ഡാഗ്മാറാ ഡോമിൻക്സിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dagmara Domińczyk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡഗ്മാറാ ഡോമിൻസ്കിക്ക്
ഡൊമിൻക്സിക് 2013 ജൂണിലെ പുസ്തക പ്രകാശന വേളയിൽ.
ജനനം (1976-07-17) ജൂലൈ 17, 1976  (47 വയസ്സ്)
Kielce, Poland
കലാലയംകാർണെജി മെല്ലൺ സർവ്വകലാശാല
തൊഴിൽ
  • നടി
  • സാഹിത്യകാരി
സജീവ കാലം1999–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
ബന്ധുക്കൾമരിക ഡോമിൻസ്കിക്ക് (sister)

ഡഗ്മാറാ ഡോമിൻസ്കിക്ക് (ജനനം: ജൂലൈ 17, 1976) ഒരു പോളിഷ്-അമേരിക്കൻ നടിയും സാഹിത്യകാരിയുമാണ്. റോക്ക് സ്റ്റാർ (2001) ദി കൌണ്ട് ഓഫ് മോണ്ടെ ക്രിറ്റോ (2002), കിൻസേ (2004), ട്രസ്റ്റ് ദ മാൻ (2005), ലോൺലി ഹാർട്ട്സ് (2006), റണ്ണിംഗ് വിത്ത് സിസേർസ് (2006), ഹയർ ഗ്രൗണ്ട് (2011) ദി ലെറ്റർ (2012), ദി ഇമിഗ്രന്റ് (2013), ബിഗ് സ്റ്റോൺ ഗ്യാപ് (2014) എന്നീ സിനിമകളിൽ അവർ ശ്രദ്ധേയങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2013-ൽ, ഡാഗ്മാറാ "ദ ലല്ലബി ഓഫ് പോളിഷ് ഗേൾസ്" എന്ന പേരിൽ നോവൽ എഴുതുകയും അത് പ്രസിദ്ധികരിക്കപ്പെടുകയും ചെയ്തു. നടൻ പാട്രിക് വിൽസണെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്.

പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനത്തിലെ അംഗമായിരുന്ന അലെക്സാൻഡ്രയുടേയും മിറോസ്ലാവ് ഡോമിൻസ്കിക്കിന്റേയും പുത്രിയായി കീൽസിലായിരുന്നു അവരുടെ ജനനം.[1][2][3] 1983 ൽ മാതാപിതാക്കളുടെ രാഷ്ട്രീയ സംഘടനാ ബന്ധങ്ങൾ (ആംനസ്റ്റി ഇന്റർനാഷണൽ, സോളിഡാരിറ്റി പ്രസ്ഥാനം എന്നിവയിലെ പിതാവിന്റെ ബന്ധം) കുടുംബം ന്യൂയോർക്ക് നഗരത്തിലേയ്ക്ക് രാഷ്ട്രീയ അഭയാർത്ഥികളായി താമസം മാറ്റുന്നതിനു കാരണമായി.[4] നടിമാരായ മരിക ഡോമിൻസ്കിക്ക്, വെറോണിക്കാ ഡോമിൻസ്കിക്ക് എന്നിവരുടെ മൂത്ത സഹോദരികൂടിയാണ് ഡഗ്മാറാ.

ഡോമിൻസ്കിക്ക്, മൻഹാട്ടനിലെ ഫ്യോറെല്ലോ എച്ച്. ലാഗ്വാർഡിയ ഹൈസ്കൂൾ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടുകയും കാർണെജി മെല്ലൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പരിശീലിക്കുകയും 1998 ൽ ബിരുദം നേടുകയും ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. "Dagmara Dominczyk Biography (1976-)". Film Reference. ശേഖരിച്ചത് April 11, 2013.
  2. Reuters (March 12, 1983). "8000 Poles imprisoned, es-Solidarity aide says". The Windsor Star. ശേഖരിച്ചത് April 11, 2013. {{cite web}}: |last= has generic name (help)
  3. Williams, Alex (June 14, 2013). "A Modern Immigrant Finds the Spotlight". The New York Times. ശേഖരിച്ചത് November 20, 2014.
  4. Wigley, Pam (February 25, 2014). "Carnegie Mellon School of Drama Hosts Alumna Dagmara Dominczyk, Actress and Author of "The Lullaby of Polish Girls"". Carnegie Mellon News. ശേഖരിച്ചത് November 20, 2014.
  5. Wigley, Pam (February 25, 2014). "Carnegie Mellon School of Drama Hosts Alumna Dagmara Dominczyk, Actress and Author of "The Lullaby of Polish Girls"". Carnegie Mellon News. ശേഖരിച്ചത് November 20, 2014.
"https://ml.wikipedia.org/w/index.php?title=ഡാഗ്മാറാ_ഡോമിൻക്സിക്&oldid=3456185" എന്ന താളിൽനിന്ന് ശേഖരിച്ചത്