ഗ്രാന്റ് ഏലിയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grant Elliott എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Grant Elliott
Grant Elliott 2.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഗ്രാന്റ് ഡേവിഡ് ഏലിയറ്റ്
ജനനം (1979-03-21) 21 മാർച്ച് 1979 (പ്രായം 41 വയസ്സ്)
Johannesburg, South Africa
ഉയരം6 ft 2 in (1.88 m)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ മീഡിയം/ഓഫ് സ്പിൻ
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 236)22 മാർച്ച് 2008 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്3 ഡിസംബർ 2009 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 150)18 ജൂൺ 2008 v ഇംഗ്ലണ്ട്
അവസാന ഏകദിനം29 മാർച്ച് 2015 v ഓസ്ട്രേലിയ
ഏകദിന ജെഴ്സി നം.88
പ്രാദേശിക തലത്തിൽ
വർഷംടീം
2009സറി
2005–presentവെല്ലിംഗ്ടൺ (സ്ക്വാഡ് നം. 44)
2001–2003ഗൗട്ടെങ്
1999–2001ഗ്രിക്ക്വലന്റ് വെസ്റ്റ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 5 66 83 190
നേടിയ റൺസ് 86 1,526 3,883 4,563
ബാറ്റിംഗ് ശരാശരി 10.75 34.68 30.57 33.30
100-കൾ/50-കൾ 0/0 2/8 8/20 6/25
ഉയർന്ന സ്കോർ 25 115 196* 115
എറിഞ്ഞ പന്തുകൾ 282 864 7,216 4,317
വിക്കറ്റുകൾ 4 29 92 119
ബൗളിംഗ് ശരാശരി 35.00 26.58 36.71 32.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/8 4/31 5/33 5/34
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 11/– 46/– 62/–
ഉറവിടം: CricketArchive, 28 March 2015

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് ഗ്രാന്റ് ഡേവിഡ് ഏലിയറ്റ് എന്ന ഗ്രാന്റ് ഏലിയറ്റ്(ജനനം മാർച്ച് 21,1979) .ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ന്യൂസിലൻഡിലേക്ക് കുടിയേറിയ ഏലിയറ്റ് 2008ൽ ഇംഗ്ലണ്ടിനെതിരെ നേപ്പിയറിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].2009 ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഏലിയറ്റിന്റെ ബൗളിംഗ് മികവിൽ ന്യൂസിലൻഡ് സെമിഫൈനലിൽ എത്തി. 2015ൽ ശ്രീലങ്കയ്ക്കെതിരെ ഡുനെഡിനിൽ നടന്ന ഏകദിന മൽസരത്തിൽ ലൂക്ക് റോഞ്ചിയോടൊപ്പം ചേർന്ന് ഏകദിനക്രിക്കറ്റിലെ ആറാം വിക്കറ്റിലെ ഏറ്റവും ഉയർന്ന സഖ്യത്തിൽ ഏലിയറ്റ് പങ്കാളിയായി.267* റൺസാണ് റെക്കോർഡ് സഖ്യത്തിൽ ഇരുവരും അടിച്ചുകൂട്ടിയത്[2].2015 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ 84 റൺസെടുത്ത ഏലിയറ്റിന്റെ മികവിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് ന്യൂസിലൻഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ എത്തി[3].മെൽബണിൽ നടന്ന ഫൈനലിലും 83 റൺസെടുത്ത് അദ്ദേഹം തിളങ്ങി[4]. ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.2016ൽ അദ്ദേഹം രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

അവലംബം[തിരുത്തുക]

  1. Kiwis turn to all-rounder Elliot BBC News retrieved 1 March 2008
  2. "Ronchi, Elliott shatter records and flatten Sri Lanka". ESPN Cricinfo. ശേഖരിച്ചത് 23 January 2015.
  3. "ICC Cricket World Cup, 1st Semi-Final: New Zealand v South Africa at Auckland, Mar 24, 2015". ശേഖരിച്ചത് 24 March 2015.
  4. http://www.espncricinfo.com/newzealand/engine/match/656495.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രാന്റ്_ഏലിയറ്റ്&oldid=2839718" എന്ന താളിൽനിന്ന് ശേഖരിച്ചത്