ഡാഗ്മാറാ ഡോമിൻക്സിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡഗ്മാറാ ഡോമിൻസ്കിക്ക്
Dagmara Dominczyk June 4, 2013 book signing (headshot).jpg
Domińczyk at her book signing in June 2013
ജനനം (1976-07-17) ജൂലൈ 17, 1976 (പ്രായം 43 വയസ്സ്)
Kielce, Poland
പഠിച്ച സ്ഥാപനങ്ങൾCarnegie Mellon University
തൊഴിൽ
  • Actress
  • author
സജീവം1999–present
ജീവിത പങ്കാളി(കൾ)
Patrick Wilson (വി. 2005)
മക്കൾ2
ബന്ധുക്കൾMarika Domińczyk (sister)

ഡഗ്മാറാ ഡോമിൻസ്കിക്ക് (ജനനം: ജൂലൈ 17, 1976) ഒരു പോളിഷ്-അമേരിക്കൻ അഭിനേത്രിയും എഴുത്തുകാരിയുമാണ്. റോക്ക് സ്റ്റാർ (2001) ദി കൌണ്ട് ഓഫ് മോണ്ടെ ക്രിറ്റോ (2002), കിൻസേ (2004), ട്രസ്റ്റ് ദ മാൻ (2005), ലോൺലി ഹാർട്ട്സ് (2006), റണ്ണിംഗ് വിത്ത് സിസേർസ് (2006), ഹയർ ഗ്രൗണ്ട് (2011) ദി ലെറ്റർ (2012), ദി ഇമിഗ്രന്റ് (2013), ബിഗ് സ്റ്റോൺ ഗ്യാപ് (2014) എന്നീ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. 2013-ൽ, ദ ലല്ലബി ഓഫ് പോളിഷ് ഗേൾസ് എന്ന നോവൽ അവരുടേയായി പ്രസിദ്ധികരിക്കപ്പെട്ടു. നടൻ പാട്രിക് വിൽസണെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്.

പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനത്തിലെ അംഗമായ അലെക്സാൻഡ്രയുടേയും മിറോസ്ലാവ് ഡോമിൻസ്കിക്കിന്റേയും മകളായി കീൽസിലാണ് അവർ ജനിച്ചത്.[1][2][3] 1983 ൽ തന്റെ മാതാപിതാക്കളുടെ രാഷ്ട്രീയ സംഘടനാ ബന്ധങ്ങളുടെ പേരിൽ (ആംനസ്റ്റി ഇന്റർനാഷണൽ, സോളിഡാരിറ്റി പ്രസ്ഥാനം എന്നിവയിടെ പിതാവിന്റെ ബന്ധം) കുടുംബം ന്യൂയോർക്ക് സിറ്റിയിലേക്ക് രാഷ്ട്രീയ അഭയാർത്ഥികളായി താമസം മാറി.[4] നടിമാരായ മരിക ഡോമിൻസ്കിക്ക്, വെറോണിക്കാ ഡോമിൻസ്കിക്ക് എന്നിവരുടെ മൂത്ത സഹോദരിയാണ് ഡഗ്മാറാ.

ഡോമിൻസ്കിക്ക്, മൻഹാട്ടനിലെ ഫ്യോറെല്ലോ എച്ച്. ലാഗ്വാർഡിയ ഹൈസ്കൂൾ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടുകയും കാർണീജിയ മെല്ലൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിക്കുകയും അതിൽ 1998 ൽ ബിരുദം നേടുകയും ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. "Dagmara Dominczyk Biography (1976-)". Film Reference. ശേഖരിച്ചത് April 11, 2013.
  2. Reuters (March 12, 1983). "8000 Poles imprisoned, es-Solidarity aide says". The Windsor Star. ശേഖരിച്ചത് April 11, 2013.
  3. Williams, Alex (June 14, 2013). "A Modern Immigrant Finds the Spotlight". The New York Times. ശേഖരിച്ചത് November 20, 2014.
  4. Wigley, Pam (February 25, 2014). "Carnegie Mellon School of Drama Hosts Alumna Dagmara Dominczyk, Actress and Author of "The Lullaby of Polish Girls"". Carnegie Mellon News. ശേഖരിച്ചത് November 20, 2014.
  5. Wigley, Pam (February 25, 2014). "Carnegie Mellon School of Drama Hosts Alumna Dagmara Dominczyk, Actress and Author of "The Lullaby of Polish Girls"". Carnegie Mellon News. ശേഖരിച്ചത് November 20, 2014.
"https://ml.wikipedia.org/w/index.php?title=ഡാഗ്മാറാ_ഡോമിൻക്സിക്&oldid=2883645" എന്ന താളിൽനിന്ന് ശേഖരിച്ചത്