ഗ്രാന്റ് ഏലിയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രാന്റ് ഏലിയറ്റ്
Grant Elliott 2.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ഗ്രാന്റ് ഡേവിഡ് ഏലിയറ്റ്
ഉയരം 6 ft 2 in (1.88 m)
ബാറ്റിംഗ് രീതി വലം കൈ
ബൗളിംഗ് രീതി വലം കൈ മീഡിയം/ഓഫ് സ്പിൻ
റോൾ ഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ന്യൂസിലൻഡ്
ആദ്യ ടെസ്റ്റ് (236-ആമൻ) 22 മാർച്ച് 2008 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 3 ഡിസംബർ 2009 v പാകിസ്താൻ
ആദ്യ ഏകദിനം (150-ആമൻ) 18 ജൂൺ 2008 v ഇംഗ്ലണ്ട്
അവസാന ഏകദിനം 29 മാർച്ച് 2015 v ഓസ്ട്രേലിയ
ഏകദിന ഷർട്ട് നം: 88
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2009 സറി
2005–present വെല്ലിംഗ്ടൺ (squad no. 44)
2001–2003 ഗൗട്ടെങ്
1999–2001 ഗ്രിക്ക്വലന്റ് വെസ്റ്റ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 5 66 83 190
നേടിയ റൺസ് 86 1,526 3,883 4,563
ബാറ്റിംഗ് ശരാശരി 10.75 34.68 30.57 33.30
100-കൾ/50-കൾ 0/0 2/8 8/20 6/25
ഉയർന്ന സ്കോർ 25 115 196* 115
എറിഞ്ഞ പന്തുകൾ 282 864 7,216 4,317
വിക്കറ്റുകൾ 4 29 92 119
ബൗളിംഗ് ശരാശരി 35.00 26.58 36.71 32.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/8 4/31 5/33 5/34
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 2/– 11/– 46/– 62/–
ഉറവിടം: CricketArchive, 28 March 2015

ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് ഗ്രാന്റ് ഡേവിഡ് ഏലിയറ്റ് എന്ന ഗ്രാന്റ് ഏലിയറ്റ്(ജനനം മാർച്ച് 21,1979) .ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ന്യൂസിലൻഡിലേക്ക് കുടിയേറിയ ഏലിയറ്റ് 2008ൽ ഇംഗ്ലണ്ടിനെതിരെ നേപ്പിയറിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].2009 ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഏലിയറ്റിന്റെ ബൗളിംഗ് മികവിൽ ന്യൂസിലൻഡ് സെമിഫൈനലിൽ എത്തി. 2015ൽ ശ്രീലങ്കയ്ക്കെതിരെ ഡുനെഡിനിൽ നടന്ന ഏകദിന മൽസരത്തിൽ ലൂക്ക് റോഞ്ചിയോടൊപ്പം ചേർന്ന് ഏകദിനക്രിക്കറ്റിലെ ആറാം വിക്കറ്റിലെ ഏറ്റവും ഉയർന്ന സഖ്യത്തിൽ ഏലിയറ്റ് പങ്കാളിയായി.267* റൺസാണ് റെക്കോർഡ് സഖ്യത്തിൽ ഇരുവരും അടിച്ചുകൂട്ടിയത്[2].2015 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ 84 റൺസെടുത്ത ഏലിയറ്റിന്റെ മികവിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് ന്യൂസിലൻഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ എത്തി[3].മെൽബണിൽ നടന്ന ഫൈനലിലും 83 റൺസെടുത്ത് അദ്ദേഹം തിളങ്ങി[4]. ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.2016ൽ അദ്ദേഹം രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

അവലംബം[തിരുത്തുക]

  1. Kiwis turn to all-rounder Elliot BBC News retrieved 1 March 2008
  2. "Ronchi, Elliott shatter records and flatten Sri Lanka". ESPN Cricinfo. ശേഖരിച്ചത്: 23 January 2015.
  3. "ICC Cricket World Cup, 1st Semi-Final: New Zealand v South Africa at Auckland, Mar 24, 2015". ശേഖരിച്ചത്: 24 March 2015.
  4. http://www.espncricinfo.com/newzealand/engine/match/656495.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രാന്റ്_ഏലിയറ്റ്&oldid=2839718" എന്ന താളിൽനിന്ന് ശേഖരിച്ചത്