ഏണസ്റ്റ് ടോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ernst Toller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ernst Toller
Ernst Toller during his imprisonment in the Niederschönenfeld fortress (early 1920s)
ജനനം(1893-12-01)ഡിസംബർ 1, 1893
മരണംമേയ് 22, 1939(1939-05-22) (പ്രായം 45)
ദേശീയതGermany

ഏണസ്റ്റ് ടോളർ (1 ഡിസംബർ 1893 - 22 മേയ് 1939) ജർമ്മൻ എക്സ്പ്രഷനിസ്റ്റ് നാടകങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഒരു ഇടതുപക്ഷ നാടകകൃത്തായിരുന്നു. അദ്ദേഹം.1919-ൽ ഹ്രസ്വകാല ബവേറിയൻ സോവിയറ്റ് റിപ്പബ്ലിക്കിലെ പ്രസിഡൻറായി ആറു ദിവസം സേവനമനുഷ്ഠിച്ചു.[1] അക്കാലത്ത് നിരവധി നാടകങ്ങളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്, അവ അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുക്കുകയും ലണ്ടനിലും ന്യൂയോർക്കിലും ബർലിനിലും അവതരിപ്പിക്കുകയും ചെയ്തു. 2000-ൽ, അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഒരു ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടു.

നാസികൾ അധികാരത്തിൽ വന്നശേഷം 1933- ൽ ജർമ്മനിയിൽ നിന്ന് ടോളർ നാടുകടത്തപ്പെട്ടു. ന്യൂയോർക്കിലേക്ക് പോകുന്നതിനു മുൻപ് അദ്ദേഹം അമേരിക്കയിലും കാനഡയിലുമായി 1936-37-ൽ ഒരു പ്രഭാഷണം നടത്തി, കുറച്ച് കാലത്തേക്ക് കാലിഫോർണിയയിൽ സ്ഥിരതാമസമാക്കി. അവിടെ അദ്ദേഹം മറ്റു പ്രവാസികളോടൊപ്പം ചേർന്നു. പഠനത്തിൽ മന്ദതയും സാമ്പത്തിക പോരാട്ടവും അനുഭവപ്പെടുകയും അദ്ദേഹത്തിന്റെ സഹോദരനെയും സഹോദരിയെയും ജർമ്മനിയിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയക്കുകയും ചെയ്തു.1939 മേയിൽ അദ്ദേഹം ആത്മഹത്യ ചെയ്തു.

അവലംബം[തിരുത്തുക]

  1. "Ernst Toller". Encyclopædia Britannica. Retrieved 17 Feb 2012.

ഉറവിടങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_ടോളർ&oldid=3943480" എന്ന താളിൽനിന്ന് ശേഖരിച്ചത്