ചമയം (ചലച്ചിത്രം)
ദൃശ്യരൂപം
(Chamayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചമയം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ജി.പി. വിജയകുമാർ |
രചന | ജോൺ പോൾ |
അഭിനേതാക്കൾ | മുരളി മനോജ് കെ. ജയൻ സിതാര രഞ്ജിത |
സംഗീതം | ജോൺസൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ദിനേശ് ബാബു |
ചിത്രസംയോജനം | ബി. ലെനിൻ, വി. ടി. വിജയൻ |
സ്റ്റുഡിയോ | സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
വിതരണം | സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അമരത്തിന് ശേഷം കടലിന്റെ പശ്ചാത്തലത്തിൽ നാടകം ജീവവായുവായ എസ്തപ്പാനാശാന്റെയും ആന്റോയുടേയും കഥപറയുന്ന ഭരതൻ-ജോൺപോൾ കൂട്ടുകെട്ടിൽ ഉണ്ടായ ചിത്രമാണ് ചമയം. മുരളി, മനോജ് കെ. ജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കൈതപ്രം-ജോൺസൻ കൂട്ടുകെട്ടിലുണ്ടായ മലയാളത്തിലെ എക്കാലത്തേയും നിത്യഹരിത ഗാനങ്ങൾ ഉൾപെടുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഭരതൻ സംവിധാനം ചെയ്‌ത ഈ ചിത്രം 1993-ൽ പുറത്തിറങ്ങി. സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് നിർമ്മാണം, വിതരണം എന്നിവ നിർവ്വഹിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺ പോൾ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മുരളി – എസ്തപ്പാനാശാൻ
- മനോജ് കെ. ജയൻ – ആന്റോ
- സായി കുമാർ – ചാർലി
- മേഘനാഥൻ – രഘു
- വി. കെ. ശ്രീരാമൻ – ഫാദർ ഗബ്രിയേൽ
- അഗസ്റ്റിൻ – പാപ്പി
- സിതാര – ലിസ
- രഞ്ജിത – അമ്മു
- പ്രിയങ്ക – പൊന്നു
സംഗീതം
[തിരുത്തുക]ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൻ.
- ഗാനങ്ങൾ
- അന്തിക്കടപുറത്തൊരോല കുടയെടുത്ത് – എം. ജി. ശ്രീകുമാർ, ജോളി എബ്രഹാം
- രാജ ഹംസമേ – കെ. എസ്. ചിത്ര
- രാഗദേവനും നാദകന്യയും – എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ദിനേശ് ബാബു
- ചിത്രസംയോജനം: ബി. ലെനിൻ, വി. ടി. വിജയൻ
- കല: ശശി പെരുമാനൂർ
- നൃത്തം: കുമാർ
- സംഘട്ടനം: മലേഷ്യ ഭാസ്കർ
- ചമയം: മണി
- വസ്ത്രാലങ്കാരം: വജ്രമണി
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുഗേഷ്
- പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: ജി. ഡി. വിജയകുമാർ
- പ്രൊഡക്ഷൻ കണ്ട്രോളർ: സിത്തു പനയ്ക്കൽ
- പി.ആർ.ഒ.: സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചമയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചമയം – മലയാളസംഗീതം.ഇൻഫോ