ഗോൾഡൻ കോക്ക് ആൻഡ് ഹെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Golden Cock and Hen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോൾഡൻ കോക്ക് ആൻഡ് ഹെൻ
Chinese: 《金黄公鸡与母鸡》
കലാകാരൻഅജ്ഞാത കലാകാരൻ
വർഷം19th century (ജോസൻ രാജവംശം)
തരംpainting
MediumHanging scroll, ink and colour on paper
അളവുകൾ114.3 cm × 45.7 cm (45.0 in × 18.0 in)
സ്ഥാനംMetropolitan Museum of Art, New York
Accession19.103.2

കൊറിയയുടെ ജോസൻ രാജവംശ കാലഘട്ടത്തിൽ ചിത്രീകരിക്കപ്പെട്ട ഒരു ചിത്രമാണ് ഗോൾഡൻ കോക്ക് ആൻഡ് ഹെൻ (ചൈനീസ്: "金黄公 鸡 与 母鸡"). പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ ഏതോ അജ്ഞാതനായ ചിത്രകാരൻറെ രചനയാണിത്. കൊറിയൻ പെയിന്റിംഗിലെ രണ്ടു സ്ഥാപിത ആശയങ്ങളായ പക്ഷികളും പൂക്കളും ചേർന്നുള്ള ഒരു പ്രമേയത്തെ ഈ പെയിന്റിംഗ് പ്രതിനിധീകരിക്കുന്നു. സൂര്യൻ, പർവതങ്ങൾ, പാറകൾ, മേഘങ്ങൾ, പൈൻമരങ്ങൾ, ആമകൾ, അരയന്നങ്ങൾ, മാൻ, കൂൺ തുടങ്ങി ദീർഘായുസിന്റേതായ പത്ത് ചിഹ്നങ്ങളും ഈ ചിത്രത്തിൽ ഉൾപ്പെടുന്നു. ചിത്രത്തിന്റെ കേന്ദ്രഭാഗത്ത്, ഒരു വൃക്ഷത്തിൽ ചേക്കേറിയിരിക്കുന്ന പൂവൻകോഴിയേയും പിടക്കോഴിയേയും ചിത്രീകരിച്ചിരിക്കുന്നതുകൂടാതെ ഒരു പാറയും ക്രമമായി ചിത്രത്തിൽ കാണാവുന്നതാണ്. ഇത് ഭാഗ്യത്തേയും ഭാവിയേയും പ്രതിനിധീകരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിൽ ഇപ്പോൾ ഈ പെയിന്റിങ്ങ് പ്രദർശിപ്പിച്ചിട്ടുണ്ട്.[1]

വിവരണം[തിരുത്തുക]

പരമ്പരാഗത ചൈനീസ് സംസ്കാരത്തിൽ, പൂവൻകോഴിക്ക് പ്രമുഖമായ സ്ഥാനം നൽകിയിരുന്നു. പൂവൻകോഴി നല്ല ഗുണങ്ങൾ ഉള്ള ഒരു ധാർമ്മിക ജീവിയാണെന്ന് പുരാതന ചൈനീസ് ജനത വിശ്വസിച്ചിരുന്നു. ഈ ദർശനം അയൽപക്കത്തുള്ള ഏഷ്യൻ രാജ്യങ്ങളെയും സ്വാധീനിച്ചിരുന്നു.[2] കൊറിയൻ ഉപദ്വീപിലെ ജോസൻ രാജവംശത്തിന്റെ കാലത്ത്, കടുവ, ഡ്രാഗൺ, അരയന്നങ്ങൾ, മാൻ തുടങ്ങിയ ശുഭസൂചകങ്ങളായ ജീവികൾക്ക് കൊറിയൻ കലാ സാംസ്കാരിക ജീവിതത്തിലെ പ്രാധാന്യവും സാർവലൗകികതയും പ്രകടമാക്കുന്ന രീതിയിലുള്ള കലാരൂപങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊറിയൻ ഉപദ്വീപിലെ ജോസൻ രാജവംശക്കാലത്ത് ചിത്രകലയായ "ഗോൾഡൻ കോക്ക് ആൻഡ് ഹെൻ" ചിത്രീകരിക്കപ്പെട്ടു. ചിത്രത്തിന്റെ ഉയരം 114.3 സെന്റീമീറ്ററും 45.7 സെന്റീമീറ്റർ വീതിയും വരും. ബാഹ്യ അലങ്കാര ഘടകങ്ങൾ ഉപയോഗിച്ച, പൂർണ്ണ വലിപ്പമുള്ള ഈ ചിത്രത്തിന് 200.7 സെന്റീമീറ്റർ ഉയരവും 62.9 സെന്റീമീറ്റർ വീതിയും ഉണ്ട്. ആധാരരേഖകളുടെ അഭാവത്തിൽ, ചിത്രകാരനേക്കുറിച്ചോ ചിത്രരചനയുടെ കൃത്യമായ തീയതിയോ കണക്കാക്കാൻ കഴിഞ്ഞില്ല.[1]

1919-ൽ റോജേഴ്സ് ഫൌണ്ടേഷന്റെ ന്യുയോർക്ക് മെട്രോപ്പൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ, ഈ പെയിന്റിംഗ് പ്രദർശിപ്പിച്ചു. 1984-നും 2015-നും ഇടയ്ക്ക് ന്യൂയോർക്ക്, ന്യൂ ഓർലീൻസ്, ഹോണോലുലു, സാൻ ഫ്രാൻസിസ്കോ, ടുൾസ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിൽ ഈ ചിത്രം ഏഴു തവണ പ്രദർശിപ്പിച്ചിട്ടുണ്ട്.[1]

ജോസിയോൻ രാജവംശം[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിയോ മുൻബോ ചിത്രീകരിച്ച ആദ്യകാല ജോസോൺ ലാൻഡ്സ്കേപ്പ് പെയിന്റിംഗ്

ജോസിയോൻ രാജവംശം ഏകദേശം അഞ്ച് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഒരു കൊറിയൻ രാജവംശമായിരുന്നു. ഇന്നത്തെ കൊറിയൻ പ്രദേശത്ത് ജോസിയോൻ അവരുടെ ഏകീകൃതവും ഫലപ്രദമായ ഭരണം ഉറപ്പിക്കുകയും ക്ലാസിക്കൽ കൊറിയൻ സംസ്ക്കാരം, വ്യാപാരം, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഇക്കാലത്ത് ഉന്നതിയിലെത്തുകയും ചെയ്തിരുന്നു. മധ്യ-ജോസിയോൻ രാജവംശത്തിന്റെ ചിത്രരചനാ ശൈലികൾ വർദ്ധിച്ച റിയലിസത്തിലേക്ക് നീങ്ങി. "യഥാർത്ഥ കാഴ്ച" എന്ന് വിളിക്കുന്ന ഒരു ദേശീയ ചിത്രീകരണ ശൈലി ആരംഭിച്ചു. പരമ്പരാഗത ചൈനീസ് ശൈലിയിൽ നിന്ന് മാറി അനുയോജ്യമായ പൊതുവായ ഭൂപ്രകൃതികൾ ചിത്രീകരിക്കാൻ തുടങ്ങി. ഫോട്ടോഗ്രാഫിക് അല്ലെങ്കിലും, കൊറിയൻ ചിത്രരചനയിൽ ഒരു സ്റ്റാൻഡേർഡ് ശൈലിയായി സ്ഥാപിക്കപ്പെടുന്നതിനും പിന്തുണയ്ക്കുന്നതിനും ഉപയോഗിച്ച ശൈലി അക്കാദമിക് ആയിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Golden Cock and Hen". Metropolitan Museum of Art. Retrieved 2017-11-22.
  2. 倪方六 (2017-01-19). ""鸡文化"对古人生活的影响". 北京晚报、网易新闻. Archived from the original on 2017-12-01. Retrieved 2017-11-22.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_കോക്ക്_ആൻഡ്_ഹെൻ&oldid=3763783" എന്ന താളിൽനിന്ന് ശേഖരിച്ചത്