില്ല്യൻ ഡോളർ വേണമെന്ന് സദ്ദാം കുവൈറ്റിനോട് ആവശ്യപ്പെട്ടു. എന്നാൽ 9 ബില്ല്യൻ ഡോളർ മാത്രമേ തരാനാകൂ എന്നായിരുന്നു കുവൈറ്റിന്റെ മറുപടി. മണിക്കൂറുകൾക്കകംതന്നെ കുവൈറ്റിനെ ആക്രമിക്കാനുള്ള സൈനികനടപടി സദ്ദാം എടുക്കുകയാനുണ്ടായത്.

1990 ഓഗസ്റ്റ്‌ 2ന് കുവൈറ്റ്‌ തലസ്ഥാനമായ കുവൈറ്റ്‌ നഗരത്തിനുമേൽ ഇറാഖി പോർവിമാനങ്ങൾ ബോംബ്‌ വർഷം നടത്തി. ഇറാഖിന്റെ വൻ സൈന്യശക്തിയെയും കമാൻഡോ ആക്രമണങ്ങളെയും ചെറുത്തുനിൽക്കാൻ കുവൈറ്റിനു കഴിഞ്ഞില്ല. 12 മണിക്കൂറിനുള്ളിൽ തന്നെ കുവൈറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇറാഖ് പട്ടാളത്തിന്റെ അധീനതയിലായി. കുവൈറ്റ്‌ ഭരണാധികാരിയുടെ ഇളയസഹോദരനെ കൊലപ്പെടുത്തിയശേഷം ഇറാഖി റിപ്പബ്ലിക്കൻ ഗാർഡുകൾ കുവൈറ്റ്‌ ഭരണാധികാരിയുടെ രാജകൊട്ടാരം കൈയ്യടക്കി. രാജകുടുംബാംഗങ്ങളും മറ്റു മന്ത്രിമാരുമെല്ലാം നാടുവിട്ട് സൗദിയിലേക്കു കടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ സദ്ദാം കുവൈറ്റിൽ സ്വതന്ത്ര കുവൈറ്റ്‌ എന്നപേരിൽ ഒരു പ്രവിശ്യ സൃഷ്ടിച്ചുകൊണ്ട് ഒരു ഭരണ വ്യവസ്ഥ പ്രഖ്യാപിക്കുകയും, തൻറെ അർദ്ധ-സഹോദരനായ അലി ഹസ്സൻ അൽ മാജിദിനെ ഗവർണറായി സ്ഥാനമേൽപ്പിക്കുകയും ചെയ്തു.


സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് കുവൈറ്റ്‌ പിടിച്ചടക്കിയതിനെ തുടർന്ന് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകത്തിലെ നിരവധി രാജ്യങ്ങളുടെ സഖ്യ സൈന്യവും തമ്മിൽ ഉണ്ടായ യുദ്ധമാണ് ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്. 1991 ജനുവരി 17ന് ആരംഭിച്ച യുദ്ധം ഫെബ്രുവരി 28വരെ നീണ്ടുനിന്നു. കുവൈറ്റ്‌ മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇറാഖിന്റെ ഒട്ടനവധി പ്രദേശങ്ങൾ ബോംബിങ്ങിനിരയായി. കനത്ത ആൾ നാശവും സൈനിക നാശവും ഇറാഖിനുണ്ടായി.[13]

അവലംബം

[തിരുത്തുക]
  1. "Den 1. Golfkrig". Forsvaret.dk. 24 September 2010. Archived from the original on 2011-01-12. Retrieved 1 February 2011.
  2. "Historical Events on 30th November". Historyorb.com. Retrieved 18 March 2010.
  3. Persian Gulf War, the Sandhurst-trained Prince
    Khaled bin Sultan al-Saud was co-commander with General Norman Schwarzkopf
    www.casi.org.uk/discuss Archived 2016-03-03 at the Wayback Machine.
  4. General Khaled was Co-Commander, with U.S. General Norman Schwarzkopf, of the allied coalition that liberated Kuwait www.thefreelibrary.com Archived 2011-04-30 at the Wayback Machine.
  5. "Persian Gulf War". Encyclopedia Britannica.
  6. International Law Norms, Actors, Process, 3rd Edition
  7. 7.0 7.1 "Persian Gulf War". MSN Encarta. Archived from the original on 2009-11-01. Retrieved 2015-07-13.
  8. Iraqi Invasion of Kuwait; 1990 (Air War). Acig.org. Retrieved on 12 June 2011
  9. "The Use of Terror during Iraq's invasion of Kuwait". The Jewish Agency for Israel. Archived from the original on 24 January 2005. Retrieved 22 June 2010.
  10. "Kuwait: missing people: a step in the right direction". Red Cross. Archived from the original on 2016-03-07. Retrieved 2015-07-13.
  11. "The Wages of War: Iraqi Combatant and Noncombatant Fatalities in the 2003 Conflict". Project on Defense Alternatives. Archived from the original on 2016-01-04. Retrieved 9 May 2009.
  12. Fetter, Steve; Lewis, George N.; Gronlund, Lisbeth (28 January 1993). "Why were Casualties so low?" (PDF). Nature. London. 361 (6410): 293–296. doi:10.1038/361293a0. {{cite journal}}: Invalid |ref=harv (help)
  13. "ഗൾഫ് യുദ്ധം. ഇരുപത് വർഷം തികയുന്ന വേളയിൽ ഒരു ഓർമ..." Archived from the original on 2012-07-29. Retrieved 2015-07-13.
"https://ml.wikipedia.org/w/index.php?title=ഗൾഫ്_യുദ്ധം&oldid=3944159" എന്ന താളിൽനിന്ന് ശേഖരിച്ചത്