ധനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dhanu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ധനു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധനു (വിവക്ഷകൾ) എന്ന താൾ കാണുക. ധനു (വിവക്ഷകൾ)

കൊല്ലവർഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു.സൂര്യൻ ധനു രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. ഡിസംബർ - ജനുവരി മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. തമിഴ് മാസങ്ങളായ മാർഗഴി - തയ് മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഈ മാസത്തിലാണ്.

കേരളത്തിൽ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്നത് ധനുമാസത്തിലാണ്.ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. പരമശിവന്റെ പിറന്നാളാണ് തിരുവാതിര ദിവസം എന്നാണ് കേരളത്തിലെ ഐതിഹ്യം. സ്ത്രീകളും പെൺകുട്ടികളും ഈ ദിവസത്തിൽ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം എന്നു പറയുന്നത്. പെൺകുട്ടികൾ തിരുവാതിര നൃത്തം (കുമ്മി) ചവിട്ടുകയും പാട്ടുപാടുകയും ഊഞ്ഞാലാടുകയും ചെയ്യുന്നു. യുവതികൾ ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം നല്ലതാണെന്നാണ് കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസം.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=ധനു&oldid=2283620" എന്ന താളിൽനിന്നു ശേഖരിച്ചത്