അമരം (ചലച്ചിത്രം)
ദൃശ്യരൂപം
(അമരം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമരം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ബാബു തിരുവല്ല |
രചന | ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി, മാതു മുരളി കെ.പി.എ.സി. ലളിത അശോകൻ ബാലൻ കെ. നായർ കുതിരവട്ടം പപ്പു ജീവൻ ജോസഫ് ജോൺ |
സംഗീതം | രവീന്ദ്രൻ ജോൺസൺ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | മാക് പ്രൊഡക്ഷൻസ് സിംഫണി ക്രിയേഷൻസ് |
റിലീസിങ് തീയതി | ഫെബ്രുവരി 1 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമരം. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവഹിച്ച ഈ ചിത്രം മുക്കുവരുടെ കഥ പറയുന്നു. മമ്മുട്ടി, മുരളി, മാതു, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിത മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.