തെരേസാ മോറ
ദൃശ്യരൂപം
(Terézia Mora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെരേസാ മോറ | |
|---|---|
തെരേസാ മോറ (2010) | |
| Born | 5 ഫെബ്രുവരി 1971 വയസ്സ്) |
| Alma mater | ഹംബോൾട്ട് യൂണിവേഴ്സിറ്റി Deutsche Film- und Fernsehakademie Berlin |
| Occupation(s) | തിരക്കഥാകൃത്ത് വിവർത്തക എഴുത്തുകാരി |
| Website | Official website |
2013ലെ ജർമ്മൻ ബുക്ക് പ്രൈസ് നേടിയ സാഹിത്യകാരിയാണു് തെരേസ മോറ.[1][2] മോറയുടെ 'ദസ് യുൺഗെഹേയർ' (ദി മോൺസ്റ്റർ) എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം.
ജീവിതരേഖ
[തിരുത്തുക]ഹംഗറിയിലെ സൊപോണിൽ ജർമ്മൻ വേരുകളുള്ള ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന തെരേസാ മോറ 1990 മുതൽ ബെർലിനിൽ താമസിക്കുന്നു. ദ്വിഭാഷാ വൈദഗ്ധ്യത്തോടെയാണ് അവർ വളർന്നത്.[3] 1990-ൽ ഹംഗറിയിലെ രാഷ്ട്രീയ മാറ്റങ്ങളെത്തുടർന്ന് ബെർലിനിലെ ഹംബോൾട്ട് സർവകലാശാലയിൽ ഹംഗേറിയൻ പഠനവും നാടകവും പഠിക്കുന്നതിനായി അവർ ജർമ്മനിയിലേക്ക് മാറി. തുടർന്ന്, ബെർലിനിൽ Deutsche Film- und Fernsehakademie-ൽ തിരക്കഥാകൃത്തായി പരിശീലനം നേടി.[4]
കൃതികൾ
[തിരുത്തുക]- 'ദസ് യുൺഗെഹേയർ' (ദി മോൺസ്റ്റർ)
പുരസ്കാരങ്ങൾ
[തിരുത്തുക]- 2013ലെ ജർമ്മൻ ബുക്ക് പ്രൈസ്
അവലംബം
[തിരുത്തുക]- ↑ ജർമൻ ബുക്ക് പ്രൈസ് 2013 തെരേസാ മോറക്ക് - മംഗളം ദിനപത്രം 2013 ഒക്ടോബർ 13
- ↑ ജർമൻ ബുക്ക് പ്രൈസ് തെരേസാ മോറക്ക് Archived 2013-11-15 at the Wayback Machine - മാതൃഭൂമി ദിനപത്രം 2013 ഒക്ടോബർ 9
- ↑ "Terézia Mora – Was bedeutet die Zweisprachigkeit für Ihr Schreiben?". Deutschlandfunk Kultur (in ജർമ്മൻ). Retrieved 2 August 2018.
- ↑ Krekeler, Elmar (7 October 2013). "Deutscher Buchpreis: Terézia Mora – Eine Frau schreibt sich in die Freiheit". Die Welt. Retrieved 2 August 2018.
പുറം കണ്ണികൾ
[തിരുത്തുക]- തെരേസാ മോറ in the German National Library catalogue
- http://www.tereziamora.de Archived 2018-05-21 at the Wayback Machine